For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യക്ക് ഇടം കൈ പേസര്‍മാര്‍ വേണം, ഇവരെ കൊണ്ടുവരൂ- മുതല്‍ക്കൂട്ടാവും

മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിന് കൊടിയിറങ്ങിയിരിക്കുന്നു. ഇനി ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കങ്ങളിലേക്ക് ടീമുകള്‍ കടക്കുകയാണ്. അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് വരാനിരിക്കുന്ന ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. തട്ടകത്തില്‍ ഏകദിന ലോകകപ്പ് നഷ്ടപ്പെടുത്തിയതോടെ വലിയ വിമര്‍ശനം ഇന്ത്യന്‍ ടീമിനെതിരേ ഉയരുന്നുണ്ട്.

ഇതിന്റെ ക്ഷീണം മാറ്റാന്‍ അടുത്ത ടി20 ലോകകപ്പ് ഇന്ത്യക്ക് സ്വന്തമാക്കേണ്ടതായുണ്ട്. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യ നേടിയിട്ടില്ല. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ടി20 ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. ഇന്ത്യ യുവതാരനിരയെ അണിനിരത്താനാണ് പദ്ധതിയിടുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് മികച്ച ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമാണ്. നിലവില്‍ അര്‍ഷ്ദീപ് സിങ് മാത്രമാണ് ഇന്ത്യയുടെ ടി20 ടീമിലെ ഇടം കൈയന്‍ പേസര്‍.

ഇന്ത്യ അടുത്ത ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് മികച്ച ഇടം കൈയന്‍ പേസര്‍മാരെ വളര്‍ത്തിക്കൊണ്ടുവരണം. ഇന്ത്യക്ക് പരിഗണിക്കാവുന്ന മൂന്ന് ഇടം കൈയന്‍ പേസര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം മൊഹ്‌സിന്‍ ഖാനാണ്. മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളറായിരുന്ന മൊഹ്‌സിന്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം ഗംഭീര പ്രകടനമാണ് നടത്തിയത്. 2022ല്‍ 9 മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

ന്യൂബോളില്‍ മികച്ച സ്വിങ് കണ്ടെത്തുന്ന മൊഹ്‌സിന്‍ പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ വിക്കറ്റ് നേടാനും മിടുക്കനാണ്. 140ന് മുകളില്‍ തുടര്‍ച്ചയായി പന്തെറിയാനും മൊഹ്‌സിന് കഴിവുണ്ട്. എന്നാല്‍ ഇന്ത്യ ഇതുവരെ മൊഹ്‌സിനില്‍ താല്‍പര്യം കാട്ടിയിട്ടില്ല. മൊഹ്‌സിനെ ഇന്ത്യ ടീമിലേക്ക് കൊണ്ടുവന്നാല്‍ പരിമിത ഓവറില്‍ മികച്ച ഭാവി താരത്തിനുണ്ട്. മികച്ച ഇടം കൈയന്‍ ബൗളര്‍മാരില്ലാത്തതിന്റെ ക്ഷീണം ഇന്ത്യക്ക് മാറ്റുകയും ചെയ്യാം.

khaleel ahmed

രണ്ടാമത്തെ താരം ടി നടരാജനാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ വളര്‍ന്ന തമിഴ്‌നാട്ടുകാരനായ ഇടം കൈയന്‍ പേസറാണ് നടരാജന്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ച നടരാജന് പരിക്കേറ്റതോടെ താരം പൂര്‍ണ്ണമായും തഴയപ്പെട്ടു. ഇപ്പോള്‍ തീര്‍ത്തും തഴഞ്ഞിരിക്കുകയാണ്. മിന്നല്‍ യോര്‍ക്കറുകളെറിയാന്‍ കഴിവുള്ള നടരാജന്‍ ദാരിദ്ര്യത്തെ തോല്‍പ്പിച്ച് ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ്.

എന്നാല്‍ പിന്തുണക്കാന്‍ പ്രമുഖരില്ലാത്തതിനാല്‍ തഴയപ്പെടുന്ന താരങ്ങളിലൊരാളാണ് നടരാജന്‍. ഇന്ത്യ നടരാജനെ ടി20 ഫോര്‍മാറ്റിലേക്കെങ്കിലും തിരിച്ചുവിളിക്കണം. വരുന്ന ഐപിഎല്ലിലും ഹൈദരാബാദിനൊപ്പം നടരാജനുണ്ട്. ഇപ്പോള്‍ മികച്ച ഫിറ്റ്‌നസുള്ള താരം അടുത്ത ഐപിഎല്ലില്‍ കസറിയാന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരികെ വിളി ലഭിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ വരുന്ന സീസണ്‍ നടരാജനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

ഇന്ത്യക്കായി കളിച്ചിട്ടുള്ള ഇടം കൈയന്‍ പേസറാണ് ഖലീല്‍ അഹമ്മദ്. എന്നാല്‍ ഏറെ നാളായി ഇന്ത്യ പരിഗണിക്കുന്നേയില്ല. ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം പേസര്‍ കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ ഖലീലിനെ തിരിച്ചുവിളിക്കാന്‍ വലിയ താല്‍പര്യം കാട്ടുന്നില്ല. ന്യൂബോളിലാണ് ഖലീല്‍ തിളങ്ങുന്നത്. ഡെത്തോവറില്‍ അല്‍പ്പം തല്ലുകൊള്ളിയാണെങ്കിലും തീരെ അവഗണിച്ചു കളയേണ്ട പേസറല്ല അദ്ദേഹം. ഇന്ത്യ കൂടുതല്‍ അവസരം ഖലീലിന് നല്‍കേണ്ടിയിരുന്നു.

ഇടം കൈയന്‍ പേസര്‍മാരില്ലാതെ വരുമ്പോള്‍ ടീമിന്റെ സംതുലിതാവസ്ഥ നഷ്ടപ്പെടുന്നു. അര്‍ഷ്ദീപ് സിങ് ഉണ്ടെങ്കിലും വിശ്വസ്തനെന്ന് പറയാനാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ ഇടം കൈയന്‍ പേസര്‍മാരെ വളര്‍ത്താന്‍ ശ്രമിക്കേണ്ടതാണ്. സഹീര്‍ ഖാന്റെയും ആശിഷ് നെഹ്‌റയുടേയും കാലത്തിന് ശേഷം ഇന്ത്യക്ക് വിശ്വസ്തനായ ഇടം കൈയന്‍ പേസറെ ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മികച്ച ഇടം കൈയന്‍ പേസര്‍മാരെ ഇന്ത്യ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരേണ്ടതാണ്.

Story first published: Sunday, December 3, 2023, 10:31 [IST]
Other articles published on Dec 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+