For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഓസീസിനെ തീര്‍ത്തത് കണ്ടോ? ഇന്ത്യ തന്നെ കപ്പടിക്കും! കാരണം പറഞ്ഞ് ഇഷാന്ത്

ടി20 ലോകകപ്പില്‍ അപരാജിത കുതിപ്പുമായി മുന്നേറുന്ന ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ. തോല്‍വിയറിയാതെ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ എത്തിനില്‍ക്കുകയാണ് രോഹിത് ശര്‍മയും സംഘും. ഇനി ഇംഗ്ലണ്ടും സൗത്താഫ്രിക്കയും മാത്രമേ ഇന്ത്യക്കും കപ്പിനുമിടയിലുള്ളൂ. 2007ലെ പ്രഥമ ടി20 ലോകകപ്പിനു ശേഷം ആദ്യമായി കിരീടമുയര്‍ത്താനുള്ള അവസരമാണ് ഇന്ത്യക്കു ഇത്തവണ ലഭിച്ചിരിക്കുന്നത്.

സ്റ്റാാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ച് ഇഷാന്ത് വിലയിരുത്തിയത്. ടൂര്‍ണമെന്റില്‍ തുടരെ രണ്ടാം തവണയും ഇംഗ്ലണ്ടുമായി സെമി ഫൈനല്‍ പോരാട്ടത്തിനു കച്ചമുറുക്കുകയാണ് ഇന്ത്യ. 2022ലെ കഴിഞ്ഞ എഡിഷനില്‍ ഇന്ത്യയെ പത്തു വിക്കറ്റിനു ഇംഗ്ലണ്ട് നാണംകെടുത്തിയിരുന്നു. ആ തോല്‍വിക്കു ഇത്തവണ ഇന്ത്യക്കു പകരം വീട്ടിയേ തീരൂ.

INDIAN TEAM

കോട്ട് ആന്റ് ബോള്‍ഡ് (Caught & Bold) എന്ന ഷോയില്‍ വന്നപ്പോഴാണ് ഇന്ത്യന്‍ ടീമിന്റെ വിജയക്കുതിപ്പിനെയും സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയക്കെതിരായ ഗംഭീര വിജയത്തെക്കുറിച്ചും ഇഷാന്ത് ആവേശത്തോടെ സംസാരിച്ചത്. ഈ ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനമാണ് നമ്മുടെ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. തുര്‍ച്ചയായി ആറു കളികളില്‍ ജയിക്കാന്‍ സാധിച്ചുവെന്നത് ആധികാരിക പ്രകടനം തന്നെയാണ്.

ഓസ്‌ട്രേലിയക്കെതിരായ അവസാന മല്‍സരത്തില്‍ ടീമിന്റെ പ്രകടനം ഗംഭീരമായിരുന്നു. വെറും 41 ബോളില്‍ 92 റണ്‍സ് വാരിക്കൂട്ടിയ രോഹിത് ശര്‍മയുടെ ഇന്നിങ്‌സ് മാസ്റ്റര്‍ ക്ലാസ് തന്നെയായിരുന്നു. ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ അക്ഷരാര്‍ഥത്തില്‍ അദ്ദേഹം തല്ലിത്തകര്‍ക്കുകയായിരുന്നു. നമ്മുടെ മറ്റു ബാറ്റര്‍മാരും രോഹിത്തിനു മികച്ച പിന്തുണയാണ് നല്‍കിയതെന്നു ഇഷാന്ത് വിലയിരുത്തി.

ഓസ്‌ട്രേലിയക്കെതിരേയുള്ള മല്‍സരത്തില്‍ നമ്മുടെ ബൗളര്‍മാരുടെ പ്രകടനവും മികച്ചതായിരുന്നു. അപകടകാരിയായ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടേതടക്കം മൂന്നു പ്രധാനപ്പെട്ട വിക്കറ്റുകള്‍ അര്‍ഷ്ദീപ് സിങ് വീഴ്ത്തുകയും ചെയ്തു. തകര്‍പ്പന്‍ ബാറ്റിങിനൊപ്പം ഗംഭീര ക്യാപ്റ്റന്‍സിക്കും ഈ കളിയില്‍ രോഹിത് ശര്‍മ അഭിനന്ദനം അര്‍ഹിക്കുന്നു.

ആഞ്ഞടിച്ച് ഇന്ത്യക്കു ഭീഷണിയുയര്‍ത്തിയ ട്രാവിസ് ഹെഡിനെ പുറത്താക്കാന്‍ ജസ്പ്രീത് ബുംറയ്ക്കു രോഹിത്തൊരുക്കിയ കെണി കിടുവായിരുന്നു. ഓസ്‌ട്രേിയക്കെതിരേ ഇന്ത്യ ആധിപത്യം പുലര്‍ത്തിയതു കണ്ടപ്പോള്‍ വളരെയധികം സന്തോഷമാണ് തോന്നിയത്. ഇതേ ഫോം നമ്മള്‍ തുടരുകയും ഈ വര്‍ഷം ടി20 ലോകകപ്പ് നേടുകയും ചെയ്യുമെന്നും ഇഷാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ROHIT SHARMA

അതേസമയം, കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ടീം ഇത്തവണ ടൂര്‍ണമെന്റില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അന്നു ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യന്‍ ടീം കുതിച്ചത്.

പക്ഷെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു അടിതെറ്റുകയായിരുന്നു. അന്നത്തേതു പോലെയൊരു ദുരന്തം ഇത്തവണ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്. ബൗളിങിനൊപ്പം ഇപ്പോള്‍ ബാറ്റിങ് നിരയും ക്ലിക്കായിക്കൊണ്ടിരിക്കുന്നത് ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ട്.

ഇന്ത്യ ഇതു വരെ നേടിയിട്ടുള്ള മൂന്നു ലോകകപ്പുകള്‍ (2 ഏകദിന ലോകകപ്പ്, 1 ടി20 ലോകകപ്പ്) ഒന്നില്‍പ്പോലും ഓസ്‌ട്രേലിയയെ ഫൈനലില്‍ നേരിടേണ്ടി വന്നിട്ടില്ല. ഇത്തവണ ഓസീസ് സെമി ഫൈനല്‍ പോലും കാണാതെ പുറത്തായത് ഇന്ത്യക്കു ആശ്വാസമായിട്ടുണ്ട്. മഴ കാരണം ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ സെമി ഫൈനല്‍ പോരാട്ടം ഉപേക്ഷിക്കപ്പെട്ടേക്കും. അങ്ങനെ വന്നാല്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന ഫൈനലിലേക്കു ഇന്ത്യ നേരിട്ടു യോഗ്യത നേടുകയും ചെയ്യും.

Story first published: Thursday, June 27, 2024, 18:37 [IST]
Other articles published on Jun 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+