Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 202: ജയ്‌സ്വാളും റിഷഭും ഔട്ട്! സഞ്ജു കളിക്കും, ഇന്ത്യന്‍ 11 തിരഞ്ഞെടുത്ത് മുന്‍ താരം

ഐസിസിയുടെ ടി20 ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കവെ ആദ്യ മല്‍സരത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ അഭിനവ് മുകുന്ദ്. അടുത്ത മാസം അഞ്ചിനു അയര്‍ലാന്‍ഡുമായിട്ടാണ് ഇന്ത്യയുടെ ആദ്യ അങ്കം. അട്ടിമറികള്‍ക്കു പേരുകേട്ട ടീമാണ് ഐറിഷ് പടയെങ്കിലും വിജയത്തോടെ തുടങ്ങാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയും സംഘവും. ചിരവൈരികളായ പാകിസ്താനുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ലോകകപ്പില്‍ ഇന്ത്യ ഇടം പിടിച്ചിരിക്കുന്നത്.

ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയാണ് അയര്‍ലാന്‍ഡുമായുള്ള ആദ്യ കളിയില്‍ ആരൊക്കെയാണ് ഇന്ത്യന്‍ ഇലവനില്‍ വേണ്ടതെന്നു മുകുന്ദ് തിരഞ്ഞെടുത്തത്. യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ഇലവനില്‍ നിന്നും മുകുന്ദ് തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്. കൂടാതെ റിഷഭ് പന്ത്, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ് എന്നിവരെയും അദ്ദേഹം ഉള്‍പ്പെടുത്തിയില്ല.

ROHIT SANJU

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാതെ പോയതാണ് ജയ്‌സ്വാളിനു സ്ഥാനം നഷ്ടമാക്കിയത്. ജയ്‌സ്വാളിനു പകരം മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെയാണ് രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി മുകുന്ദ് തിരഞ്ഞെടുത്തിരിക്കുന്നത്.

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിവനൊപ്പം ഗംഭീര ഫോമിലായിരുന്നു കോലി. ടോപ്‌സകോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയും കൂടിയാണ് അദ്ദേഹം. 15 മല്‍സരങ്ങളില്‍ നിന്നും കോലി വാരിക്കൂട്ടിയത് 741 റണ്‍സാണ്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

രോഹിത്തിനൊപ്പം കോലി ഓപ്പണ്‍ ചെയ്യുമ്പോള്‍ മുകുന്ദിന്റെ ഇലവനില്‍ മൂന്നാം നമ്പറിലേക്കു നറുക്കുവീണത് മലയാളി താരം സഞ്ജു സാംസണിനാണ്. റിഷഭിനു പകരമാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ മുകുന്ദ് തിരഞ്ഞെടുത്തിരിക്കുന്നത്. പ്ലേഓഫിലുള്‍പ്പെടെ റേയല്‍സിന്റെ അവസാന മല്‍സരങ്ങളില്‍ ഫ്‌ളോപ്പായെങ്കിലും 500 പ്ലസ് റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സെടുത്തതും സഞ്ജുവാണ്.

ROHIT- KOHLI

അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 15 ഇന്നിങ്‌സുകളില്‍ നിന്നും 531 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഐപിഎല്‍ കരിയറില്‍ ഇതാദ്യമായാണ് ഒരു സീസണില്‍ അദ്ദേഹം 500 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്തത്. സഞ്ജുവിനു ശേഷം ഇന്ത്യന്‍ ഇലവനില്‍ നാലാം നമ്പറിലേക്കു മുകുന്ദ് തിരഞ്ഞെടുത്തത് വെടിക്കെട്ട് താരം സൂര്യകുമാര്‍ യാദവിനെയാണ്.

അഞ്ചാമനായി ബാറ്റ് ചെയ്യുക മറ്റൊരു വമ്പനടിക്കാരനായ താരവും സീം ബൗളിങ് ഓള്‍റൗണ്ടറുമായ ശിവം ദുബെയെയാണ്. അതിനും ശേഷം വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ കളിക്കും. ഹാര്‍ദിക്കിനെക്കൂടാതെ മറ്റു രണ്ടു സ്‌പെഷ്യലിസ്റ്റ് ഓള്‍റൗണ്ടര്‍മാരെക്കൂടി മുകുന്ദ് ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമാണ് ടീമിലെ മറ്റു രണ്ടു ഓള്‍റൗണ്ടര്‍മാര്‍.

ചഹലിനെ തഴഞ്ഞ മുകുന്ദ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തി. രണ്ടു സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാര്‍ ഇലവനില്‍ മതിയെന്നാണ് മുകുന്ദിന്റെ അഭിപ്രായം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഇടംകൈയനായ അര്‍ഷ്ദീപ് സിങാണ് ബെസ്റ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മുകുന്ദ് തിരഞ്ഞെടുത്ത ഇന്ത്യന്‍ 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Sunday, May 26, 2024, 16:11 [IST]
Other articles published on May 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+