For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഹാര്‍ദിക്കല്ല, ഇന്ത്യയെ രോഹിത് തന്നെ നയിച്ചേക്കും! റിപ്പോര്‍ട്ട് ഇങ്ങനെ

മുംബൈ: ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് നീക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ കളിക്കുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു ഉണ്ടായിരുന്നത്. 2022ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യ രോഹിത്തിനേയും വിരാട് കോലിയേയും ടി20 ഫോര്‍മാറ്റില്‍ കളിപ്പിച്ചിട്ടില്ല. കൂടുതല്‍ മത്സരങ്ങളിലും ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിച്ചത്.

ടി20 ലോകകപ്പില്‍ ഹാര്‍ദിക്കിന് കീഴില്‍ ഇന്ത്യ ഇറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും പരിക്ക് ഹാര്‍ദിക്കിനെ ചതിച്ചിരിക്കുകയാണ്. ഐപിഎല്ലിന് മുമ്പായി ഹാര്‍ദിക് തിരിച്ചെത്തുമെന്നാണ് വിവരം. എന്നാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യയെ രോഹിത് ശര്‍മ തന്നെ നയിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദൈനിക് ജാഗരണാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. രോഹിത്തിന് അവസാന അവസരം നല്‍കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് താല്‍പര്യം കാട്ടുന്നുണ്ടെന്നാണ് വിവരം.

മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനത്തേക്കെത്തിച്ചിരുന്നു. എന്നാല്‍ ഈ മാറ്റം ബിസിസി ഐ കാര്യമായിട്ട് എടുക്കുന്നില്ല. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലേയും പ്രഥമ പരിഗണനയുള്ള നായകന്‍ രോഹിത്താണ്. നിലവില്‍ പെട്ടെന്നൊരു മാറ്റം കൊണ്ടുവരേണ്ടതില്ലെന്ന നിലപാടിലാണ് ടീം മാനേജ്‌മെന്റ്. ടി20 ലോകകപ്പ് നടക്കുന്നത് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ്. അതുകൊണ്ടുതന്നെ അനുഭവസമ്പന്നരായ താരങ്ങള്‍ ടീമില്‍ വേണം.

യുവതാരങ്ങള്‍ക്ക് ഇന്ത്യ പ്രാധാന്യം നല്‍കുമ്പോഴും യുവതാരങ്ങളെ മാത്രം ആശ്രയിച്ച് ടീമിനെ ഇറക്കുന്നത് തിരിച്ചടിയായേക്കും. ഇത് മുന്നില്‍ക്കണ്ടാണ് ടി20യിലേക്ക് രോഹിത്തിനേയും കോലിയേയും തിരിച്ചുവിളിക്കാന്‍ ഇന്ത്യ ആലോചിക്കുന്നത്. യുവതാരങ്ങളില്‍ റുതുരാജ് ഗെയ്ക് വാദ്, യശ്വസി ജയ്‌സ്വാള്‍, റിങ്കു സിങ് എന്നിവര്‍ മാത്രമാണ് നിലവില്‍ വിശ്വസ്തരായുള്ളത്. മറ്റുള്ളവരെല്ലാം ടീമിന്റെ ഭാഗമാണെങ്കിലും ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യത കുറവാണ്.

rohit sharma

രോഹിത് ശര്‍മക്ക് കീഴില്‍ ഏകദിന ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കായി. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു. പക്ഷെ ഇതുകൊണ്ട് രോഹിത്തിനെ മോശം നായകനെന്ന് വിളിക്കാനാവില്ല. ടി20യില്‍ മികച്ച ബാറ്റിങ് റെക്കോഡും രോഹിത്തിനുണ്ട്. ഇത് പരിഗണിച്ച് രോഹിത്തിനെത്തന്നെ നായകസ്ഥാനത്ത് നിലനിര്‍ത്താനാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും രോഹിത്തിനെ പിന്തുണക്കുന്നു.

എന്നാല്‍ വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ രോഹിത്തിന് നിര്‍ണ്ണായകമാണ്. മുംബൈ ഇന്ത്യന്‍സില്‍ രോഹിത് തുടര്‍ന്നാലും ഇല്ലെങ്കിലും മികച്ച ബാറ്റിങ് പ്രകടനം താരം കാഴ്ചവെക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം രോഹിത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ല. 2020ന് ശേഷം ഐപിഎല്ലിലെ രോഹിത്തിന്റെ പ്രകടനം മോശമാണ്. ഈ ചീത്തപ്പേര് മാറ്റാന്‍ വരുന്ന സീസണ്‍ രോഹിത് മുതലാക്കണം. നായകസ്ഥാനം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ഇപ്പോള്‍ അവസരമുണ്ട്.

ഹാര്‍ദിക് പാണ്ഡ്യക്ക് ഇടക്കിടെ പരിക്കേല്‍ക്കുന്നതിനെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഗൗരവമായി കാണുന്നു. ഹാര്‍ദിക്കിനെ നായകനാക്കിയാല്‍ പരിക്കിന്റെ പ്രശ്‌നം വേട്ടയാടാന്‍ സാധ്യതയുണ്ട്. ഹാര്‍ദിക്കിന് കീഴില്‍ സീനിയര്‍ താരങ്ങളെ കളിപ്പിക്കുകയെന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ നായകസ്ഥാനത്ത് മാറ്റം കൊണ്ടുവരാന്‍ ഇപ്പോള്‍ ടീം മാനേജ്‌മെന്റ് ധൈര്യം കാട്ടുന്നില്ല. സൂര്യകുമാര്‍ യാദവ് നായകനെന്ന നിലയില്‍ മികവ് കാട്ടുന്നതും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.

രോഹിത്തിനെ സംബന്ധിച്ച് പ്രായം വെല്ലുവിളിയാണ്. എന്നാല്‍ തന്റെ വെടിക്കെട്ട് ബാറ്റിങ് മികവ് കൈമോശം വന്നിട്ടില്ലെന്ന് അവസാന ഏകദിന ലോകകപ്പിലൂടെ താരം തെളിയിച്ചിട്ടുണ്ട്. ഇനി ഐപിഎല്ലിലും മികവ് കാട്ടുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. കെ എല്‍ രാഹുലിന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് തീരുമാനത്തിലേക്കെത്തിയിട്ടില്ല. രാഹുലിനെ ടി20യിലും മധ്യനിരയില്‍ കളിപ്പിക്കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. എന്തായാലും രോഹിത്തിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്.

Story first published: Sunday, December 17, 2023, 12:43 [IST]
Other articles published on Dec 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+