Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഏറ്റവും മികച്ച ബൗളിങ് നിര ആര്‍ക്ക്? ഇന്ത്യക്കല്ല! മുന്നറിയിപ്പുമായി ആകാശ്

മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നാളെ അയര്‍ലന്‍ഡിനെതിരേ നടക്കാന്‍ പോവുകയാണ്. ഇതിനോടകം ഇന്ത്യ മുന്നൊരുക്കം പൂര്‍ത്തിയാക്കി മത്സരത്തിനായി തയ്യാറെടുത്ത് കഴിഞ്ഞു. ഇത്തവണ ഇന്ത്യ സംതുലിതമായ താരനിരയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ഒരുപോലെ കരുത്ത് കാട്ടുന്നു. നാല് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങിയിരിക്കുന്നതെന്നതാണ് എടുത്തു പറയേണ്ടത്.

പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടം 9ന് നടക്കാനിരിക്കെ ഇന്ത്യക്ക് അയര്‍ലന്‍ഡിനെതിരേ വമ്പന്‍ ജയം നേടേണ്ടതായുണ്ട്. ഇന്ത്യ ശക്തരായ നിരയാണെങ്കിലും ഏറ്റവും മികച്ച ബൗളിങ് നിര ഇന്ത്യക്കല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര. ഇത്തവണത്തെ ഏറ്റവും ശക്തമായ ബൗളിങ് ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കൊന്നുമല്ലെന്നും അത് ശ്രീലങ്കയ്ക്കാണെന്നുമാണ് ആകാശ് ചോപ്ര പറയുന്നത്.

'ഇത്തവണ ഏറ്റവും ശക്തമായ നിരയായി തോന്നുന്നത് ശ്രീലങ്കയെയാണ്. വളരെ ശക്തമായ നിരയാണ് അവരുടേതെന്നാണ് കരുതുന്നത്. അവരുടെ ബൗളിങ് നിരയില്‍ വനിന്‍ഡു ഹസരങ്ക, മഹേഷ് തീക്ഷണ, മതീഷ പതിരാന, ഏഞ്ചലോ മാത്യൂസ്, ദുഷ്മന്ത ചമീര, ദില്‍ഷന്‍ മധുശനക, നുവാന്‍ തുഷാര എന്നിവരെല്ലാം ഉള്‍പ്പെടുന്ന വമ്പന്‍ ബൗളിങ് നിരയാണ് അവരുടേത്. സന്നാഹ മത്സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് മികവ് കാട്ടാനായേക്കും.

എന്നാല്‍ ശ്രീലങ്കയുടെ പ്രശ്‌നം ബാറ്റിങ് നിരയിലാണ്. കുശാല്‍ മെന്‍ഡിസ്, പതും നിസങ്ക, ചരിത് അസലന്‍ക ഇവരില്‍ ആരെയാണ് വിശ്വസിക്കാനാവുക. ധനഞ്ജയ് ഡി സില്‍വയും സീനിയര്‍ താരം ഏഞ്ചലോ മാത്യൂസുമാണ് പിന്നെയുള്ളത്. ശ്രീലങ്കയുടെ ബൗളിങ് നിര അതി ശക്തവും ബാറ്റിങ് നിര ദുര്‍ബലവുമായാണ് തോന്നുന്നത്' ആകാശ് ചോപ്ര പറഞ്ഞു. എന്നാല്‍ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ദക്ഷിണാഫ്രിക്കയോട് നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

sri lanka

ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 77 റണ്‍സിനാണ് ഓള്‍ഔട്ടായത്. ടീമിന്റെ ടി20 ചരിത്രത്തിലെ ഏറ്റവും മോശം സ്‌കോറാണിത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 22 പന്തും 6 വിക്കറ്റും ബാക്കിയാക്കി വിജയം നേടുകയായിരുന്നു. ശ്രീലങ്കയുടെ ബൗളിങ് നിര നന്നായി പൊരുതിയെങ്കിലും ബാറ്റിങ് നിരയാണ് തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് തന്നെ പറയാം. ഇത്തവണ ഗ്രൂപ്പ് ഡിയിലാണ് ശ്രീലങ്ക കളിക്കുന്നത്.

അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും പിച്ച് സ്പിന്നിന് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ പേസ് കരുത്ത് അല്‍പ്പം ദുര്‍ബലമാണെങ്കിലും സ്പിന്‍ നിര അതിശക്തമാണ്. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെല്ലാം അനുഭവസമ്പന്നരായ സ്പിന്നര്‍മാരാണ്. ഇവരുടെ സമീപകാല ഫോമും മികച്ചതായതിനാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ എല്ലാവര്‍ക്കും വലിയ വെല്ലുവിളിയായേക്കും.

പാകിസ്താന്റെ ബൗളിങ് കരുത്തും ഇത്തവണ ശക്തമാണ്. പാകിസ്താന്റെ പേസ് കരുത്താണ് എടുത്തു പറയേണ്ടത്. ഷഹിന്‍ ഷാ അഫ്രീദി, മുഹമ്മദ് അമീര്‍, നസിം ഷാ, ഹാരിസ് റഊഫ് എന്നിവരെല്ലാം ചേരുമ്പോള്‍ പാക് ബൗളിങ് നിര എല്ലാവര്‍ക്കും വലിയ വെല്ലുവിളി ഉയര്‍ത്തും. പാകിസ്താന്റെ പേസ് നിരയിലെ രണ്ട് ഇടം കൈയന്‍ പേസര്‍മാര്‍ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നവരാണെന്ന് പറയാം. ഓസ്‌ട്രേലിയയുടെ പേസ് നിരയും അതി ശക്തമാണ്.

മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ പേസ് നിരക്ക് കരുത്ത് പകരുമ്പോള്‍ അഷ്ടന്‍ അഗറും ആദം സാംബയും സ്പിന്‍ നിരയില്‍ തന്ത്രം മെനയും. ഇത്തവണ ഒട്ടുമിക്ക ടീമിനും മികച്ച ബൗളിങ് നിരയുണ്ട്. എന്നാല്‍ പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ ഇത്തവണ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണെന്ന് പറയാം.

Story first published: Tuesday, June 4, 2024, 6:43 [IST]
Other articles published on Jun 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+