Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: രോഹിത് വേണ്ട, കോലി 3ാം നമ്പറില്‍, പാകിസ്താനെതിരേ ഇന്ത്യയുടെ ബെസ്റ്റ് 11

മുംബൈ: ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ പുറത്തുവന്നിരിക്കുകയാണ്. ജൂണ്‍ 1 മുതല്‍ 29വരെ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. 55 മത്സരങ്ങള്‍ക്കൊടുവില്‍ ആരാവും കുട്ടിക്രിക്കറ്റിന്റെ രാജാവെന്നത് കാത്തിരുന്ന് കാണാം. ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് എയിലാണ് ഉള്‍പ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 5ന് അയര്‍ലന്‍ഡിനെതിരേയാണ്. ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം 9നാണ് നടക്കുന്നത്.

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിനാണ് പാകിസ്താന്‍ തകര്‍ത്തത്. 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ജയത്തോടെ ഇതിന് മറുപടിയും നല്‍കി. ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാവും. ഷഹീന്‍ ഷാ അഫ്രീദിയുടെ കീഴിലാവും പാകിസ്താന്‍ ഇന്ത്യക്കെതിരേ ഇറങ്ങാന്‍ പോകുന്നത്. പാകിസ്താനെ തകര്‍ക്കാന്‍ ഏറ്റവും മികച്ച പ്ലേയിങ് 11നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം.

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ വേണ്ട. ഇന്ത്യ ശുബ്മാന്‍ ഗില്ലിനേയും യശ്വസി ജയ്‌സ്വാളിനേയും പരിഗണിക്കുന്നതാണ് നല്ലത്. ഗില്‍ നിലയുറപ്പിച്ച് ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അടിച്ചുതകര്‍ക്കേണ്ട ഇത്തരവാദിത്തം ജയ്‌സ്വാളിനാവും. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ജയ്‌സ്വാള്‍ ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ്. പേസിനേയും സ്പിന്നിനേയും നേരിടാന്‍ ഒരുപോലെ മിടുക്കുള്ള ജയ്‌സ്വാള്‍ നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കെല്‍പ്പുള്ളവനാണ്.

മൂന്നാം നമ്പറില്‍ ഇന്ത്യ വിരാട് കോലിയെത്തന്നെ കളിപ്പിക്കണം. ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ കോലിയെപ്പോലൊരു താരത്തെ ടീമിന് അത്യാവശ്യമാണ്. ആംഗര്‍ റോളില്‍ കളിക്കാന്‍ കോലിയെപ്പോലൊരു അനുഭവസമ്പന്നനായ താരം വേണം. 2022ലെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയെ ജയിപ്പിച്ചത് കോലിയുടെ ഒറ്റയാള്‍ പോരാട്ടമാണ്. അമേരിക്കയിലും വിന്‍ഡീസിലും കളിച്ച് പരിചയസമ്പത്തുള്ളവര്‍ കുറവാണ്. അതുകൊണ്ടുതന്നെ കോലി ഇന്ത്യക്കൊപ്പം വേണം.

virat kohli, rohit sharma

നാലാം നമ്പറില്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കണം. ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലാണ് സൂര്യകുമാര്‍. നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനായ സൂര്യയുടെ ബാറ്റിങ് വെടിക്കെട്ടാവും ഇത്തവണത്തെ ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീടത്തിലേക്കുള്ള യാത്രയില്‍ നിര്‍ണ്ണായകമാവും. മൈതാനത്തിന്റെ തലങ്ങും വിലങ്ങും ഷോട്ട് പായിച്ച് ഇന്ത്യയുടെ നട്ടെല്ലാവാന്‍ സൂര്യക്കാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

അഞ്ചാം നമ്പറില്‍ ആരെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ശ്രേയസ് അയ്യരെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കേണ്ടതില്ല. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചിലൊഴികെ ശ്രേയസിന്റെ പ്രകടനം അത്ര മികച്ചതാണെന്ന് പറയാനാവില്ല. നാലാം നമ്പറില്‍ ഇന്ത്യ തിലക് വര്‍മയെ പരിഗണിക്കണം. ഇന്ത്യക്ക് പന്തെറിയാനറിയാവുന്ന ബാറ്റ്‌സ്മാന്‍മാരെക്കൂടി ആവശ്യമാണ്. അങ്ങനെ വരുമ്പോള്‍ തിലക് ടീമിലുണ്ടാകേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.

പന്തുകൊണ്ടും ഇംപാക്ട് സൃഷ്ടിക്കാന്‍ തിലകിന് സാധിച്ചേക്കും. അതുകൊണ്ടുതന്നെ ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തിലക് ടീമില്‍ വേണം. ആറാം നമ്പറില്‍ റിങ്കു സിങ്ങിനെ ഇന്ത്യ പരിഗണിക്കണം. ഫിനിഷര്‍ റോളില്‍ റിങ്കുവിനാണ് അവസരം. സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങളെല്ലാം ഗംഭീരമാണ്. വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ റിങ്കുവിന് കഴിവുണ്ട്. ഏഴാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ വേണം. ടീമിന്റെ നായകനായും പേസ് ഓള്‍റൗണ്ടറായും ഹാര്‍ദിക് നടത്തുന്ന പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

ഹാര്‍ദിക്കുണ്ടെങ്കില്‍ ഒരു സ്‌പെഷ്യലിസ്റ്റ് പേസറെ ഇന്ത്യ പരിഗണിക്കേണ്ടതില്ല. എട്ടാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജ വേണം. പന്തുകൊണ്ടും ബാറ്റുകൊണ്ടും സീനിയര്‍ താരമായ ജഡേജ ഉപകാരിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ജഡേജക്ക് അവസരം നല്‍കണം. ഒമ്പതാം നമ്പറില്‍ ദീപക് ചഹാറിനെ പരിഗണിക്കാം. പേസ് ഓള്‍റൗണ്ടറായ താരത്തിന്റെ സാന്നിധ്യം ബാറ്റിങ്ങിലും ഇന്ത്യക്ക് ഗുണം ചെയ്യും. 10ാം നമ്പറില്‍ ജസ്പ്രീത് ബുംറ വേണം.

ബുംറയുടെ പേസ് മികവ് ഇന്ത്യക്ക് കരുത്താവുമെന്ന കാര്യം ഉറപ്പാണ്. 11ാം നമ്പറില്‍ ഇന്ത്യ രവി ബിഷ്‌നോയിയെ പരിഗണിക്കണം. കുല്‍ദീപ് യാദവിനെ ഇനി പരിഗണിക്കേണ്ടതില്ല. ഏകദിനത്തില്‍ കുല്‍ദീപിന് കൂടുതല്‍ അവസരം നല്‍കണം. ടി20യില്‍ രവി ബിഷ്‌നോയിയെ ഇന്ത്യ കൂടുതല്‍ പിന്തുണക്കേണ്ടതായുണ്ട്.

Story first published: Sunday, January 7, 2024, 13:59 [IST]
Other articles published on Jan 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+