Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സഞ്ജുവിനു പ്രതീക്ഷ വേണ്ട! ജയ്‌സ്വാള്‍ വന്നേക്കും; ഓസീസിനെതിരേ ഇന്ത്യന്‍ 11

സെന്റ് ലൂസിയ: വിജയക്കുതിപ്പ് തുടരുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ ഇന്ത്യ അവസാന അങ്കത്തിനു ഇറങ്ങുക. തിങ്കളാഴ്ച രാത്രി എട്ടു മുതല്‍ സെന്റ് ലൂസിയില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുമായാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. ഇരുടീമുകളെയും സംബന്ധിച്ച് ഈ മല്‍സരം പ്രധാനപ്പെട്ടതാണ്. നാലു പോയിന്റുമായി ഇന്ത്യയാണ് ഗ്രൂപ്പില്‍ തലപ്പത്ത്. രണ്ടു പോയിന്റുള്ള ഓസീസ് രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു.

ഈ മല്‍സരത്തില്‍ ഓസീസിനെ കെട്ടുകെട്ടിക്കാനായാല്‍ ഇന്ത്യക്കു ഗ്രൂപ്പു ചാംപ്യന്‍മാരായി സെമി ഫൈനലിലേക്കു കുതിക്കാം. മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടാലും ഇന്ത്യക്കു ഒന്നാംസ്ഥാനക്കാരായി തന്നെ സെമിയിലെത്താം. മറുഭാഗത്ത് ഇന്ത്യയെ ഓസീസിനു പരാജയപ്പെടുത്തിയേ തീരൂ. ഇന്ത്യയോടു തോല്‍ക്കുകയും മറ്റൊരു കളിയില്‍ ബംഗ്ലാദേശിനെ അഫ്ഗാനിസ്താന്‍ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഓസീസ് സെമി കാണാതെ പുറത്താവും.

YASHASVI JAISWAL

ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ എങ്ങനെയാവും ഇന്ത്യയുടെ പ്ലെയിങ് ഇലവനെന്നു നോക്കാം. സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ കഴിഞ്ഞ രണ്ടു മല്‍സങ്ങളിും ഇന്ത്യ ഒരേ പ്ലെയിങ് ഇലവനെയാണ് പരീക്ഷിച്ചത്. എന്നാല്‍ ഓസീസിനെതിരേ പ്ലെയിങ് ഇലവനില്‍ ഇന്ത്യ മാറ്റം വരുത്തിയേക്കും. പ്രതീക്ഷിച്ചതു പോലെ ക്ലിക്കായില്ലെങ്കിലും ഇതുവരെയുള്ള എല്ലാ കളിയിലും നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ചേര്‍ന്നാണ് ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്.

പക്ഷെ ഓസീസിനെതിരേ ഈ കോമ്പിനേഷില്‍ ഇന്ത്യ മാറ്റം വരുത്താനിടയുണ്ട്. അവസരം കിട്ടാതെ പുറത്തിരിക്കുന്ന യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ഇന്ത്യ തിരിച്ചുവിളിച്ചേക്കും. ഇതോടെ നിലവിലെ ടീമില്‍ ഒരാള്‍ക്കു വഴി മാറേണ്ടതായും വരും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കാവും ടീമില്‍ സ്ഥാനം നഷ്ടമായേക്കുക. ബാറ്റിങിലോ, ബൗളിങിലോ ടൂര്‍ണമെന്റില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ബൗളിങില്‍ ഒരു വിക്കറ്റുമില്ലാതെ വലയുകയാണ് ജഡ്ഡു.

രോഹിത്തും ജയ്‌സ്വാളുമായിരിക്കും ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. കോലിക്കു ഇതോടെ പഴയ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറിലേക്കു ഇറങ്ങേണ്ടതായും വരും. നിലവില്‍ മൂന്നാമനായി ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഒരു സ്ഥാനം താഴേക്കിറങ്ങി നാലാമനാവും. സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരിക്കും അഞ്ചാം നമ്പറില്‍. സൂര്യക്കു അനുയോജ്യമായ പൊസിഷന്‍ നാലാം നമ്പറാണെന്നതു പരിഗണിച്ച് അദ്ദേഹത്തിനെ നാലാമതും റിഷഭിനെ അഞ്ചാമതുമാക്കിയാലും കുഴപ്പമില്ല.

INDIAN TEAM

ആറാം നമ്പറിലായിരിക്കും ശിവം ദുബെ ബാറ്റ് ചെയ്യുക. മുന്‍ മല്‍സരങ്ങളില്‍ ഫോം കണ്ടെത്താനാവാതെ പാടുപെട്ട അദ്ദേഹം ബംഗ്ലാദേശിനെതിരേ തിളങ്ങിയിരുന്നു. മൂന്നു സിക്‌സറുകളടക്കം 34 റണ്‍സാണ് ദുബെ നേടിയത്. ഈ കാരണത്താല്‍ തന്നെ ഓസീസിനെതിരേ അദ്ദേഹത്തെ ഇന്ത്യ നിലനിര്‍ത്തും. അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു സാംസണിനു ഒരിക്കല്‍ക്കൂടി പുറത്ത് തന്നെയായിരിക്കും സ്ഥാനം. ദുബെയ്ക്കു ശേഷം ഏഴാമനായി വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ കളിക്കും.

ദുബെ, ഹാര്‍ദിക് എന്നിവരെക്കൂടാതെ ടീമിലെ മറ്റൊരു ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് തന്നെ തുടരും. പേസ് ബൗളിങ് നിരയിലുണ്ടാവുക ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരായിരിക്കും. മുഹമ്മദ് സിറാജിനു വീണ്ടും പുറത്തു തന്നെയാവും സ്ഥാനം.

ഓസീസിനെതിരേ ഇന്ത്യന്‍ പ്ലെയിങ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Sunday, June 23, 2024, 12:10 [IST]
Other articles published on Jun 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+