Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: രോഹിത്തിനെ പുറത്താക്കും! പരീക്ഷിക്കുക ഈ തന്ത്രം, വെളിപ്പെടുത്തി ആമിര്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പുറത്താക്കുമെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിര്‍. തുടക്കത്തില്‍ വിക്കറ്റെടുത്തില്ലെങ്കില്‍ രോഹിത്തിനെ മടക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും എന്നാല്‍ പുറത്താക്കാനുള്ള തന്ത്രം തനിക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച രാത്രിയാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ ത്രില്ലര്‍.

ഗ്രൂപ്പ് എയിലെ ആദ്യ മല്‍സരത്തില്‍ ടൂര്‍ണമെന്റിലെ സംയുക്ത ആതിഥേയര്‍ കൂടിയായ അമേരിക്കയോടു സൂപ്പര്‍ ഓവറിനൊടുവില്‍ പാകിസ്താന്‍ ഞെട്ടിക്കുന്ന തോല്‍വി സമ്മതിച്ചിരുന്നു. ഈ മല്‍സരത്തില്‍ പാക് ടീമിനായി സൂപ്പര്‍ ഓവറില്‍ ബൗള്‍ ചെയ്തത് ആമിറായിരുന്നു. 18 റണ്‍സ് അദ്ദേഹം വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കെതിരേ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനത്തിനു തയ്യാറെടുക്കുകയാണ് അദ്ദേഹം.

MOHAMMAD AMIR

സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയാണ് രോഹിത്തിനെ വീഴ്ത്താനുള്ള കെണി തന്റെ പക്കലുണ്ടെന്നു ആമിര്‍ വെളിപ്പെടുത്തിയത്. രോഹിത് ശര്‍മ ലോകോത്തര ബാറ്ററാണെന്നു നിങ്ങള്‍ക്കറിയാം. തന്റെ സമയത്തിലേക്കു വന്നാല്‍ അദ്ദേഹം ആരെയും വെറുതെ വിടില്ല. ഒരു ബൗളറെന്ന നിലയില്‍ തുടക്കത്തില്‍ മാത്രമേ രോഹിത്തിനെതിരേ വിക്കറ്റെടുക്കാന്‍ അവസരമുള്ളൂ.

തുടക്കത്തില്‍ ഒന്നുകില്‍ രോഹിത്തിന്റെ പാഡുകളിലെറിയണം, അല്ലെങ്കില്‍ ബാറ്റിലുമെറിയണം. പക്ഷെ അദ്ദേഹം 15-20 ബോളുകള്‍ നേരിട്ടു കഴിഞ്ഞാല്‍ പുറത്താക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടു തന്നെ എന്റെ ലക്ഷ്യം രോഹിത്തിന്റെ പാഡുകളായിരിക്കും. ന്യൂബോള്‍ അദ്ദേഹത്തിന്റെ പാഡുകളിലെറിയാന്‍ താന്‍ ശ്രമിക്കും. നേരത്തേ അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ടെന്നും ആമിര്‍ വ്യക്തമാക്കി.

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ തങ്ങള്‍ക്കെതിരേ രോഹിത്തിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സിനെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. അന്നു 140 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്.

2019ലെ ലോകകപ്പിലേത് രോഹിത് ശര്‍മയുടെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ്. കാരണം അന്നു കളിയുടെ തുടക്കത്തില്‍ വിക്കറ്റ് ബാറ്റിങിനു അത്ര മികച്ചതായിരുന്നില്ല. ബോള്‍ അത്ര നന്നായി ബാറ്റിലേക്കു വന്നിരുന്നില്ല. സ്ലോ വിക്കറ്റായിരുന്നു അത്. കെഎല്‍ രാഹുല്‍ തുടക്കത്തില്‍ ഒരുപാട് പതറുകയും ചെയ്തു. പക്ഷെ രോഹിത്തിന്റെ ഇന്നിങ്‌സാണ് കളി മാറ്റിയതെന്നു ഞാന്‍ കരുതുന്നു. കാരണം രോഹിത് ഈ രീതിയില്‍ ബാറ്റ് ചെയ്തിരുന്നില്ലെങ്കില്‍ കളി മാറിയേനെയെന്നും ആമിര്‍ വിശദാക്കി.

ROHIT SHARMA

ടി20 ലോകകപ്പില്‍ ഇത്തവണ ഫിഫ്റ്റിയുമായാണ് രോഹിത് തുടങ്ങിയിരിക്കുന്നത്. അയര്‍ലാന്‍ഡുമായുള്ള ആദ്യ കളിയില്‍ റണ്‍ചേസില്‍ ഇന്ത്യ അനായാസ ജയം കൊയ്തപ്പോള്‍ ടീമിന്‍റെ ടോപ്‌സ്‌കോററായത് ഹിറ്റ്മാനാണ്. 37 ബോളില്‍ 52 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. പക്ഷെ പരിക്കു കാരണം രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.

അതേസമയം, ടി20യിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ പാകിസ്താനെതിരേ ഇന്ത്യക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്. ടി20യില്‍ ഇതുവരെ 12 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ ഒമ്പതിലും വിജയം ഇന്ത്യക്കായിരുന്നു. വെറും മൂന്നു കളികളാണ് പാകിസ്താനു
ജയിക്കാനായത്.

ടി20 ലോകകപ്പിലാവട്ടെ ഏഴു തവണ കൊമ്പുകോര്‍ത്തപ്പോള്‍ അഞ്ചിലും ഇന്ത്യ ജയിച്ചുകയറി. ഒരിക്കല്‍ മാത്രമേ ഇന്ത്യയെ പാക് പട വീഴത്തിയിട്ടുള്ളൂ. 2021ലെ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ഇത്. ഒരു മല്‍സരം ടൈയിലും കലാശിക്കുകയായിരുന്നു.

Story first published: Saturday, June 8, 2024, 9:18 [IST]
Other articles published on Jun 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+