For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: പാക് ടീമിനെ വില കുറച്ചു കാണല്ലേ, പണി കിട്ടും! കൈഫിന്റെ മുന്നറിയിപ്പ്

ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേ അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തിനു മുമ്പ് ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പ് നല്‍കിയിരിക്കുയാണ് മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്. ഗ്രൂപ്പ് എയിലാണ് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വച്ച് രോഹിത് ശര്‍മയും ബാബര്‍ ആസവും അങ്കം കുറിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ ഇന്ത്യ- പാക് പോര് കൂടിയാണിത്. പാകിസ്താന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ലെങ്കിലും അവരെ നിസാരരായി കാണരുതെന്നാണ് രോഹിത്തിനും സംഘത്തിനും കൈഫ് മുന്നറിയിപ്പ് നല്‍കിയത്.

ബുധനാഴ്ച അയര്‍ലാന്‍ഡിനെതിരായ മല്‍സരത്തോടെയാണ് ലോകകപ്പില്‍ ഇന്ത്യ അക്കൗണ്ട് തുറക്കാനൊരുങ്ങുന്നത്. അതിനു ശേഷമാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക് പോര്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിലാണ് അവസാനമായി ഇരുടീമുകളും കൊമ്പുകോര്‍ത്തത്. അന്നു പാക് പടയെ ഇന്ത്യ നിഷ്പ്രഭരാക്കുകയും ചെയ്തിരുന്നു.

MOHAMMAD KAIF

പാകിസ്താന്റെ ബാറ്റിങ് ലൈനപ്പ് ദുര്‍ബലമാണെങ്കിലും ബൗളിങ് നിരയെ സൂക്ഷിക്കണമെന്നാണ് കൈഫ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താന്റെ ബാറ്റിങ് ദുര്‍ബലമാണെന്നു എല്ലാവര്‍ക്കുമറിയാം. ഫഖര്‍ സമാന്‍ അല്‍പ്പം വേഗത്തിലാണ് കളിക്കുന്നത്. അദ്ദേഹം കത്തിക്കയറിയാല്‍ തനിച്ചു മല്‍സരം ജയിപ്പിക്കാന്‍ കഴിയും.

ഇഫ്തിഖാര്‍ അഹമ്മദ് വേഗത്തില്‍ കളിക്കുന്നയാളാണ്. ഇവ മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാവരും 120-125 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്നവരാണെന്നും കൈഫ് വിലയിരുത്തി. പക്ഷെ പാകിസ്താന്‍ ടീമിന്റെ ബൗളിങ് ലൈനപ്പ് മൂര്‍ച്ചയേറിയതാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

ഷഹീന്‍ ഷാ അഫ്രീഡിയും നസീം ഷായുമെല്ലാം അവരുടെ സംഘത്തിലുണ്ട്. ഇന്ത്യയില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ നസീം ഷാ വന്നിരുന്നില്ല. പരിക്കേറ്റ് അദ്ദേഹം വിശ്രമത്തിലായിരുന്നു. പക്ഷെ ഇപ്പോള്‍ പൂര്‍ണ ഫിറ്റാണ് നസീം.

ഇന്ത്യയും പാകിസ്താനും തമ്മിലുളള മല്‍സരം നടക്കാനിരിക്കുന്ന പിച്ച് ബൗണ്‍സുള്ളതായേക്കും. നസീം ഷാ വളരെ മികച്ച ബൗളറാണന്നും കൈഫ് നിരീക്ഷിച്ചു. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാന ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യ തോല്‍വിയുടെ വക്കില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.

റണ്‍ചേസില്‍ പതറിയ ഇന്ത്യയെ രക്ഷിച്ചത് മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. പുറത്താവാതെ 53 ബോളില്‍ 82 റണ്‍സെടുത്ത അദ്ദേഹം ഏറെക്കുറെ തനിച്ചു തന്നെ ടീമിനെ വിജയിപ്പിക്കുകയായിരുന്നു. ഈ കളിയില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത നസീം ഷാ നാലോവറില്‍ 23 റണ്‍സിനു ഒരു വിക്കറ്റും വീഴ്ത്തി.

IND- PAK

പാകിസ്താന്‍ എങ്ങനെയുള്ള ഫോമിലാണ് ഈ ലോകകപ്പിനു എത്തിയത് എന്നതു വിഷയമല്ല. ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ തോറ്റ ശേഷമാണ് അവരുടെ വരവ്. പക്ഷെ പാകിസ്താന്റെ ചരിത്രം നമുക്കറിയാം. തോല്‍വികളോടെ വന്നാലും പെട്ടെന്നു എന്തെങ്കിലും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. അവസാനത്തെ ടി20 ലോകകപ്പില്‍ അവര്‍ ഫൈനലില്‍ കളിച്ചിട്ടുള്ളതാണെന്നും കൈഫ് ചൂണ്ടിക്കാട്ടി.

ഇന്ത്യുയും പാകിസ്താനും തമ്മിലുള്ള മല്‍സരവേദി ന്യൂയോര്‍ക്കാണ്. ഇവിടുത്തേത് തുറന്ന സ്‌റ്റേഡിയമാണ്. അതുകൊണ്ടു തന്നെ അവരുടെ പേസര്‍മാര്‍ക്കു സ്വിങും ലഭിക്കും. അഡ്‌ലെയ്ഡിലെ ക്യുറേറ്ററാണ് പിച്ച് തയ്യാറാക്കിയത്. അതിനാല്‍ അതു ദൃഢവും ബൗണ്‍സുളളതുമായിരിക്കും.

ഇന്ത്യയുടേത് വളരെ ശക്തമായ, സന്തുലിതമായ ടീമാണ്. മികച്ച സ്പിന്‍ നിരയും പേസ് നിരയുമെല്ലാം ടീമിനുണ്ട്. ജസ്പ്രീത് ബുംറ ടീമിന്റെ ഭാഗമാണ്, കുല്‍ദീപ് യാദവും സംഘത്തിലുണ്ട്. ഇവയെക്കൂടാതെ കളിക്കാരെല്ലം നല്ല ഫോമിലുമാണെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 3, 2024, 16:36 [IST]
Other articles published on Jun 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+