For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കോലി, രോഹിത് പുറത്ത്, ഹാര്‍ദിക് നയിക്കും- ഇന്ത്യയുടെ ഈ ലോകകപ്പ് 11 പൊളി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ ക്രിക്കറ്റ് ലോകത്തെ കാത്തിരിക്കുന്ന ടി20 ലോകകപ്പാണ്. ജൂണ്‍ 1നാണ് വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും വേദിയാവുന്ന ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വരാനിരിക്കുന്ന ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. നാട്ടില്‍ ഏകദിന ലോകകപ്പ് കൈവിട്ട ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം എന്ത് വിലകൊടുത്തും നേടിയെടുക്കേണ്ടതായുണ്ട്. ഇന്ത്യയെ രോഹിത് ശര്‍മ നയിക്കുമെന്നാണ് വിവരം.

എന്നാല്‍ അന്തിമ തീരുമാനം ഐപിഎല്ലിന് ശേഷമാവും ഉണ്ടാവുക. ഹാര്‍ദിക് പാണ്ഡ്യ നായകനായി മുംബൈക്കൊപ്പം തിളങ്ങുകയും പൂര്‍ണ്ണ ഫിറ്റ്‌നസ് തെളിയിക്കുകയും ചെയ്താല്‍ ഹാര്‍ദിക്കിനെ ഇന്ത്യ നായകസ്ഥാനത്തേക്കെത്തിച്ചേക്കും. അങ്ങനെ വന്നാല്‍ രോഹിത് ശര്‍മയും വിരാട് കോലിയും ടീമിന് പുറത്തുപോകാനാണ് സാധ്യത. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയേയും വിരാട് കോലിയേയും ഒഴിവാക്കി ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11 ഇതാ.

ഓപ്പണിങ്ങില്‍ യശ്വസി ജയ്‌സ്വാളിന് സീറ്റുറപ്പാണ്. ഇടം കൈയന്‍ ഓപ്പണര്‍ മൂന്ന് ഫോര്‍മാറ്റിലും വെടിക്കെട്ട് പ്രകടനം നടത്തുന്നു. പവര്‍പ്ലേയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും മത്സരഗതി മാറ്റാനും കഴിവുള്ള താരമാണ് ജയ്‌സ്വാള്‍. അതുകൊണ്ടുതന്നെ ജയ്‌സ്വാള്‍ ഓപ്പണിങ് സ്ഥാനത്തുണ്ടാവും. രോഹിത് ശര്‍മയുടെ അഭാവത്തില്‍ റുതുരാജ് ഗെയ്ക് വാദിനെ പരിഗണിക്കാനാണ് സാധ്യത. ടി20യില്‍ മികച്ച റെക്കോഡ് റുതുരാജിന് അവകാശപ്പെടാം.

എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ആവശ്യത്തിന് അവസരം ലഭിക്കുന്നില്ല. രോഹിത് കളിക്കാതിരുന്നാല്‍ റുതുരാജ് ഓപ്പണര്‍ സ്ഥാനത്തേക്കെത്തിയേക്കും. മൂന്നാം നമ്പറില്‍ വിരാട് കോലിയാണ് നിലവില്‍ കളിക്കുന്നത്. എന്നാല്‍ കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിനെ കളിപ്പിക്കാം. കോലി കളിച്ചാല്‍ ശുബ്മാന്‍ ഗില്ലിന് പ്ലേയിങ് 11ന് പുറത്തിരിക്കേണ്ടി വരും. എന്നാല്‍ കോലി കളിക്കാത്ത പക്ഷം ശുബ്മാന്‍ ഗില്ലിനാണ് അവസരം.

rohit sharma rinku singh

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവാകും കളിക്കുക. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. നിലവില്‍ പരിക്കേറ്റ് പുറത്തുള്ള സൂര്യ ടി20 ലോകകപ്പിന് മുമ്പ് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൂര്യയാവും ടി20 ലോകകപ്പിലെ ഇന്ത്യയുടെ വജ്രായുധം. അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി ദ്രുവ് ജുറേലിനെ പരിഗണിക്കാം. രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ജുറേല്‍ മധ്യനിരയിലും ഫിനിഷര്‍ റോളിലും കസറുന്നവനാണ്.

ഇതുവരെ ഇന്ത്യക്കായി ടി20 അരങ്ങേറ്റം ജുറേല്‍ നടത്തിയിട്ടില്ല. എന്നാല്‍ ഐപിഎല്ലിലെ പ്രകടനം വിലയിരുത്തി ജുറേല്‍ ടീമിലേക്കെത്താനും സാധ്യതയുണ്ട്. ഇന്ത്യന്‍ ടീമില്‍ ഇടം മുന്നില്‍ക്കണ്ട് രാഹുല്‍ ഐപിഎല്ലില്‍ മധ്യനിരയില്‍ കളിച്ചേക്കുമെന്നാണ് വിവരം. ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കും. പേസ് ഓള്‍റൗണ്ടറും നായകനുമായ ഹാര്‍ദിക് നിലവില്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലാണുള്ളത്. മുംബൈക്കൊപ്പം തിളങ്ങാനായാല്‍ ഹാര്‍ദിക് ഇന്ത്യയെ ലോകകപ്പില്‍ നയിക്കാന്‍ സാധ്യത കൂടുതലാണ്.

ഏഴാം നമ്പറില്‍ റിങ്കു സിങ്ങാവും കളിക്കുക. ഫിനിഷര്‍ റോളില്‍ ഇന്ത്യയുടെ വിശ്വസ്തനായി റിങ്കു സിങ് മാറിയിട്ടുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന റിങ്കു ചെറിയ പന്തുകള്‍ക്കൊണ്ട് മത്സരഫലം മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ്. എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജയുണ്ടാവും. സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ ഇപ്പോഴും മികവ് കാട്ടാന്‍ കഴിവുള്ളവനാണ്. സിഎസ്‌കെയ്‌ക്കൊപ്പം ജഡേജ മികച്ച പ്രകടനം ഇപ്പോഴും നടത്തുന്നുണ്ട്. എട്ടാം നമ്പറില്‍ കുല്‍ദീപ് യാദവുണ്ടാകും.

ചൈനാമാന്‍ സ്പിന്നറാവും ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. സമീപകാലത്തെ കുല്‍ദീപിന്റെ ബൗളിങ് പ്രകടനങ്ങളെല്ലാം മികച്ചതാണ്. 10ാം നമ്പറില്‍ ജസ്പ്രീത് ബുംറയാവും ഉണ്ടാവുക. സ്റ്റാര്‍ പേസറുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. മൊഹ്‌സിന്‍ ഖാന് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കണം. ഇടം കൈയന്‍ പേസര്‍ക്ക് ഫിറ്റ്‌നസുണ്ടെങ്കിലും താരത്തെ കളിപ്പിച്ചാല്‍ ഇന്ത്യക്കത് മുതല്‍ക്കൂട്ടായി മാറാനാണ് സാധ്യത.

Story first published: Saturday, March 16, 2024, 16:13 [IST]
Other articles published on Mar 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+