Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഉഗാണ്ട തകര്‍ന്നടിഞ്ഞു, വമ്പന്‍ ജയം നേടി കിവീസ്- പക്ഷെ സൂപ്പര്‍ 8ലിടമില്ല

ടറൗബ: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ ഉഗാണ്ടയെ തകര്‍ത്ത് ന്യൂസീലന്‍ഡ്. 88 പന്ത് ബാക്കിനിര്‍ത്തി 9 വിക്കറ്റിനാണ് കിവീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഉഗാണ്ട 18. 4 ഓവറില്‍ 40 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 5.2 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനോടും അഫ്ഗാനിസ്ഥാനോടും തോറ്റ ന്യൂസീലന്‍ഡിന് സൂപ്പര്‍ 8 യോഗ്യത നേടാനായില്ല.

ടോസ് നേടിയ ന്യൂസീലന്‍ഡ് ഉഗാണ്ടയെ ബാറ്റിങ്ങിനയച്ചു. കരുത്തരായ കിവീസ് ബൗളിങ്ങിന് മുന്നില്‍ തുടക്കം മുതല്‍ കുഞ്ഞന്മാരായ ഉഗാണ്ടയ്ക്ക് പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ 1 റണ്‍സുള്ളപ്പോള്‍ സൈമന്‍ സെസായിയെ ട്രന്റ് ബോള്‍ട്ട് എല്‍ബിയില്‍ കുടുക്കി. തൊട്ടടുത്ത പന്തില്‍ റോബിന്‍സന്‍ ഒബൂയയെ ബോള്‍ട്ട് ആദ്യ പന്തില്‍ത്തന്നെ ക്ലീന്‍ബൗള്‍ഡാക്കി. ആറ് പന്ത് നേരിട്ട് റണ്‍സൊന്നുമെടുക്കാതെ അല്‍പീഷ് റാംജാനിയെ ടിം സൗത്തി എല്‍ബിയില്‍ കുടുക്കി.

ഓപ്പണര്‍ റൊനാക് പട്ടേല്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. 20 പന്ത് നേരിട്ട് 2 റണ്‍സാണ് റൊണാക് പട്ടേല്‍ നേടിയത്. മിച്ചല്‍ സാന്റ്‌നറാണ് താരത്തെ പുറത്താക്കിയത്. കിന്നീത് വൈസ്വെ 18 പന്തില്‍ 11 റണ്‍സുമായി പ്രതീക്ഷ നല്‍കവെ ലോക്കി ഫെര്‍ഗൂസന്‍ ക്ലീന്‍ബൗള്‍ഡാക്കി.

റിസാത്തി അലി ഷായെ (2) രചിന്‍ രവീന്ദ്ര പുറത്താക്കിയപ്പോള്‍ ദിനേഷ് നക്രാനിയെ (4) രചിന്‍ രവീന്ദ്ര ഗ്ലെന്‍ ഫിലിപ്‌സിന്റെ കൈയിലെത്തിച്ചു. ഫ്രഡ് അചീലാമിനെ (9) സൗത്തി എല്‍ബിയില്‍ കുടുക്കിയപ്പോള്‍ കോസ്മാസ് ക്യിവാറ്റയെ (1) സാന്റ്‌നര്‍ മടക്കി.

നായകന്‍ ബ്രിയാന്‍ മസാബ മൂന്ന് റണ്‍സോടെ പുറത്താവാതെ നിന്നു. 18.4 ഓവറില്‍ 40 റണ്‍സിനാണ് ഉഗാണ്ട ഓള്‍ഔട്ടായത്. കിവീസിനായി ടിം സൗത്തി മൂന്നും ട്രന്റ് ബോള്‍ട്ട്, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ രണ്ട് വിക്കറ്റും ലോക്കി ഫെര്‍ഗൂസന്‍ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ കിവീസ് അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. ഫിന്‍ അലന്‍ 17 പന്ത് നേരിട്ട് 1 ഫോറടക്കം 9 റണ്‍സ് നേടി പുറത്തായി. റിസാത്ത അലി ഷായ്ക്കാണ് വിക്കറ്റ്.

new zeland

photocredit: https://www.icc-cricket.com/tournaments/t20cricketworldcup/news/live-new-zealand-seek-first-tournament-victory-against-uganda-in-trinidad?sf191498671=1

ഡെവോണ്‍ കോണ്‍വേ 15 പന്തില്‍ 4 ഫോറടക്കം 22 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ രചിന്‍ രവീന്ദ്രയും (1*) ക്രീസില്‍ തുടര്‍ന്നു. ഇതോടെ 5.2 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ കിവീസ് വിജയലക്ഷ്യം മറികടന്നു. എന്നാല്‍ ഗ്രൂപ്പ് സിയില്‍ കളിക്കുന്ന ന്യൂസീലന്‍ഡിന് സൂപ്പര്‍ 8 കാണാനാവില്ല.

അഫ്ഗാനിസ്ഥാനോട് 84 റണ്‍സിന്റെ വമ്പന്‍ ജയമാണ് ന്യൂസീലന്‍ഡ് നേരിട്ടത്. വെസ്റ്റ് ഇന്‍ഡീസിനോട് 13 റണ്‍സിനും കെയ്ന്‍ വില്യംസണും സംഘവും ജയിച്ചു. ഉഗാണ്ടയോട് നേടിയത് ഗ്രൂപ്പിലെ കിവീസിന്റെ ആദ്യ ജയമാണ്.

അവസാന മത്സരം ജയിച്ചാലും കിവീസിന് പരമാവധി നാല് പോയിന്റാവും ലഭിക്കുക. ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസിനും ആറ് പോയിന്റുകള്‍ വീതമുള്ളതിനാല്‍ കിവീസിന് സൂപ്പര്‍ എട്ടിലെത്താനാവില്ലെന്നുറപ്പാണ്.

എല്ലാത്തവണയും നിശബ്ദമായി പോരടിക്കുന്ന കിവീസിന് ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്താവേണ്ടി വന്നിരിക്കുകയാണ്. നായകനെന്ന നിലയില്‍ കെയ്ന്‍ വില്യംസണിന് വലിയ നാണക്കേടാണ് ഇത്തവണത്തെ തകര്‍ച്ച.

Story first published: Saturday, June 15, 2024, 9:36 [IST]
Other articles published on Jun 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+