Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇന്ത്യയുടെ വജ്രായുധമാര്? കോലിയല്ല! സര്‍പ്രൈസ് താരത്തെ തിരഞ്ഞെടുത്ത് റെയ്‌ന

മുംബൈ: ടി20 ലോകകപ്പിനുള്ള അവസാന ഘട്ട മുന്നൊരുക്കമെന്ന നിലയില്‍ ഇന്ന് സന്നാഹ മത്സരം കളിക്കാന്‍ പോവുകയാണ് ഇന്ത്യ. ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ സന്നാഹ മത്സരം. ഇത്തവണ രോഹിത് ശര്‍മക്ക് കീഴിലിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ വലിയ പ്രതീക്ഷയാണുള്ളത്. സീനിയര്‍ താരങ്ങളാലും യുവതാരങ്ങളാലും ശക്തമായ താരനിരയാണ് ഇന്ത്യക്കുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യക്ക് കിരീട സാധ്യത കൂടുതലാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ഇത്തവണ ഇന്ത്യന്‍ ടീമിലെ താരങ്ങളെ പരിഗണിച്ചാല്‍ മിക്കവരും മാച്ച് വിന്നര്‍മാരാണ്. എന്നാല്‍ ഇന്ത്യയുടെ ശരിയായ മാച്ച് വിന്നര്‍ ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരെയെല്ലാം തഴഞ്ഞ റെയ്‌ന ശിവം ദുബെയെയാണ് മാച്ച് വിന്നറായി തിരഞ്ഞെടുത്തിരിക്കുന്നത്. അതിന്റെ കാരണവും റെയ്‌ന വിശദീകരിക്കുന്നുണ്ട്.

'ഇന്ത്യയുടെ ട്രെംപ് കാര്‍ഡ് ദുബെയാണ്. എന്നാല്‍ യശ്വസി ജയ്‌സ്വാള്‍ പ്ലേയിങ് 11ലെത്തിയാല്‍ ദുബെക്ക് കളിക്കാനാവില്ല. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. ദുബെയുടെ സാന്നിധ്യം അധികമായി 20, 30 റണ്‍സ് ടീമിന് നല്‍കും. വിരാട് കോലി മൂന്നാം നമ്പറില്‍ത്തന്നെ തുടരണമെന്നാണ് എന്റെ അഭിപ്രായം. അവന്‍ റണ്‍ മെഷീനാവും' റെയ്‌ന പറഞ്ഞു. യശ്വസി ജയ്‌സ്വാള്‍, രോഹിത് ശര്‍മ എന്നിവര്‍ ഓപ്പണിങ്ങിലിറങ്ങുന്നതാണ് നല്ലത്.

വിരാട് കോലി സമയമെടുത്ത് റണ്‍സുയര്‍ത്തുന്ന താരമാണ്. അതുകൊണ്ടുതന്നെ പവര്‍പ്ലേയില്‍ കളിപ്പിച്ചാല്‍ പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിച്ചേക്കില്ല. അതേ സമയം മൂന്നാം നമ്പറില്‍ കളിച്ചാല്‍ അവസാനം വരെ പിടിച്ചുനിന്ന് മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാന്‍ കോലിക്ക് കഴിവുണ്ട്. അവസാന ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ കോലി ഒറ്റക്ക് പൊരുതി ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചിരുന്നു. ഇതേ മികവ് ആവര്‍ത്തിക്കാന്‍ കോലി മൂന്നാം നമ്പറില്‍ തുടരുന്നതാണ് നല്ലത്.

shivam dube

ശിവം ദുബെയെ ഇന്ത്യ ബാക്കപ്പായിട്ടാവും പരിഗണിക്കുക. കാരണം ജയ്‌സ്വാളും രോഹിത്തും ഓപ്പണറായാല്‍ മൂന്നാം നമ്പറില്‍ വിരാട് കോലി കളിക്കും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും അഞ്ചാം നമ്പറില്‍ റിഷഭ് പന്തും ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയും ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയും കളിക്കും. ഇതോടെ ഇന്ത്യക്ക് ദുബെയെ കളിപ്പിക്കാന്‍ സാധിക്കാതെ വരും. ദുബെയെ ബൗളിങ്ങില്‍ വിശ്വസിക്കാനാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യ ഹാര്‍ദിക്കിന് മുഖ്യ പരിഗണന നല്‍കും.

ഹാര്‍ദിക് പാണ്ഡ്യക്ക് കളിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാലേ ദുബെക്ക് അവസരം ലഭിക്കുകയുള്ളൂ. സഞ്ജു സാംസണും പ്ലേയിങ് 11ലെത്താന്‍ സാധ്യത കുറവാണ്. ഇന്ത്യ റിഷഭ് പന്തിനാവും മുഖ്യ പരിഗണന നല്‍കുക. അതുകൊണ്ടുതന്നെ ലോകകപ്പിലുടെനീളം സഞ്ജു ബെഞ്ചിലിരുന്നാലും അത്ഭുതപ്പെടാനാവില്ല. ഇന്ത്യക്ക് ഇത്തവണ മികച്ച താരനിരയാണ് ബാറ്റിങ്ങിലും ബൗളിങ്ങിലുമുള്ളത്. എന്നാല്‍ ഇവരില്‍ ആരൊക്കെയാവും സ്ഥിരതയോടെ കളിക്കുകയെന്നതാണ് കണ്ടറിയേണ്ടത്.

ഐപിഎല്ലിലെ ഫോം വിലയിരുത്തുമ്പോള്‍ നായകന്‍ രോഹിത് ശര്‍മ ദുരന്തമായിരുന്നു. ഒരു സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ രോഹിത് നിരാശപ്പെടുത്തുകയാണ് ചെയ്തത്. വിരാട് കോലി റണ്‍വേട്ടക്കാരില്‍ ഒന്നാമനായി. ഈ മികവ് ടി20 ലോകകപ്പിലും അദ്ദേഹം തുടരുമെന്ന് പ്രതീക്ഷിക്കാം. ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ്. ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ പ്രകടനത്തെ ഇന്ത്യ വളരെയധികം ആശ്രയിക്കുന്നു.

എന്നാല്‍ ടി20 ലോകകപ്പില്‍ ഹാര്‍ദിക്കിന്റെ പ്രകടനം മോശമായിരുന്നു. ടി20 ലോകകപ്പിലേക്ക് വരുമ്പോള്‍ ഹാര്‍ദിക്കിന് ഫോം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്തായാലും ടി20 ലോകകപ്പില്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കപ്പെടുന്നു. ഇത്തവണ കിരീടം നേടി രാഹുല്‍ ദ്രാവിഡിന് യാത്രയയപ്പ് നല്‍കാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Saturday, June 1, 2024, 12:35 [IST]
Other articles published on Jun 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+