Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ജയ്‌സ്വാളും ഹാര്‍ദിക്കുമില്ല! ശശാങ്കും മായങ്കും ടീമില്‍, എഐയുടെ ഇന്ത്യന്‍ സ്ക്വാഡ്

ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച ഫോമിലുള്ളവരെ മാത്രം ഉള്‍പ്പെടുത്തി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുകയാണ് എഐ. 15 പേരുള്‍പ്പെട്ട അതിശക്തമായ സംഘത്തെയാണ് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ തിരഞ്ഞെടുത്തിട്ടുള്ളത്. ലോകകപ്പില്‍ സ്ഥാനമുറപ്പുള്ള ചില കളിക്കാര്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ പകരം ചില സര്‍പ്രൈസ് താരങ്ങളും സ്‌ക്വാഡില്‍ ഇടം പിടിച്ചു.

യുവ ഇടംകൈയന്‍ ഓപ്പണറും അഗ്രസീവ് ബാറ്ററുമായ യശസ്വി ജയ്‌സ്വാളും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് ടീമില്‍ നിന്നും തഴയപ്പെട്ട പ്രധാന താരങ്ങള്‍. ജയ്‌സ്വാളിനു പകരം മറ്റൊരു ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍ ഉള്‍പ്പെടുകയും ചെയ്തു. വിക്കറ്റ് കീപ്പര്‍ റോളില്‍ മലയാളി താരം സഞ്ജു സാംസണും ടീമിലെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. റിഷഭ് പന്താണ് സ്‌ക്വാഡിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.

SANJU ROHIT

ഐപിഎല്ലില്‍ ഇത്തവണ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത് സഞ്ജുവാണ്. നാലു മല്‍സരങ്ങളില്‍ നിന്നും 59.33 ശരാശരിയില്‍ 150.85 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം നേടിയത് 178 റണ്‍സാണ്. 153 റണ്‍സുമായി റിഷഭ് രണ്ടാംസ്ഥാനത്തുമുണ്ട്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 30.60 ശരാശരിയില്‍ 154.55 സ്‌ട്രൈക്ക് റേറ്റിലാണിത്. സഞ്ജുവും റിഷഭും രണ്ടു വീതം ഫിഫ്റ്റികള്‍ സീസണില്‍ നേടിക്കഴിഞ്ഞു.

എഐ തിരഞ്ഞെടുത്ത ഇന്ത്യന്‍ സ്‌ക്വാഡിനെ നയിക്കുന്നത് രോഹിത് ശര്‍മ തന്നെയാണ്. മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയും ടീമിലുണ്ട്. 360 ബാറ്ററും ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററുമായ സൂര്യകുമാര്‍ യാദവും സ്‌ക്വാഡിന്റെ ഭാഗമാണ്. ഹാര്‍ദിക്കിനു പകരം ടീമിലെത്തിയത് ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഐപിഎല്ലില്‍ നടത്തുന്ന ഗംഭീര പ്രകടനമാണ് ഹാര്‍ദിക്കിനെ പിന്തള്ളാന്‍ ദുബെയെ സഹായിച്ചത്.

MAYANK YADAV

രണ്ടു സര്‍പ്രൈസ് കളിക്കാര്‍ 15 അംഗ സ്‌ക്വാഡില്‍ ഇടംപിടിച്ചു. പഞ്ചാബ് കിങ്‌സിനു വേണ്ടി ഫിനിഷറായി കസറുന്ന ശശാങ്ക് സിങാണ് ഒരാളെങ്കില്‍ രണ്ടാമത്തെയാള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പേസ് സെന്‍സേഷന്‍ മായങ്ക് യാദവാണ്. 155 കിമിക്കു മുകളില്‍ വരെ വേഗതിയില്‍ ബൗള്‍ ചെയ്ത് വിസ്മയിപ്പിച്ച താരമാണ് അദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത ശശാങ്കും മായങ്കും അധികം വൈകാതെ ദേശീയ ടീമിലേക്കു വിളിക്കപ്പെട്ടേക്കും.

എഐ തിരഞ്ഞെടുത്ത ഇന്ത്യന്‍ സംഘത്തില്‍ ദുബെയെക്കൂടാതെ മറ്റൊരു ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ഫിനിഷിങിലെ സൂപ്പര്‍ ഹീറോയായ റിങ്കു സിങും ടീമിന്റെ ഭാഗാണ്. ബൗളിങിലേക്കു വന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. മുഹമ്മദ് സിറാജ് തഴയപ്പെട്ടപ്പോള്‍ പകരം ഖലീല്‍ അഹമ്മദ് ടീമിലേക്കു വന്നു. ഇടംകൈയനായ അര്‍ഷ്ദീപ് സിങാണ് ടീമിലെ മറ്റൊരു പേസര്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലുള്ളത് യുസ്വേന്ദ്ര ചഹലാണ്.

എഐ തിരഞ്ഞെടുത്ത ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ശശാങ്ക് സിങ്, റിങ്കു സിങ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മായങ്ക് യാദവ്, യുസ്വേന്ദ്ര ചഹല്‍, ഖലീല്‍ അഹമ്മദ്, അര്‍ഷ്ദീപ് സിങ്.

Story first published: Wednesday, April 10, 2024, 19:20 [IST]
Other articles published on Apr 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+