For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഹാര്‍ദിക് നയിക്കുമെന്ന് ഉറപ്പിക്കാന്‍ വരട്ടെ! ട്വിസ്റ്റ്? പാര്‍ഥീവ് പറയുന്നു

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാവും നയിക്കുകയെന്നു ഏറെക്കുറെ ഉറപ്പായിരിക്കെ ഒരു ട്വിസ്റ്റിനു സാധ്യതയുണ്ടെന്നു മുന്‍ താരം പാര്‍ഥീവ് പട്ടേല്‍. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ നിന്നും മാറിനില്‍ക്കുന്ന ഇതിഹാസ ഓപ്പണറും സ്ഥിരം ക്യാപ്റ്റനുമായ രോഹിത് ശര്‍മ തന്നെയാവണം ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടതെന്നും മുന്‍ വിക്കറ്റ് കീപ്പര്‍ ചൂണ്ടിക്കാട്ടി.

വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി അടുത്ത വര്‍ഷം ജൂണിലാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യന്‍ ടീമിനെ ടൂര്‍ണമെന്റില്‍ ആരാവും നയിക്കുകയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ടി20യില്‍ ടീമിന്റെ ഔദ്യോഗിക ക്യാപ്റ്റന്‍ ഇപ്പോഴും രോഹിത് തന്നെയാണ്. പക്ഷെ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം അദ്ദേഹം ഈ ഫോര്‍മാറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

HARDIK PANDYA

അതുകൊണ്ടു തന്നെ രോഹിത് ഇനി ടി20യിലേക്കു മടങ്ങിയെത്തുമോയെന്ന കാര്യവും ഉറപ്പില്ല. ഹിറ്റ്മാന്റെ അഭാവത്തില്‍ ലോകകപ്പിനു ശേഷമുള്ള ടി20 പരമ്പരകളിലെല്ലാം ഇന്ത്യയെ നയിച്ചത് ഹാര്‍ദിക്കാണ്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് ടി20 ലോകകപ്പില്‍ രോഹിത് ഇന്ത്യന്‍ നായകനാവണമെന്നു പാര്‍ഥീവ് ചൂണ്ടിക്കാട്ടിയത്.

ഈ ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനും ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. ഇതു ശരിവച്ച പാര്‍ഥീവ് എന്തുകൊണ്ടാണ് ഇതു ബെസ്റ്റ് ഓപ്ഷനായി മാറുന്നതെന്നു വിശദീകരിക്കുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യയുടെ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ടി20 ലോകകപ്പില്‍ രോഹിത് തന്നെ ടീമിനെ നയിക്കേണ്ടതുണ്ട്. ഹാര്‍ദിക്കായിരിക്കും ഇന്ത്യയുടെ ടി20 ക്യാപ്റ്റനെന്നു സമാപിച്ച ഏകദിന ലോകകപ്പിനു ശേഷം എല്ലാവര്‍ക്കും ഉറപ്പായിരുന്നു.

ROHIT SHARMA

പക്ഷെ ഇപ്പോള്‍ അദ്ദേഹം പരിക്കേറ്റ് പുറത്താണ്. എപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നതിനെക്കുറിച്ച് നിങ്ങള്‍ക്കു അറിയുകയുമില്ല. അടുത്ത ടി20 ലോകകപ്പിന്റെ സമയത്തു ഹാര്‍ദിക്ക് ഫിറ്റാവുമോ, ഇല്ലയോ എന്നതും നിങ്ങള്‍ക്കറിയില്ല. എത്ര മല്‍സരങ്ങളില്‍ അദ്ദേഹം കളിക്കുമെന്നതും ഉറപ്പില്ലെന്നു പാര്‍ഥീവ് നിരീക്ഷിച്ചു.

ഈ വര്‍ഷത്തെ ആദ്യത്തെ ആറു മാസങ്ങളെടുത്താല്‍ ടി20യില്‍ ഇന്ത്യക്കു ഒരുപാട് ക്യാപ്റ്റന്‍മാരുടെ ലിസ്റ്റ് നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. കാരണം ഒരു പാട് ദ്വിരാഷ്ട്ര പരമ്പരകള്‍ നടന്നിരുന്നു. ടെസ്റ്റ് പരമ്പര ഏകദിന പരമ്പര, ടി20 പരമ്പര എന്നിവ തുടര്‍ച്ചയായി നടന്നുകൊണ്ടിരുന്നു.

ഈ കാരണത്താണ് പല ക്യാപ്റ്റന്‍മാരെയും ഇന്ത്യക്കു പരീക്ഷിക്കേണ്ടി വന്നത്. അതുകൊണ്ടു തന്നെ കുറഞ്ഞത് അടുത്ത ടി20 ലോകകപ്പില്‍ കൂടിയെങ്കിലും രോഹിത് ശര്‍മ ഇന്ത്യയെ നയിക്കണം. അതിനു ശേഷം അദ്ദേഹത്തിനു മാറി നില്‍ക്കാവുന്നതാണെന്നും പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു.

ഈ മാസം സമാപിച്ച ഐസിസിയുടെ ഏകദിന ലോകകപ്പില്‍ രോഹിത് ഉജ്ജ്വലമായി ഇന്ത്യയെ നയിച്ചിരുന്നു. അഗ്രസീവ് ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലൂടെയും അദ്ദേഹം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ടൂര്‍ണമെന്റിലുടനീളം ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കിയത് രോഹിത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സുകളായിരുന്നു.

500നു മുകളില്‍ റണ്‍സ് വാരിക്കൂട്ടി അദ്ദേഹം റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്തുമുണ്ടായിരുന്നു. ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ വീണെങ്കിലും രോഹിത്തിന്റെയും ടീം ഇന്ത്യയുടെയും പ്രകടനത്തെ എല്ലാവരും വാഴ്ത്തിയിരുന്നു.

അതേസമയം, ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ബിസിസിഐ രോഹിത്തിനു തന്നെ വിട്ടിരിക്കുയാണ്. ടി20 ഫോര്‍മാറ്റില്‍ തുടര്‍ന്നു കളിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ തന്നെയാണ് ബിസിസിഐയുടെ നീക്കം. എന്തായിരിക്കും അദ്ദേഹത്തിന്റെ തീരുമാനമാനമെന്നാണ് ഇനി കാത്തിരുന്നു കാണാനുള്ളത്.

Story first published: Monday, November 27, 2023, 14:23 [IST]
Other articles published on Nov 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+