Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഒന്നല്ല, പാകിസ്താനെതിരേ മൂന്ന് മാറ്റത്തിന് ഇന്ത്യ? സഞ്ജു പുറത്തിരിക്കും

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ലോക ക്രിക്കറ്റിലെ ചിരവൈരികളായ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആര് ജയിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യ അയര്‍ലന്‍ഡിനെ 8 വിക്കറ്റിന് തകര്‍ത്ത ആത്മവിശ്വാസത്തിലെത്തുമ്പോള്‍ പാകിസ്താന്‍ അമേരിക്കയോട് അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയ ക്ഷീണത്തിലാണ് ഇറങ്ങുന്നത്. എന്നാല്‍ ഇന്ത്യക്ക് അനായാസ ജയം നേടാനാവില്ലെന്ന കാര്യം ഉറപ്പാണ്.

പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്തുമോയെന്ന ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുകയാണ്. നായകന്‍ രോഹിത് ശര്‍മ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുമുണ്ട്. പുറത്തുവരുന്ന അനുസരിച്ച് ഇന്ത്യ പാകിസ്താനെതിരേ മൂന്ന് മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ മാറ്റം ഓപ്പണിങ്ങിലേക്ക് യശ്വസി ജയ്‌സ്വാള്‍ തിരിച്ചെത്തിയേക്കും. ഇടം കൈയന്‍ ഓപ്പണര്‍ നെറ്റ്‌സില്‍ കൂടുതല്‍ സമയം പരിശീലനം നടത്തിയിരുന്നു.

rohit sharma rishabh pant

അയര്‍ലന്‍ഡിനെതിരേ കോലിയും രോഹിത്തും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ പാകിസ്താനെതിരേ ഇടത്, വലത് ഓപ്പണിങ് കൂട്ടുകെട്ട് അത്യാവശ്യമാണെന്ന് പറയാം. കാരണം പാകിസ്താന്‍ ന്യൂബോളില്‍ ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് അമീര്‍ എന്നീ ഇടം കൈയന്‍മാരെ ഉപയോഗിച്ചാവും ആക്രമം അഴിച്ചുവിടുക. ഈ സമയത്ത് രണ്ട് വലം കൈയന്‍മാര്‍ ചേര്‍ന്ന് ഓപ്പണിങ്ങില്‍ ഇറങ്ങിയാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ ഇന്ത്യ ജയ്‌സ്വാളിനെ ഓപ്പണിങ്ങിലേക്ക് തിരികെ വിളിക്കാനാണ് സാധ്യത. ജയ്‌സ്വാള്‍ രോഹിത്തിനൊപ്പം നെറ്റ്‌സില്‍ കൂടുതല്‍ പരിശീലനം നടത്തിയത് ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റമുണ്ടാവുമെന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍ അയര്‍ലന്‍ഡിനോട് നിരാശപ്പെടുത്തിയെങ്കിലും കോലി ടീമിന്റ നിര്‍ണ്ണായക താരമാണെന്ന് രോഹിത് വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞിരുന്നു. പിച്ചിന്റെ സ്വഭാവം വിലയിരുത്തുമ്പോള്‍ രോഹിത്തും ജയ്‌സ്വാളും ഓപ്പണറാവുന്നതാണ് നല്ലത്.

ശിവം ദുബെയെ ഇന്ത്യ പുറത്താക്കാനാണ് സാധ്യത. അയര്‍ലന്‍ഡിനെതിരേ പന്തെറിയാന്‍ അവസരം ലഭിക്കാതിരുന്ന ദുബെ ബാറ്റുകൊണ്ടും കാര്യമായൊന്നും ചെയ്തില്ല. താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമായിരുന്നു. അതുകൊണ്ടുതന്നെ ദുബെയെ ഇന്ത്യ നിര്‍ണ്ണായക മത്സരത്തില്‍ പുറത്തിരുത്താനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ദുബെക്ക് പകരമാവും ജയ്‌സ്വാളെത്തുക. സഞ്ജു സാംസണ്‍ ലഭിച്ച അവസരം മുതലാക്കാത്തതിനാല്‍ പാകിസ്താനെതിരേയും പുറത്തിരിക്കും.

മൂന്നാം നമ്പറില്‍ ഇന്ത്യ റിഷഭ് പന്തിനെത്തന്നെ നിലനിര്‍ത്തുമെന്ന് ബാറ്റിങ് പരിശീലകനടക്കം വ്യക്തമാക്കിയിരുന്നു. മൂന്നാം നമ്പറില്‍ മികച്ച പ്രകടനം നടത്താന്‍ റിഷഭിന് സാധിക്കുന്നുമുണ്ട്. ബൗളിങ് നിരയിലും ഇന്ത്യ ഒരു നിര്‍ണ്ണായക മാറ്റം വരുത്തിയേക്കും. അയര്‍ലന്‍ഡിനെതിരേ ഇന്ത്യ കുല്‍ദീപ് യാദവിനെ കളിപ്പിച്ചിരുന്നില്ല. എന്നാല്‍ പാകിസ്താനെതിരേ കുല്‍ദീപ് ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ്. ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപിന്റെ ബൗളിങ് ന്യൂയോര്‍ക്കിലെ പിച്ചില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളതാണ്.

കുല്‍ദീപ് വരുമ്പോള്‍ അക്ഷര്‍ പട്ടേലിന് വഴിമാറിക്കൊടുക്കേണ്ടി വരും. ഇന്ത്യ മൂന്ന് പേസര്‍മാരെത്തന്നെ നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ അര്‍ഷ്ദീപ് സിങ്ങും മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറക്കൊപ്പം തുടര്‍ന്നേക്കും. ന്യൂയോര്‍ക്കിലെ പിച്ചില്‍ നല്ല സ്വിങ്ങും ബൗണ്‍സുമുണ്ട്. പാകിസ്താന്‍ മൂന്ന് പേസര്‍മാരെ കളിപ്പിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇന്ത്യയും പേസാക്രമണത്തില്‍ വിട്ടുവീഴ്ച വരുത്താതെയാവും ഇറങ്ങുക.

ഇന്ത്യക്കാണ് ടീം കരുത്തിലും ഫോമിലും കണക്കുകളിലും മുന്‍തൂക്കം. എന്നാല്‍ പാകിസ്താനെ നിസാരക്കാരായി തള്ളിക്കളയാനാവില്ല. ബാറ്റിങ് നിര ഫോമിലേക്കെത്തിയാല്‍ പാകിസ്താന്റെ ബൗളിങ് നിരക്ക് ഞെട്ടിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവുമെന്ന് തന്നെ പറയാം. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍ എന്നിവരെ തളക്കുകയെന്നതാവും ഇന്ത്യക്ക് മുന്നിലെ പ്രധാന വെല്ലുവിളി.

Story first published: Sunday, June 9, 2024, 9:27 [IST]
Other articles published on Jun 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+