For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സഞ്ജു കാത്തിരിക്കൂ! അഫ്ഗാനെതിരേ ഇന്ത്യന്‍ 11 ഇത് മതി; തിരഞ്ഞെടുത്ത് ഇര്‍ഫാന്‍

കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പിന്റെ ആവേശം സൂപ്പര്‍ എട്ടിലേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യക്ക് സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്ട്രലിയ എന്നിവരാണ് സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ നേരിടുന്നത്. അഫ്ഗാന്‍ കരുത്തരുടെ നിരയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനെയടക്കം നാണംകെടുത്തിയ അഫ്ഗാന്‍ സംതുലിതമായ താരനിരയാണ്. വെസ്റ്റ് ഇന്‍ഡീസിലാണ് സൂപ്പര്‍ എട്ട് പോരാട്ടം.

ഇവിടുത്തെ പിച്ച് സ്പിന്നിന് അനുകൂലമാണ്. അഫ്ഗാന്റെ സ്പിന്‍ കരുത്ത് മികച്ചതായതിനാല്‍ ഇന്ത്യ ഭയക്കണം. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ പ്ലേയിങ് 11ല്‍ മാറ്റം വരുത്തിയാവും സൂപ്പര്‍ എട്ടില്‍ ഇറങ്ങുകയെന്നുറപ്പാണ്. പല പ്രമുഖരും ഇന്ത്യന്‍ പ്ലേയിങ് 11ല്‍ മാറ്റം നിര്‍ദേശിക്കുന്നുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ പേസറും അവതാരകനുമായ ഇര്‍ഫാന്‍ പഠാന്‍ ഇന്ത്യന്‍ 11 നിര്‍ദേശിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരേ വിരാട് കോലിയും രോഹിത്തും തന്നെയാവും ഓപ്പണര്‍മാര്‍.

ഇക്കാര്യം നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിട്ടുള്ളതാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ കോലി മോശം ഫോമിലായിരുന്നു. മൂന്ന് മത്സരത്തില്‍ നിന്ന് അഞ്ച് റണ്‍സാണ് കോലിക്ക് നേടാനായത്. എന്നാല്‍ വിന്‍ഡീസിലേക്കെത്തുമ്പോള്‍ കോലിക്ക് ഫോം വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മൂന്നാം നമ്പറില്‍ ഇന്ത്യ റിഷഭ് പന്തിനെ തന്നെ പിന്തുണക്കണം. മൂന്നാം നമ്പറില്‍ കളിച്ച് മികവ് തുടരാന്‍ റിഷഭിന് സാധിക്കും. ഇടം കൈയന്‍ മൂന്നാം നമ്പറില്‍ കളിക്കേണ്ടത് നിര്‍ണ്ണായകമാണ്.

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളി തുടരണം. നെറ്റ്‌സില്‍ പരിശീലനത്തിനിടെ സൂര്യകുമാര്‍ യാദവിന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സൂര്യകുമാര്‍ കളിക്കണമെന്നാണ് ഇര്‍ഫാന്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ സൂര്യക്ക് പരിക്കേറ്റാല്‍ പകരം സഞ്ജു സാംസണിന് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. അഞ്ചാം നമ്പറില്‍ ശിവം ദുബെ തുടര്‍ന്നേക്കും. ഇടം കൈയന്‍ ബാറ്റ്‌സ്മാനും ഓള്‍റൗണ്ടറുമായ ദുബെയെ ഇന്ത്യ സൂപ്പര്‍ എട്ടിലും പിന്തുണക്കണമെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.

sanju samson rinku singh

ആദ്യ രണ്ട് മത്സരത്തില്‍ ഫ്‌ളോപ്പായ ദുബെ അമേരിക്കയ്‌ക്കെതിരേ നിര്‍ണ്ണായക പ്രകടനത്തോടെ കസറിയിരുന്നുത. അത്യാവശ്യ ഘട്ടത്തില്‍ ബൗളറെന്ന നിലയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് ദുബെ. അതുകൊണ്ടുതന്നെ രോഹിത് ദുബെയെ പിന്തുണച്ചേക്കും. ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കും. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക് ഓള്‍റൗണ്ടറെന്ന നിലയില്‍ നിര്‍ണ്ണായക പ്രകടനമാണ് കാഴ്ചവെക്കുന്നത്. അഫ്ഗാനെതിരേ ഹാര്‍ദിക്കിന്റെ പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.

ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജ തുടരണമെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ജഡേജ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ സീനിയര്‍ താരമെന്ന നിലയില്‍ ജഡേജ ടീമില്‍ തുടരേണ്ടത് അത്യാവശ്യമാണ്. അക്ഷര്‍ പട്ടേലാണ് എട്ടാം നമ്പറില്‍ വേണ്ടത്. സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങിയിരുന്നു. വിന്‍ഡീസിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ അക്ഷറിന് സാധിക്കും.

ഒമ്പതാം നമ്പറില്‍ ഇന്ത്യ കുല്‍ദീപ് യാദവിനെ കളിപ്പിക്കണമെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യം സ്പിന്നിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ കുല്‍ദീപിനെപ്പോലൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്‍ ബൗളര്‍ കളിക്കേണ്ടത് അത്യാവശ്യമാണ്. ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപിന് വിന്‍ഡീസിലെ സാഹചര്യത്തില്‍ തിളങ്ങാനാവും. കുല്‍ദീപ് കളിക്കുമ്പോള്‍ മുഹമ്മദ് സിറാജിനെ പുറത്തിരുത്തണമെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.

ഹാര്‍ദിക് പാണ്ഡ്യയുള്ളപ്പോള്‍ സിറാജിന് വിശ്രമം നല്‍കിയാലും പ്രശ്‌നമില്ല. സ്പിന്‍ കരുത്ത് ഉയര്‍ത്തേണ്ടത് വിന്‍ഡീസ് സാഹചര്യത്തില്‍ അത്യാവശ്യമാണ്. പേസ് നിരയില്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങുമാണ് വേണ്ടത്. ബുംറയും അര്‍ഷ്ദീപും ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം നടത്തി കൈയടി നേടിയിരുന്നു. എന്തായാലും അഫ്ഗാനോട് ജയിക്കുക ഇന്ത്യക്ക് കടുപ്പമായിരിക്കുമെന്ന് പറയാം.

Story first published: Tuesday, June 18, 2024, 20:36 [IST]
Other articles published on Jun 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+