For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സന്നാഹം നല്‍കുന്ന സൂചനയെന്ത്? ജയ്‌സ്വാളും സഞ്ജുവും ഔട്ട്! 11 ഉറപ്പിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: ബംഗ്ലാദേശുമായുള്ള സന്നാഹ മല്‍സരത്തോടെ ലോകകപ്പിലെ ആദ്യ പോരാട്ടത്തിനുള്ള പ്ലെയിങ് ഇലവനെ ഉറപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന സന്നാഹത്തില്‍ ബംഗ്ലാദേശിനെതിരേ 60 റണ്‍സിന്റെ ഏകപക്ഷീയ വിജയമാണ് രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ ആധികാരികമായി ജയിച്ചുകയറിയത്.

അയര്‍ലാന്‍ഡിനെതിരേ ബുധനാഴ്ചയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ അങ്കം. ഇതിനു മുന്‍പ് പ്ലെയിങ് ഇലവന്‍ തീരുമാനിക്കാന്‍ ഇന്ത്യക്കു ലഭിച്ച ഏക അവസരം കൂടിയായിരുന്നു ബംഗ്ലാദേശുമായുള്ള സന്നാഹം. ആരൊക്കെയാണ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്നതെന്നു ഈ മല്‍സരത്തിലൂടെ ടീം മാനേജ്‌മെന്റ കണ്ടെത്തുകയും ചെയ്തു.

ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ തലവേദനകളിലൊന്ന് വിക്കറ്റ് കീപ്പറായി ആരെ കളിപ്പിക്കുമെന്നതായിരുന്നു. എന്നാല്‍ സന്നാഹത്തില്‍ സഞ്ജു സാംസണ്‍ ഫ്‌ളോപ്പായതോടെ റിഷഭ് പന്ത് ഈ റോള്‍ ഉറപ്പിച്ചിരിക്കുകയാണ്. തകര്‍പ്പന്‍ ഫിഫ്റ്റിയും റിഷഭ് ഈ മല്‍സരത്തില്‍ കുറിച്ചിരുന്നു.

SANJU SAMSON

യശസ്വി ജയ്‌സ്വാള്‍ ഓപ്പണറായി കളിച്ചേക്കില്ലെന്ന സൂചനയാണ് സന്നാഹത്തിലൂടെ ഇന്ത്യ നല്‍കിയിരിക്കുന്നത്. ഈ മല്‍സരത്തില്‍ ഓപ്പണിങില്‍ മാത്രമല്ല ഒരു പൊസിഷനിലും താരത്തെ കളിപ്പിച്ചില്ല. ഇതോടെ ലോകകപ്പില്‍ നായകന്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയാവുക വിരാട് കോലിയാവുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ കോമ്പിനേഷനില്‍ സഞ്ജുവായിരുന്നു മൂന്നാം നമ്പറില്‍ ബെസ്റ്റ് ഓപ്ഷന്‍. കാരണം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ അദ്ദേഹം മിന്നിച്ച റോളാണിത്.

പക്ഷെ സന്നാഹത്തില്‍ ദുരന്തമായതോടെ സഞ്ജുവിന്റെ പ്രതീക്ഷകള്‍ മങ്ങിയിരിക്കുകയാണ്. ആറു ബോളില്‍ ഒരു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. അയര്‍ലാന്‍ഡിനെതിരേ സൂര്യകുമാര്‍ യാദവായിരിക്കും മൂന്നാം നമ്പറില്‍ കളിച്ചേക്കുക. മൂന്നാമനായി റിഷഭ് കളിക്കാനുള്ള സാധ്യതയും തള്ളാന്‍ സാധിക്കില്ല. കാരണം ബംഗ്ലാദേശിനെതിരേ മൂന്നാം നമ്പറിലാണ് താരം കസറിയത്. 32 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടക്കം 53 റണ്‍സോടെ റിഷഭ് ടോപ്‌സ്‌കോററായിരുന്നു.

മൂന്നാം നമ്പറില്‍ റിഷഭ് കളിക്കുകയാണെങ്കില്‍ സൂര്യക്കു നാലിലേക്കു മാറേണ്ടിവരും. അഞ്ചാം നമ്പറില്‍ ശിവം ദുബെയായിരിക്കും ബാറ്റ് ചെയ്‌തേക്കുക. സന്നാഹ മല്‍സരത്തില്‍ ബാറ്റിങില്‍ ദുബെയും ക്ലിക്കായിരുന്നില്ല. ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ച ശേഷം മോശം ഫോമിലൂടെ കടന്നുപോവുന്ന അദ്ദേഹം ഈ കളിയിലും അതു തുടര്‍ന്നു. 16 ബോളില്‍ ഒരു സിക്‌സറടക്കം 14 റണ്‍സ് മാത്രമെടുത്ത് ദുബെ പുറത്താവുകയായിരുന്നു.

ബാറ്റിങില്‍ നനഞ്ഞ പടക്കമായെങ്കിലും ബൗളിങില്‍ ഈ ക്ഷീണം തീര്‍ക്കാന്‍ ദുബെയ്ക്കു സാധിച്ചു. പ്ലെയിങ് ഇലവനിലേക്കു അദ്ദേഹത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതും ഇതു തന്നെയാണ്. ബൗളിങില്‍ ടീമിനു വേണ്ടി ദുബെ തിളങ്ങിയിരുന്നു. മൂന്നോവറില്‍ 4.3 ഇക്കോണമി റേറ്റില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. 20ാം ഓവറില്‍ അടുത്തടുത്ത ബോളുകളിലായിരുന്നു ഇത്.

അയര്‍ലാന്‍ഡിനെതിരേ ദുബെയ്ക്കു ശേഷം ഇന്ത്യക്കു വേണ്ടി ആറാം നമ്പറില്‍ ബാറ്റ് ചെയ്യുക വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. ബാറ്റിങിലും ബൗളിങിലും അദ്ദേഹം സന്നാഹത്തില്‍ ഇംപാക്ടുണ്ടാക്കിയിരുന്നു. 24 ബോളില്‍ നാലു സിക്‌സറും രണ്ടു ഫോറുമടക്കം പുറത്താവാതെ 40 റണ്‍സെടുത്ത ഹാര്‍ദിക് ബൗളിങില്‍ 30 റണ്‍സിനു ഒരു വിക്കറ്റുമെടുത്തു.

INDIA

രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരായിരിക്കും ഇന്ത്യന്‍ ഇലവനില്‍ ഏഴും എട്ടും സ്ഥാനങ്ങളിലെത്തുക. യുസ്വേന്ദ്ര ചഹലിനു പകരം കുല്‍ദീപ് യാദവായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. സന്നാഹത്തില്‍ ചഹലിനു അവസരം നല്‍കാതിരുന്നത ഇതു ശരിവയ്ക്കുകയും ചെയ്യുന്നു.

ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങുമായിരിക്കും ഇലവനിലെ സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍. സന്നാഹത്തില്‍ മുഹമ്മദ് സിറാജിനു ഒരു വിക്കറ്റ് മാത്രമേ ലഭിച്ചിരുന്നുള്ളൂ. അര്‍ഷ്ദീപാവട്ടെ രണ്ടു വിക്കറ്റുകളും പിഴുതിരുന്നു.

അയര്‍ലാന്‍ഡിനെതിരേ ഇന്ത്യയുടെ പ്ലെയിങ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Sunday, June 2, 2024, 6:37 [IST]
Other articles published on Jun 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+