For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: 2 വിക്കറ്റ് കീപ്പര്‍മാര്‍ വേണം, അവസരം കാത്ത് 4 പേര്‍- ആരെ പരിഗണിക്കും?

മുംബൈ: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി ആറ് മാസങ്ങളാണ് ശേഷിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്. 2013ന് ശേഷം ഐസിസി ട്രോഫി നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ടി20 ലോകകപ്പിനെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്. ഇന്ത്യക്ക് പല റോളിലേക്കും ആരെ പരിഗണിക്കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്.

ഇതിലൊന്നാണ് വിക്കറ്റ് കീപ്പര്‍ റോള്‍. ഇന്ത്യക്കൊപ്പം മികവ് കാട്ടാന്‍ ശേഷിയുള്ള വിക്കറ്റ് കീപ്പര്‍മാര്‍ ഏറെയാണെങ്കിലും ടി20യിലേക്ക് ആരെ പരിഗണിക്കുമെന്നതാണ് പ്രധാന ചോദ്യം. രണ്ട് താരങ്ങളെയാണ് ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറായി ആവശ്യമുണ്ടാവുക. ഒരു പ്രധാന വിക്കറ്റ് കീപ്പറും മറ്റൊരാള്‍ ബാക്കപ്പുമായിരിക്കും. ഈ റോളില്‍ ഇന്ത്യ ആരെയൊക്കെയാവും പരിഗണിക്കുക?. നാല് താരങ്ങളാണ് അവസരം തേടുന്നത്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരാണ് പ്രധാനമായും ഈ സ്ഥാനത്തിനായി മത്സരിക്കുന്നത്. കെ എല്‍ രാഹുല്‍ ഇന്ത്യയുടെ സീനിയര്‍ താരമാണ്. ഏകദിനത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ രാഹുലാണ്. എന്നാല്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് രാഹുലിനെ പരിഗണിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ് രാഹുല്‍. എന്നാല്‍ പതിയെ തുടങ്ങി പിന്നീട് റണ്‍സുയര്‍ത്തുന്നതാണ് രാഹുലിന്റെ ശൈലി.

ഈ ശൈലി നിലവിലെ ഇന്ത്യയുടെ ടി20 പദ്ധതികളോട് യോജിച്ച് പോകില്ല. അതുകൊണ്ടുതന്നെ ടി20യിലെ രാഹുലിന്റെ സ്ഥാനം തന്നെ ചോദ്യം ഉയര്‍ത്തുകയാണ്. രാഹുലിനെ ഇന്ത്യ ടി20യിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. രണ്ടാമത്തെ താരം ഇഷാന്‍ കിഷനാണ്. ഇടം കൈയന്‍ താരമായ ഇഷാന്‍ ഓപ്പണിങ് ബാക്കപ്പായി പരിഗണിക്കപ്പെടുന്ന താരമാണ്. വിക്കറ്റിന് പിന്നില്‍ ഭേദപ്പെട്ട പ്രകടനമാണ് ഇഷാന്‍ കാഴ്ചവെക്കുന്നത്.

sanju samson

എന്നാല്‍ ടോപ് ഓഡറില്‍ മാത്രമാണ് താരത്തെ ഉപയോഗിക്കാനാവുക. മധ്യനിരയില്‍ ഇഷാനെ കളിപ്പിച്ചാല്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായേക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യ ഓപ്പണിങ് ബാക്കപ്പായും വിക്കറ്റ് കീപ്പര്‍ ബാക്കപ്പായും ഇഷാനെ കളിപ്പിച്ചേക്കും. എന്നാല്‍ മുഖ്യ വിക്കറ്റ് കീപ്പറായി ഇഷാനെ കളിപ്പിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. സമീപകാലത്ത് കളിച്ച ടി20കളിലെല്ലാം മികച്ച പ്രകടനം ഇഷാന്‍ കാഴ്ചവെച്ചിരുന്നു.

സഞ്ജു സാംസണാണ് മറ്റൊരാള്‍. മലയാളി താരമായ സഞ്ജു സാംസണ്‍ നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ്. ഇനിയൊരു തിരിച്ചുവരവും സഞ്ജുവിന് സാധിച്ചേക്കില്ല. ടി20യില്‍ മികച്ച കരിയര്‍ സഞ്ജുവിന് അവകാശപ്പെടാനാവും. എന്നാല്‍ അന്താരാഷ്ട്ര ടി20യിലെ സഞ്ജുവിന്റെ പ്രകടന കണക്കുകള്‍ ശരാശരിക്കും താഴെയാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നതാണ് വസ്തുത.

വരാനിരിക്കുന്ന ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാല്‍ സഞ്ജുവിന് തിരിച്ചുവരവ് സാധ്യമായേക്കും. എങ്കിലും മറ്റുള്ളവരെ മറികടന്ന് ദേശീയ ടി20 ടീമില്‍ ഇടം നേടുക സഞ്ജുവിനെ സംബന്ധിച്ച് കടുപ്പമാണെന്ന് പറയാം. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മലയാളി താരത്തിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

ജിതേഷ് ശര്‍മയാണ് നാലാമന്‍. ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യില്‍ ഗംഭീര പ്രകടനം നടത്തി കൈയടി നേടിയ താരമാണ് ജിതേഷ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി മികവ് കാട്ടി വളര്‍ന്ന താരമാണ് ജിതേഷ് ശര്‍മ. സമീപകാലത്തെ താരത്തിന്റെ ഫോം വിലയിരുത്തുമ്പോള്‍ ജിതേഷിന് അവസരം ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന താരമാണ് ജിതേഷ്.

Story first published: Sunday, December 3, 2023, 17:33 [IST]
Other articles published on Dec 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+