For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കോലി വേണ്ടെന്ന് ജയ് ഷാ! വഴങ്ങാതെ അഗാര്‍ക്കര്‍, എതിര്‍ത്ത് രോഹിത്തും

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയുടെ പങ്കാളിത്തം സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. കോലിയെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെങ്കിലും അതു സംഭവിക്കാന്‍ സാധ്യത തീരെ കുറവാണെന്നാണ് സൂചനകള്‍. കോലിയെ തഴയാനുള്ള ബിസിസിഐയുടെ നീക്കത്തിനെതിരേ വിമര്‍ശനം ശക്തമാണ്. പല മുന്‍ താരങ്ങളും ഇതിനെതിരേ ആഞ്ഞടിച്ചു കഴിഞ്ഞു. ലോകകപ്പ് ജയിക്കണമെങ്കില്‍ കോലി ഉറപ്പായും ടീമില്‍ വേണമെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.

കോലിയെ ലോകകപ്പില്‍ കളിപ്പിക്കേണ്ടെന്ന തീരുമാനം ബിസിസിഐ സെക്രട്ടറി ജയ് ഷായുടേത് മാത്രമാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ലോകകപ്പ് ടീമില്‍ കോലി വേണ്ടായെന്നതിനെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റു അംഗങ്ങളുമായി സംസാരിക്കാനും അവരെ ഇതു ബോധ്യപ്പെടുത്താനുമുള്ള ചുമതല അഗാര്‍ക്കറിനാണ് ജയ് ഷാ നല്‍കിയിരിക്കുന്നത്. 15ാം തിയ്യതി വരെ അഗാര്‍ക്കറിനു ഇതിനു സമയവും അനുവദിച്ചിരുന്നു.

VIRAT KOHLI

പക്ഷെ കോലി ലോകകപ്പില്‍ വേണ്ടെന്ന ജയ് ഷായുടെ അഭിപ്രായത്തോടു അഗാര്‍ക്കിനു യോജിപ്പില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. ഈ കാരണത്താല്‍ തന്നെ സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റു അംഗങ്ങളുമായി അദ്ദേഹം ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടില്ല. ലോകകപ്പില്‍ കോലി വേണ്ടായെന്നതിനെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റിയംഗങ്ങളെ ബോധ്യപ്പെടുത്താന്‍ നായകന്‍ രോഹിത് ശര്‍മയോടും ജയ് ഷാ ആവശ്യപ്പെട്ടിരുന്നു.

പക്ഷെ എന്തു വില കൊടുത്തും കോലി ലോകകപ്പ് ടീമില്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് രോഹിത്. ഇതോടെ കോലിയുടെ കാര്യത്തില്‍ ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും രണ്ടു തട്ടിലാവുകയും ചെയ്തിരിക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത്തും എതിരായതോടെ ജയ് ഷായ്ക്കു മുട്ടുമടക്കേണ്ടി വരുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണെന്നു മാധ്യമപ്രവര്‍ത്തകന്‍ സത്യപ്രകാശാണ് എക്‌സില്‍ കുറിച്ചിരിക്കുന്നത്.

അഗാര്‍ക്കറും രോഹിത്തും കോലി വേണമെന്ന ആവശ്യമുന്നയിക്കുന്നതിനാല്‍ ലോകകപ്പ് സ്‌ക്വാഡില്‍ അദ്ദേഹം തീര്‍ച്ചയായും ഉണ്ടാവുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നുമാണ് വിവരം. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ഇവിടുത്തെ പിച്ചുകള്‍ സ്ലോയാണെന്നും സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ROHIT - KOHLI

ഈ തരത്തിലുള്ള പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ കോലിയുടെ സമീപകാലത്തെ പ്രകടനങ്ങള്‍ മികച്ചതല്ലെന്നും ഈ കാരണത്താല്‍ തന്നെ ലോകകപ്പ് സ്‌ക്വാഡില്‍ ആവശ്യമില്ലെന്നുമാണ് ബിസിസിഐയുടെ വാദം. കുറേക്കൂടി അഗ്രസീവായ, ഇത്തരം പിച്ചുകളില്‍ നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരാളെയാണ് പകരം ബിസിസിഐ നോട്ടമിടുന്നത്.

2011ല്‍ ഇന്ത്യ ലോക ചാംപ്യന്‍മാരായപ്പോള്‍ മുഖ്യ സെലക്ടറായിരുന്ന കെ ശ്രീകാന്തുള്‍പ്പെടെയുള്ളവര്‍ കോലിയെ ടി20 ലോകകപ്പില്‍ ഉള്‍പ്പെടുത്തണമെന്നു ആവശ്യപ്പെടുന്നവരാണ്. കോലിയില്ലാതെ ടി20 ലോകകപ്പ് കളിക്കാനോ? യാതൊരു ചാന്‍സുമില്ല. ടി20 ലോകകപ്പില്‍ കോലിയില്ലാതെ പറ്റില്ല. 2022ലെ കഴിഞ്ഞ ടൂര്‍ണമെന്റില്‍ നമ്മളെ സെമി ഫൈനലിലെത്തിച്ച താരങ്ങളിലൊരാളാണ് അദ്ദേഹം.

ആരാണ് കോലി ഇത്തവണ ലോകകപ്പിലുണ്ടാവില്ലെന്നെല്ലാം പറയുന്നത്? ഇവയെല്ലാം അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. അവര്‍ക്കു വേറെ പണിയൊന്നുമില്ലേ? എന്താണ് ഈ പറയുന്ന കാര്യങ്ങളുടെയെല്ലാം അടിസ്ഥാനം?

ഇന്ത്യക്കു ലോകകപ്പ് ജയിക്കണമെങ്കില്‍ കോലി ഉറപ്പായും സ്‌ക്വാഡില്‍ വേണമെന്നും ശ്രീകാന്ത് ആവശ്യപ്പെടുന്നു. ലോകകപ്പ് വേദികളായ വിന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി 10 ടി20 ഇന്നിങ്‌സുകളില്‍ കോലി ഇതിനകം കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 290 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു.

Story first published: Friday, March 15, 2024, 19:16 [IST]
Other articles published on Mar 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+