Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സൂപ്പര്‍ 8ല്‍ ഇന്ത്യക്ക് ഓസീസ് പരീക്ഷയോ? ജയിക്കാന്‍ എവിടെ മാറണം? ഈ 11 മതി

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ 8 ടിക്കറ്റ് നേടിയിരിക്കുകയാണ്. ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡ്, പാകിസ്താന്‍, അമേരിക്ക ടീമുകളെ തോല്‍പ്പിച്ചാണ് ഇന്ത്യ സൂപ്പര്‍ 8 ടിക്കറ്റ് നേടിയത്. ഗ്രൂപ്പ് എയില്‍ നിന്ന് അനായാസം സൂപ്പര്‍ എട്ടിലേക്ക് കടന്ന ഇന്ത്യക്ക് സൂപ്പര്‍ 8ല്‍ കരുത്തരായ ഓസ്‌ട്രേലിയയാവും എതിരാളികളായെത്തുകയെന്നാണ് വിവരം. അങ്ങനെ വന്നാല്‍ അതൊരു വമ്പന്‍ പോരാട്ടമായിത്തന്നെ മാറും. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ കപ്പുയര്‍ത്തിയത്.

അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഓസീസിനോട് കണക്കുവീട്ടേണ്ടതായുണ്ട്. ഓസീസ് സൂപ്പര്‍ താരങ്ങളുടെ നിരയാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ജയം എളുപ്പമാകില്ലെന്നുറപ്പാണ്. ഓസ്‌ട്രേലിയ ഇന്ത്യയുടെ എതിരാളികളാവുമ്പോള്‍ ജയിക്കാന്‍ ഏറ്റവും മികച്ച പ്ലേയിങ് 11നെത്തന്നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. നിലവില്‍ ഇന്ത്യയുടെ പ്ലേയിങ് 11നെ നായകന്‍ രോഹിത് ശര്‍മക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വിശ്വാസമാണ്. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ പ്ലേയിങ് 11 മാറ്റേണ്ടതായുണ്ടോ.

ഇന്ത്യ ഒരു മാറ്റം മാത്രം വരുത്തിയാല്‍ മതി. നിലവിലെ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് നിരാശപ്പെടുത്തുന്നതാണ്. വിരാട് കോലി ഓപ്പണിങ്ങിലേക്കെത്തിയപ്പോള്‍ പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനായിട്ടില്ല. കോലി മോശം പ്രകടനമാണ് തുടരുന്നത്. മൂന്ന് മത്സരത്തില്‍ നിന്ന് 5 റണ്‍സാണ് കോലിക്ക് നേടാനായത്. കോലിയുടെ മോശം ഫോം രോഹിത് ശര്‍മയേയും പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ ഓപ്പണിങ്ങില്‍ നിന്ന് കോലിയെ മാറ്റണം.

പകരം യശ്വസി ജയ്‌സ്വാളിനെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിക്കണം. ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാള്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമാണ്. ഇന്ത്യ ആദ്യത്തെ മൂന്ന് മത്സരത്തിലും ജയ്‌സ്വാളിനെ പരിഗണിച്ചിട്ടില്ല. എന്നാല്‍ സൂപ്പര്‍ എട്ടില്‍ കോലിക്ക് പകരം ജയ്‌സ്വാള്‍ രോഹിത്തിനൊപ്പം ഓപ്പണറായി വരേണ്ടതാണ്. മൂന്നാം നമ്പറില്‍ വിരാട് കോലി കളിക്കണം. കോലിയെ സംബന്ധിച്ച് അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ മൂന്നാം നമ്പറാണ്.

suryakumar yadav

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കണം. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ ആദ്യത്തെ രണ്ട് മത്സരത്തില്‍ ഫോമായില്ലെങ്കിലും മൂന്നാം മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു. അതുകൊണ്ടുതന്നെ സൂര്യകുമാര്‍ നിര്‍ണ്ണായക റോളില്‍ കളിക്കണം. അഞ്ചാം നമ്പറില്‍ ഇന്ത്യ റിഷഭ് പന്തിനെ കളിപ്പിക്കണം. നിലവില്‍ മൂന്നാം നമ്പറിലാണ് റിഷഭ് പന്ത് കളിക്കുന്നത്. എന്നാല്‍ ജയ്‌സ്വാള്‍ വരുന്നതോടെ റിഷഭ് അഞ്ചാം നമ്പറില്‍ കളിക്കുന്നതാണ് ബെസ്റ്റ്.

ആറാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ കളിക്കണം. പന്തുകൊണ്ട് ഹാര്‍ദിക് മികവ് കാട്ടുന്നുണ്ടെങ്കിലും ബാറ്റുകൊണ്ട് മികവിലേക്കെത്താന്‍ ഹാര്‍ദിക്കിന് സാധിച്ചിട്ടില്ല. ഓസ്‌ട്രേലിയക്കെതിരേ ഹാര്‍ദിക്കിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണെന്ന് പറയാം. ഹാര്‍ദിക്കിന്റെ നിലവിലെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഏഴാം നമ്പറില്‍ ഇന്ത്യ രവീന്ദ്ര ജഡേജയെ കളിപ്പിക്കണം. ആദ്യ മത്സരങ്ങളില്‍ കാര്യമായ പ്രകടനം ജഡേജ നടത്തിയിട്ടില്ല.

എന്നാല്‍ വലിയ മത്സരങ്ങളില്‍ ജഡേജക്ക് നിര്‍ണ്ണായക റോളുണ്ട്. അതുകൊണ്ടുതന്നെ ജഡേജയെ ഇന്ത്യ കളിപ്പിക്കണം. എട്ടാം നമ്പറില്‍ അക്ഷര്‍ പട്ടേല്‍ തുടരണം. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്. പേസ് നിരയില്‍ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ വേണം. ജസ്പ്രീത് ബുംറക്കൊപ്പം അര്‍ഷ്ദീപ് സിങ്ങും മുഹമ്മദ് സിറാജും തുടരണം.

ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് കിരീടം വളരെ പ്രധാനപ്പെട്ടതാണ്. ഓസീസിനെ തളക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് അറിയേണ്ടത്. അതോ വീണ്ടും നാണംകെടുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Thursday, June 13, 2024, 15:36 [IST]
Other articles published on Jun 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+