For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ബാബറിനെയല്ല, ഇന്ത്യ ഭയക്കേണ്ടത് ആ ബാറ്റ്‌സ്മാനെ! ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍

മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ചിരവൈരി പോരാട്ടത്തില്‍ ആരാവും വിജയിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. പാകിസ്താന്‍ അമേരിക്കയോട് അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയെത്തുമ്പോള്‍ ഇന്ത്യ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണെത്തുന്നത്. പാകിസ്താനെ സംബന്ധിച്ച് ഇന്നത്തെ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. തോറ്റാല്‍ സൂപ്പര്‍ 8 സാധ്യത മങ്ങും.

അതേ സമയം ഇന്ത്യക്ക് ഇന്ന് പാകിസ്താനെ വീഴ്ത്താനായാല്‍ സൂപ്പര്‍ 8ല്‍ ഏറെക്കുറെ സീറ്റുറപ്പിക്കാന്‍ സാധിക്കും. പാകിസ്താന്റെ ബാറ്റിങ് നിര വലിയ വെല്ലുവിളിയല്ലെന്നും എന്നാല്‍ ബൗളിങ് നിരയെ ഇന്ത്യ ഭയക്കണമെന്നുമാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യ കരുതിയിരിക്കേണ്ട ഒരു ബാറ്റ്‌സ്മാനുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്. അത് ബാബര്‍ അസമല്ല മുഹമ്മദ് റിസ്വാനാണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.

'മുഹമ്മദ് റിസ്വാന്‍ മനോഹരമായി കളിക്കുന്ന താരമാണ്. മാച്ച് വിന്നറായ താരങ്ങളിലൊരാളാണ്. എതിര്‍ ടീമിനെ ഒറ്റക്ക് തകര്‍ത്ത് മത്സരം തട്ടിയെടുക്കാന്‍ അവന് കഴിവുണ്ട്. ടീമിനായി പൊരുതുന്നവനാണവന്‍. ഇന്ത്യക്കെതിരേ അവന്‍ കളിച്ചതടക്കം റിസ്വാന്റെ പല ഇന്നിങ്‌സും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. റിസ്വാനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാബര്‍ അല്‍പ്പം കൂടി മെല്ലെപ്പോക്ക് നടത്തുന്ന ബാറ്റ്‌സ്മാനാണ്. പാകിസ്താന്‍ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഏക മത്സരത്തില്‍ റിസ്വാന്‍ നടത്തിയ ബാറ്റിങ് നോക്കുക.

മുഹമ്മദ് ഷമിക്കെതിരേ സ്‌ക്വയര്‍ ലെഗില്‍ അവന്‍ കളിച്ച ഷോട്ട് തന്നെ റിസ്വാന്റെ പ്രതിഭ വ്യക്തമാക്കുന്നതാണ്. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെല്ലാം എതിരേ തിളങ്ങാന്‍ റിസ്വാന് സാധിച്ചിട്ടുണ്ട്. അപകടകാരിയായ താരമാണവന്‍. റിസ്വാനെ പുറത്താക്കാനുള്ള വഴിയാണ് ഇന്ത്യ ആലോചിക്കേണ്ടത്. അതിന് സാധിക്കുന്ന ഇന്ത്യന്‍ ബൗളര്‍ ബുംറയാണ്' ഹര്‍ഭജന്‍ പറഞ്ഞു. ബാബറും റിസ്വാനുമാണ് പാകിസ്താന്റെ ഓപ്പണര്‍മാര്‍. ഇവര്‍ക്ക് ഫോമിലേക്കെത്താനായാല്‍ ഇന്ത്യ വിയര്‍ക്കും.

mohammad rizwan

160ന് മുകളിലേക്ക് വിജയലക്ഷ്യം പോയാല്‍ എറിഞ്ഞുപിടിക്കാന്‍ പാകിസ്താന്റെ ബൗളര്‍മാര്‍ക്ക് കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്. പാകിസ്താന്റെ ബാറ്റിങ് നിരയുടെ ദൗര്‍ബല്യം മുതലാക്കാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കണം. ഇന്ത്യ മൂന്ന് പേസര്‍മാരുമായിത്തന്നെ മുന്നോട്ട് പോയേക്കും. ന്യൂയോര്‍ക്കിലെ പിച്ചില്‍ പന്തിന് നല്ല സ്വിങ്ങും എക്‌സ്ട്രാ ബൗണ്‍സുമുണ്ട്. ഇത് മുതലാക്കാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സാധിക്കണം.

പാകിസ്താന്‍ വലിയ സമ്മര്‍ദ്ദത്തിലാവും ഉണ്ടാവുക. അമേരിക്കയോട് അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയത് പാകിസ്താന് വലിയ നാണക്കേടായിട്ടുണ്ട്. വലിയ താരനിരയുണ്ടായിട്ടും ജയിക്കാനായില്ലെന്നത് പാകിസ്താന്റെ ദൗര്‍ബല്യം എടുത്തു കാട്ടുന്നു. ടീമിലെ പല താരങ്ങളും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നവരാണ്. അതുകൊണ്ടുതന്നെ പാകിസ്താന് ആത്മവിശ്വാസക്കുറവുണ്ടാകും. കൂടാതെ ഇന്ത്യയോട് തോറ്റാല്‍ സൂപ്പര്‍ 8ലേക്കെത്തുക പാകിസ്താന് പ്രയാസമാവും.

ഈ സമ്മര്‍ദ്ദവും പാകിസ്താന്‍ നിരയെ കാര്യമായി ബാധിച്ചേക്കും. പാകിസ്താന്റെ ഇടം കൈയന്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. ഷഹിന്‍ ഷാ അഫ്രീദി, മുഹമ്മദ് അമീര്‍ എന്നിവരാവും ന്യൂബോളില്‍ പന്തെറിയുക. ഇവര്‍ക്ക് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ മികച്ച റെക്കോഡ് അവകാശപ്പെടാനാവും. രോഹിത് ശര്‍മക്കും വിരാട് കോലിക്കും ഇടം കൈയന്‍ ബൗളര്‍മാരെ നേരിടുന്നതില്‍ ദൗര്‍ബല്യമുണ്ട്. ഇത് ഇന്ത്യയുടെ ടോപ് ഓഡറിന് മുന്നിലെ വലിയ വെല്ലുവിളിയാണ്.

രോഹിത്തും കോലിയും ഓപ്പണര്‍മാരാവുകയും തുടക്കത്തിലേ മടങ്ങുകയും ചെയ്താല്‍ ഇന്ത്യയെയത് കാര്യമായിത്തന്നെ ബാധിക്കും. അതുകൊണ്ടുതന്നെ ഈ രണ്ട് താരങ്ങള്‍ക്കുമെതിരേ കൃത്യമായ പദ്ധതികളോടെയാവും പാകിസ്താന്‍ ഇറങ്ങുക. ഇവരുടെ വെല്ലുവിളി മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. സൂര്യകുമാര്‍ യാദവ് ഫോമിലേക്കെത്തേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

Story first published: Sunday, June 9, 2024, 14:33 [IST]
Other articles published on Jun 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+