For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സഞ്ജു പുറത്തുതന്നെ! ദുബെയ്ക്കു ഒരവസരം കൂടി, ചോപ്രയുടെ ഇന്ത്യന്‍ 11

ആന്റിഗ്വ: ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലെ രണ്ടാമങ്കത്തില്‍ ശനിയാഴ്ച രാത്രി ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ആദ്യ കളിയില്‍ അഫ്ഗാനിസ്താനെ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാ കടുവകളുമായി ഇന്ത്യ കച്ചമുറുക്കുന്നത്. ഈ മല്‍സരവും ജയിച്ച് സെമി ഫൈനലില്‍ സ്ഥാനമുറപ്പിക്കുകയാവും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം. ഈ മല്‍സരത്തിലെ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

ക്യാപ്റ്റന്‍ രോഹിത്തും വിരാട് കോലിയുമുള്‍പ്പെട്ട ഓപ്പണിങ് ജോടി ടൂര്‍ണമെന്റില്‍ ഇനിയും ക്ലിക്കായിട്ടില്ല. ഇതേ തുടര്‍ന്നു കോലിയെ പഴയ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറിലേക്കു മാറ്റി പകരം യശസ്വി ജയ്‌സ്വാളിനെ ഓപ്പണറായി കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. പക്ഷെ ബംഗ്ലാദേശിനെതിരേയും രോഹിത്തും കോലിയും തന്നെ ഓപ്പണിങില്‍ തുടരുമെന്നാണ് ചോപ്രയുടെ അഭിപ്രായം.

ROHIT- KOHLI

രോഹിത്- കോലി ഓപ്പണിങ് ജോടി തീര്‍ച്ചയായും ഈ മല്‍സരത്തില്‍ വലിയ സ്‌കോര്‍ നേടിയേ തീരൂ. അയര്‍ലാന്‍ഡിനെതിരേ 52 റണ്‍സെടുത്ത ശേഷം തുടര്‍ന്നുള്ള മൂന്ന് ഇന്നിങ്‌സുകളിലും ഇടംകൈയന്‍ പേസര്‍മാരാണ് രോഹിത്തിനെ പുറത്താക്കിയത്. ബംഗ്ലാദേശ് നിരയില്‍ ഇടംകൈയനായ മുസ്തഫിസുര്‍ റഹ്മാനുണ്ട്.

അതുകൊണ്ടു തന്നെ രോഹിത്തിനു ശ്രദ്ധയോടെ കളിക്കേണ്ടതായി വരും. ഫോമിലേക്കു തിരിച്ചെത്തിയില്ലെങ്കില്‍ സെമി ഫൈനലിലും അദ്ദേഹത്തിനു മികച്ച പ്രകടനം നടത്താന്‍ സാധിക്കില്ല. സെമിയില്‍ ഇംഗ്ലണ്ടാണ് എതിരാളികളെങ്കില്‍ രോഹിത്തിന്റെ വീക്ക്‌നെസ് ശരിക്കും മുതലാക്കുമെന്നും ചോപ്ര മുന്നറിയിപ്പ് നല്‍കി.

കോലി ഈ ടൂര്‍ണമെന്റില്‍ ആകെ നേടിയത് 29 റണ്‍സ് മാത്രമാണ്. അദ്ദേഹം ഇതിനേക്കാള്‍ ഒരുപാട് മികച്ച താരമാണെന്നു നമുക്കറിയാം. അഫ്ഗാനെതിരേ കോലി ഫോം വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ നല്‍കിയെങ്കിലും 24 റണ്‍സെടുത്ത് മടങ്ങി. കോലിക്കും ഈ മല്‍സരത്തില്‍ വലിയ സ്‌കോര്‍ കണ്ടെത്തിയേ തീരൂ. രോഹിത്തിന്റെ അതേ സാഹചര്യം തന്നെയാണ് കോലിക്കു മുന്നിലുള്ളതെന്നും ചോപ്ര വിലയിരുത്തി.

മൂന്നാം നമ്പറില്‍ റിഷഭ് പന്ത് തന്നെ തുടരും. അക്കാര്യത്തില്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോവുന്നില്ല. പന്ത് നല്ല ബാറ്റിങാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. തട്ടിമുട്ടി കളിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല, മറിച്ച് അടിച്ച്, അടിച്ച് റണ്‍സ് കണ്ടെത്തുകയാണ് ചെയ്യുന്നത്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ഫോമിലേക്കു എത്തിക്കഴിഞ്ഞു. മികച്ച സ്പിന്‍ നിരയുള്ള ടീമുകളെ അദ്ദേഹത്തിനു ഇഷ്ടമാണ്. ഈ മല്‍സരത്തിലും സൂര്യ നന്നായി കളിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ചോപ്ര വ്യക്തമാക്കി.

SHIVAM DUBE

അഞ്ചാം നമ്പറില്‍ ശിവം ദുബെയെ ഇന്ത്യ ഒഴിവാക്കുമെന്നു എനിക്കു തോന്നുന്നില്ല. ഒരവസരം കൂടി അദ്ദേഹത്തിനു നല്‍കും. കാരണം അഞ്ചാം നമ്പറില്‍ സഞ്ജു സാംസണ്‍ ടീമിനു അത്ര അനുയോജ്യനായ താരമായേക്കില്ല. അതിനാല്‍ തന്നെ വീണ്ടും ഈ പൊസിഷനില്‍ ദുബെ തന്നെ കളിക്കുന്നത് നിങ്ങള്‍ കണ്ടേക്കും. ഈ കളിയില്‍ അദ്ദേഹം തീര്‍ച്ചയായും റണ്‍സെടുത്തേ തീരൂ.

രണ്ട് ഓപ്പണര്‍മാരും ദുബെയും ഈ കളിയില്‍ റണ്ണെടുക്കേണ്ടത് വളരെയധികം പ്രധാനമാണ്. ഇപ്പോള്‍ ഒട്ടും ആത്മവിശ്വാസത്തിലല്ല ദുബെ കാണപ്പെടുന്നത്. ഒഴുക്കോടെ ബാറ്റ് വീശുന്ന ആ പഴയ ദുബെയയാണ് ടീമിനു വേണ്ടതെന്നും ചോപ്ര നിരീക്ഷിച്ചു.

അതിനു ശേഷം ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരും കളിക്കും. 20ാം വരെ ഇന്ത്യയുടെ ടോപ്പ് ഫൈവിലുള്ളവര്‍ തന്നെ കളിക്കേണ്ടത് പ്രധാനമാണ്. വാലറ്റക്കാരെ അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യിക്കരുത്. കഴിഞ്ഞ മല്‍സരത്തില്‍ ഇതു നമ്മള്‍ കണ്ടിരുന്നു. ബൗളിങ് ലൈനപ്പിന്റെ കാര്യത്തില്‍ പ്രശ്‌നമങ്ങളൊന്നും തന്നെയില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ചോപ്രയുടെ പ്ലെയിങ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Friday, June 21, 2024, 21:58 [IST]
Other articles published on Jun 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+