For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: അമേരിക്കയല്ല, പാക് ടീമിനെ തകര്‍ത്തത് ഇന്ത്യ! ഈ അഞ്ച് പേരാണ് ഹീറോസ്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് വമ്പന്‍ ജയം നേടാമെന്ന് കരുതി അമേരിക്കയ്‌ക്കെതിരേ ഇറങ്ങിയ പാകിസ്താന് ഞെട്ടല്‍. സൂപ്പര്‍ ഓവറില്‍ മുന്‍ ടി20 ലോകകപ്പ് റണ്ണറപ്പുകളായ പാകിസ്താനെ കുഞ്ഞന്മാരായ അമേരിക്ക മുട്ടുകുത്തിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 7 വിക്കറ്റിന് 159 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അമേരിക്കയും 159 റണ്‍സെടുത്തു. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്കെത്തി.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന് 13 റണ്‍സാണ് നേടാനായത്. അഞ്ച് റണ്‍സിന്റെ ത്രില്ലിങ് ജയത്തോടെ അമേരിക്ക ചരിത്രമെഴുതി. പാകിസ്താനെ വലിയ നാണക്കേടിലേക്ക് തള്ളിവിട്ട് അമേരിക്ക കൈയടി വാങ്ങുമ്പോള്‍ അഭിനന്ദനം അര്‍ഹിക്കുന്നത് ഇന്ത്യയുടെ മുന്‍ ലോകകപ്പ് ഹീറോയടക്കം അഞ്ച് പേരാണ്. നായകനടക്കം അമേരിക്കന്‍ ടീമിലെ അഞ്ച് സൂപ്പര്‍ താരങ്ങളും ഇന്ത്യക്കാരാണെന്നതാണ് എടുത്തു പറയേണ്ടത്.

അമേരിക്കന്‍ ടീമിന്റെ നായകനും വിക്കറ്റ് കീപ്പറുമായ മൊനാക് പട്ടേല്‍ ഇന്ത്യന്‍ വംശജനാണ്. ഗുജറാത്തിനായി അണ്ടര്‍ 16, 18 ടീമുകളില്‍ മൊനാക് കളിച്ചിട്ടുണ്ട്. പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയ മൊനാക്കിന് 2016ല്‍ അവിടുത്തെ പൗരത്വവും ലഭിച്ചു. 2019 മാര്‍ച്ചിലാണ് അമേരിക്കന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം നടത്തുന്നത്. 2021ലാണ് നായകസ്ഥാനത്തേക്ക് അദ്ദേഹം എത്തുന്നത്. പാകിസ്താനെ അമേരിക്ക തോല്‍പ്പിച്ചപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ മൊനാക് പട്ടേലാണ്.

38 പന്തില്‍ 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 50 റണ്‍സോടെ അമേരിക്കയുടെ പ്രത്യാക്രമണത്തിന്റെ നായകനായത് മൊനാക് തന്നെ. പാകിസ്താനെ ഇന്ത്യ നേരിടുമ്പോഴുള്ള അതേ പോരാട്ടവീര്യമാണ് അമേരിക്കന്‍ ജേഴ്‌സിയില്‍ മൊനാക് കാട്ടിയത്. ജേഴ്‌സി അമേരിക്കയുടേതാണെങ്കിലും വികാരം ഇന്ത്യക്കാരന്റേതായിരുന്നു എന്ന് പറയാം. അമേരിക്കന്‍ പേസര്‍ ഹര്‍മീത് സിങ്ങും ഇന്ത്യക്കാരനാണ്. നാല് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാന്‍ ഹര്‍മീതിന് സാധിച്ചില്ല.

usa vs pak

2012ല്‍ കപ്പ് നേടിയ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ടീമിലെ അംഗമായിരുന്നു ഹര്‍മീത് സിങ്. ഉന്മുക്ത് ചന്ദിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് അദ്ദേഹം കളിച്ചത്. മുംബൈക്കാരനായ ഹര്‍മീത് ഇന്ത്യക്കായി ആഭ്യന്തര ക്രിക്കറ്റിലും കളിച്ചിട്ടുണ്ട്. മൂന്നാമത്തെ താരം നിസാര്‍ഗ് പട്ടേലാണ്. ഇടം കൈയന്‍ സ്പിന്‍ ബൗളറായ നിസാര്‍ഗ് ഗുജറാത്ത് കാരനാണ്. നിസാര്‍ഗ് വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് കുടുംബം അമേരിക്കയിലേക്ക് കുടിയേറുന്നത്.

അമേരിക്കയ്‌ക്കൊപ്പം അണ്ടര്‍ 19 ലോകകപ്പടക്കം കളിച്ചിട്ടുള്ള താരമാണ് നിസാര്‍ഗ്. 2017ലാണ് അമേരിക്കയുടെ സീനിയര്‍ ടീമില്‍ നിസാര്‍ഗ് അംഗമാകുന്നത്. പാകിസ്താനെതിരേ കളിച്ചില്ലെങ്കിലും ലോകകപ്പ് ടീമില്‍ അദ്ദേഹവും ഉള്‍പ്പെട്ടിട്ടുണ്ട്. മിലിന്‍ഡ് കുമാറാണ് മറ്റൊരു താരം. പാകിസ്താനെതിരേ കളിച്ചില്ലെങ്കിലും അമേരിക്കയുടെ ലോകകപ്പ് ടീമില്‍ ഈ ഇന്ത്യന്‍ വംശജനുമുണ്ട്. ഡല്‍ഹിക്കാരനായ മിലിന്‍ഡ് കുമാര്‍ രഞ്ജി ട്രോഫിയും കളിച്ചിട്ടുണ്ട്. 2018-19 സീസണില്‍ 1331 റണ്‍സ് നേടി ഞെട്ടിച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല. പാകിസ്താനെതിരേ അമേരിക്കയുടെ ഹീറോയായ താരങ്ങളിലൊരാളായ സൗരഭ് നേത്രാവല്‍ക്കറും ഇന്ത്യക്കാരനായ താരമാണ്. സൂപ്പര്‍ ഓവറില്‍ പാകിസ്താന്‍ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത് സൗരഭ് നേത്രാവല്‍ക്കറാണ്. മുംബൈക്കാരനായ നേത്രാവല്‍ക്കര്‍ 2010ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

കെ എല്‍ രാഹുലിന്റെ സഹ താരമായി അണ്ടര്‍ 19 ലോകകപ്പ് കളിച്ചിട്ടുള്ള താരമാണ് നേത്രാവല്‍ക്കര്‍. ഇടം കൈയന്‍ പേസര്‍ 2018ലാണ് അമേരിക്കന്‍ ടീമിലേക്കെത്തുന്നത്. പാകിസ്താനെതിരേ 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ നേത്രാവല്‍ക്കര്‍ സൂപ്പര്‍ ഓവറിലൂടെ അമേരിക്കയുടെ വിജയ ശില്‍പ്പിയാകുമ്പോള്‍ ഇന്ത്യക്കും അത് അഭിമാന നിമിഷം.

Story first published: Friday, June 7, 2024, 6:40 [IST]
Other articles published on Jun 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+