Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ജഡ്ഡുവും കോലിയുമല്ല, ആദ്യ കളിയിലെ ബെസ്റ്റ് ഫീല്‍ഡര്‍ സര്‍പ്രൈസ് താരം!

കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനിടെയാണ് ഓരോ മല്‍സരത്തിലും ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറെ തിരഞ്ഞെടുത്ത് പുരസ്‌കാരം സമ്മാനിക്കുന്ന പുതിയൊരു രീതിക്കു ഇന്ത്യ തുടക്കമിട്ടത്. ഫീല്‍ഡിങ് കോച്ച് ടി ദിലീപാണ് ഓരോ കളിയിലെയും ബെസ്റ്റ് ഫീല്‍ഡറെ കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് മല്‍സരശേഷം ഈ താരത്തിന്റെ പേര് പ്രഖ്യാപിച്ച് മെഡല്‍ നല്‍കുകയും ചെയ്തിരുന്നു.

തീര്‍ത്തും വ്യത്യസ്തമായ ഈയൊരു നീക്കം വലിയ വിജയമാവുകയും ടീമില്‍ കൂടുതല്‍ ഒത്തിണക്കം വരികയും ചെയ്തിരുന്നു. മാത്രമല്ല ടീമിന്റെ ഫീല്‍ഡിങ് നിലവാരവും ഇതു മെച്ചപ്പെടുത്തിയിരുന്നു. ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിലും മികച്ച ഫീല്‍ഡറെ കണ്ടെത്തി ആദരിക്കുന്നത് ഇന്ത്യ തുടര്‍ന്നിരിക്കുകയാണ്.

MOHAMMAD SIRAJ

അയര്‍ലാന്‍ഡുമായുള്ള ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍‍ഡറായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു സര്‍പ്രൈസ് താരമായിരുന്നു. ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരായി ചൂണ്ടിക്കാണിക്കപ്പെടുന്ന രവീന്ദ്ര ജഡേജ, വിരാട് കോലി എന്നിവരെയെല്ലാം ഓവര്‍ടേക്ക് ചെയ്ത് പേസര്‍ മുഹമ്മദ് സിറാജ് അവാര്‍ഡ് കൈക്കലാക്കുകയായിരുന്നു.

ന്യൂയോര്‍ക്കിലെ നസ്സൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സസരം ഇന്ത്യയെ സംബന്ധിച്ച് ഏറെ സന്തോഷിക്കാന്‍ വക നല്‍കുന്നതായിരുന്നു. ബാറ്റിങ്, ബൗളിങ് തുടങ്ങി എല്ലാ മേഖലയിലും മികവ് പുലര്‍ത്താന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനുമായിരുന്നു. ഇത്തവണ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഏറ്റവും മികച്ച ഫീല്‍ഡര്‍ ആരാണെന്നു ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചത്.

ഇതിന്റെ വീഡിയോ ബിസിസിഐ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമിലെത്തിയ സുഭേക്ക് എന്ന കുട്ടി ആരാധകനാണ് ഇത്തവണ മികച്ച ഫീല്‍ഡര്‍ക്കുള്ള മെഡല്‍ സമ്മാനിച്ചത്. ടി20 ക്രിക്കറ്റില്‍ ഫീല്‍ഡിങിനു വളരെയധികം പ്രാധാന്യമുണ്ടെന്നു ഡ്രസിങ് റൂമില്‍ വച്ച് വിജയിയെ പ്രഖ്യാപിക്കുന്നതിനു മന്‍പ് ഇന്ത്യന്‍ താരങ്ങളോടു ഫീല്‍ഡിങ് കോച്ച് ടി ദിലീപ് പറഞ്ഞു.

ഓരോ ബോളും ഒരു അവസരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം ബൗളിങില്‍ തകപ്പന്‍ റിട്ടേണ്‍ ക്യാച്ചെടുത്ത അക്ഷര്‍ പട്ടേലിനെ ദിലീപ് അഭിനന്ദിക്കുകയും ചെയ്തു. ഫീല്‍ഡിങില്‍ വിരാട് കോലിയുടെ ഊര്‍ജത്തെയും അദ്ദേഹം പ്രശംസിച്ചു.

മികച്ച ഫീല്‍ഡറുടെ പുരസ്‌കാരത്തിനായി മല്‍സരരംഗത്തുണ്ടായിരുന്ന ഒരാള്‍ റിഷഭ് പന്താണ്. അവാര്‍ഡിനു വേണ്ടി പരിഗണിക്കപ്പെട്ട രണ്ടാമന്‍ മുഹമ്മദ് സിറാജാണ്. ബൗളിങിനു ശേഷവും തന്റെ ത്രോയില്‍ സിറാജ് വളരെ ഷാര്‍പ്പായിരുന്നു. കൃത്യമായ ത്രോയിലൂടെ ഒരു റണ്ണൗട്ടിനും അദ്ദേഹം വഴിയൊരുക്കി. ഇന്നത്തെ വിജയിയെ തീരുമാനിക്കുക ഒരു ചെറിയ കുട്ടിയായിരിക്കും.

INDIA

ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥിയാണിതെന്നും ദിലീപ് വ്യക്തമാക്കി. തുടര്‍ന്നു യുസ്വേന്ദ്ര ചഹലിന്റെ കൈയില്‍ പിടിച്ച് ഡ്രസിങ് റൂമിലെത്തിയ സുഭേക്ക് എന്ന വിദ്യാര്‍ഥി സിറാജിനു അരികിലേക്കു വരികയും അഭിനന്ദനം അറിയിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയെ ആശ്ലേഷിച്ചായിരുന്നു സിറാജിന്റെ ആഹ്ലാദപ്രകടനം. ടീമംഗങ്ങള്‍ മുഴുവന്‍ സിറാജിനെ ഹര്‍ഷാരവത്തോടെ അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം, അയര്‍ലാന്‍ഡിനെതിരേ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യന്‍ ടീം ആഘോഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഐറിഷ് ടീമിനെ നാലോവറുകള്‍ ബാക്കിനില്‍ക്കെ വെറും 96 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിടുകുകയായിരുന്നു. മറുപടിയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (52) ഫിഫ്റ്റി ഇന്ത്യയെ 12.2 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ഞായറാഴ്ച ചിരവൈരികളായ പാകിസ്താനെതിരേയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

Story first published: Thursday, June 6, 2024, 16:01 [IST]
Other articles published on Jun 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+