For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: പാപ്പുവയെ 'പറപ്പിച്ച്' കിവികള്‍, അനായാസ ജയം; തലയുയര്‍ത്തി മടക്കം

ട്രിനിഡാഡ്: ടി20 ലോകകപ്പില്‍ ഉജ്ജ്വല ജയവുമായി ന്യൂസിലാന്‍ഡിന്റെ മടക്കം. സൂപ്പര്‍ എട്ട് പ്രതീക്ഷ നേരത്തേ തന്നെ അവസാനിച്ച കിവികള്‍ ഗ്രൂപ്പ് സിയിലെ നാലാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ പാപ്പുവ ന്യുഗ്വിയയെ ഏഴു വിക്കറ്റിനു തകര്‍ത്തുവിടുകയായിരുന്നു. മഴ കാരണം ഒരു മണിക്കൂറിലേറെ വൈകിയാണ് കളിയാരംഭിച്ചതെങ്കിലും ഓവറുകള്‍ വെട്ടിക്കുറച്ചിരുന്നില്ല. ബൗളിങ് മികവിലാണ് കിവികള്‍ അനായാസ വിജയം ആഘോഷിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പാപ്പുവ ടീമിനെ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ വെറും 78 റണ്‍സിനു കിവികള്‍ എറിഞ്ഞിട്ടു. മറുപടിയില്‍ ഈ സ്‌കോര്‍ മറികടക്കാന്‍ 12.2 ഓവറുകള്‍ മാത്രമേ ന്യൂസിലാന്‍ഡിനു ആവശ്യമായുള്ളൂ. മൂന്നു വിക്കറ്റുകള്‍ നഷ്ടത്തില്‍ അവര്‍ വിജയ റണ്‍സ് കുറിക്കുകയും ചെയ്തു. 35 റണ്‍സെടുത്ത ഡെവന്‍ കോണ്‍വേയാണ് പ്രധാന സ്‌കോറര്‍. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (18*), ഡാരില്‍ മിച്ചെല്‍ (19*) എന്നിവര്‍ ചേര്‍ന്ന് വിജയ റണ്‍സും കുറിച്ചു.

Newzealand

Photocredit

നേരത്തേ പാപ്പുവ ബാറ്റിങ് ലൈനപ്പില്‍ ഒരാളെപ്പോലും 20 റണ്‍സ് തികയ്ക്കാന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ചാള്‍സ് ആമിനി (17), നോര്‍മാന്‍ വന്വ (14), സെസെ ബൗ (12) എന്നിവര്‍ മാത്രമേ രണ്ടക്കത്തിലെത്തിയുള്ളൂ. ലോക്കി ഫെര്‍ഗൂസന്റെ മാജിക്കല്‍ സ്‌പെല്ലാണ് അവരുടെ കഥ കഴിച്ചത്. നാലോവറില്‍ ഒരു റണ്‍സ് പോലും വഴങ്ങാതിരുന്ന അദ്ദേഹം എല്ലാം മെയ്ഡനുകളാക്കി മാറ്റുകയയായിരുന്നു. മൂന്നു വിക്കറ്റുകളും ഫെര്‍ഗൂസന്‍ വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ഇഷ് സോധി എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകളെടു്ത്തു.

പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് ന്യൂസിലാന്‍ഡ് ഫിനിഷ് ചെയ്തത്. നാലു മല്‍സരങ്ങളില്‍ രണ്ടു വീതം ജയവും തോല്‍വിയുമാണ് അവര്‍ക്കുള്ളത്. സൂപ്പര്‍ എട്ടില്‍ കിവികള്‍ക്കു സ്ഥാനം നിഷേധിച്ചതും ഇതു തന്നെയാണ്. ആദ്യ രണ്ടു കളിയില്‍ അഫ്ഗാനിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവരോടു കിവികള്‍ തോല്‍ക്കുകയായിരുന്നു. അഫ്ഗാനെതിരേ 84 റണ്‍സിന്റെ വന്‍ പരാജയമാണ് അവര്‍ക്കു നേരിട്ടത്.

ഇതോടെ വിന്‍ഡീസുമായുള്ള അടുത്ത മല്‍സരം കിവീസിനു നിര്‍ണായകമായി മാറുകയും ചെയ്തു. പക്ഷെ ഈ മല്‍സരത്തില്‍ 13 റണ്‍സിനു വില്ല്യംസണും സംഘും കീഴടങ്ങി. അടുത്ത കളിയില്‍ ഉഗാണ്ടയെ ഒമ്പതു വിക്കറ്റിനു തുരത്തി ന്യൂസിലാന്‍ഡ് ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും വൈകിപ്പോയിരുന്നു. പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാരായ അഫ്ഗാനും വിന്‍ഡീസും തുടരെ മൂന്നു കളികള്‍ ജയിച്ച് സൂപ്പര്‍ എട്ടിലേക്കു കുതിക്കുകയായിരുന്നു. കിവികളുടെ പ്രതക്ഷ അസ്തമിക്കുകയും ചെയ്തു.

മറുഭാഗത്ത് ആദ്യ മല്‍സരത്തില്‍ വിന്‍ഡീസിനെ വിറപ്പിച്ചെങ്കിലും പാപ്പുവയ്ക്കു അഞ്ചു വിക്കറ്റിന്റെ പരാജയം സമ്മതിക്കേണ്ടി വന്നു. രണ്ടാം റൗണ്ടില്‍ ഉഗാണ്ടയോടു മൂന്നു വിക്കറ്റിന്റെ തോല്‍വിയാണ് നേരിട്ടത്. അവസാന കളിയില്‍ അഫ്ഗാനിസ്താനോടു ഏഴു വിക്കറ്റിനും പാപ്പുവ ടീം കീഴടങ്ങുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലെന്‍, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ജെയിംസ് നീഷാം, ഇഷ് സോധി, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍.

പാപ്പുവ ന്യു ഗ്വിനി- ടോണി ഉറ, അസ്സാദ് വാല (ക്യാപ്റ്റന്‍), ലെഗ സിയാക്ക, സെസെ ബാവു, ഹിറി ഹിറി, ചാഡ് സോപ്പര്‍, കിപ്ലിന്‍ ഡോറിഗ (വിക്കറ്റ് കീപ്പര്‍), നോര്‍മാന്‍ വനുവ, അലെയ് നാവോ, ജോണ്‍ കാരിക്കോ, സെമോ കമേയ.

Story first published: Monday, June 17, 2024, 16:01 [IST]
Other articles published on Jun 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+