Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: കോലി ഓപ്പണറാവണം, ഇല്ലെങ്കില്‍ എന്റെ ടീമിലിടമില്ല; ഹെയ്ഡന്‍ പറയുന്നു

സിഡ്‌നി: ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ബുധനാഴ്ച അയര്‍ലന്‍ഡിനെതിരേ നടക്കാന്‍ പോവുകയാണ്. ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ടി20 ലോകകപ്പിനിറങ്ങുന്നത്. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ 60 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ കരുത്ത് കാട്ടുകയും ചെയ്തിരുന്നു. ഇന്ത്യയെ സംബന്ധിച്ച് പ്ലേയിങ് 11 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ തുടരുകയാണ്. അതിലൊന്നാണ് വിരാട് കോലിയുടെ സ്ഥാനം.

ഇന്ത്യയുടെ സീനിയര്‍ താരവും ഇതിഹാസവുമായ വിരാട് കോലി നിലവില്‍ മൂന്നാം നമ്പറിലാണ് ഇന്ത്യക്കായി കളിക്കുന്നത്. എന്നാല്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഓപ്പണറായാണ് കോലി തിളങ്ങുന്നത്. അതുകൊണ്ടുതന്നെ കോലി ഓപ്പണറാവണമെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ കോലിയെ ഇന്ത്യ ഓപ്പണറാക്കണമെന്നും അല്ലാത്ത പക്ഷം ടീമില്‍ വേണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറായ മാത്യു ഹെയ്ഡന്‍.

'ഇടത്, വലത് കൂട്ടുകെട്ട് വേണ്ടത് അത്യാവശ്യമാണ്. തുടര്‍ച്ചയായി അഞ്ച് വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുമായി കളിക്കാനാവില്ല. കോലി ഓപ്പണറാവാത്ത പക്ഷം എന്റെ ടീമില്‍ സ്ഥാനമില്ല. ഏറ്റവും മികച്ച ഫോമിലാണ് കോലി ഇപ്പോള്‍ കളിക്കുന്നത്. രോഹിത് ശര്‍മ ഏത് പൊസിഷനിലും കളിക്കാന്‍ തയ്യാറാകുന്ന താരമാണ്. മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ അവന്‍ മടികാട്ടില്ല. നാലാം നമ്പറില്‍ നിരവധി മത്സരം കളിച്ചിട്ടുള്ള താരമാണവന്‍. അതുകൊണ്ടുതന്നെ മധ്യനിരയില്‍ ടീമിനെ നയിക്കാന്‍ രോഹിത്തിന് സാധിക്കും' ഹെയ്ഡന്‍ പറഞ്ഞു.

ഹെയ്ഡന്റെ നിര്‍ദേശപ്രകാരം വിരാട് കോലിയും യശ്വസി ജയ്‌സ്വാളും ഇന്ത്യയുടെ ഓപ്പണര്‍മാരാവണം. കോലി പിടിച്ചുനിന്ന് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ജയ്‌സ്വാളിന് തകര്‍ത്തടിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും. രോഹിത് ശര്‍മയെ മധ്യനിരയില്‍ നാലാം നമ്പറില്‍ കഴിപ്പിക്കണം. അഞ്ചാം നമ്പറില്‍ റിഷഭ് പന്തും കളിക്കുമ്പോള്‍ ഇടത്, വലത് കൂട്ടുകെട്ടിന്റെ പ്രശ്‌നം ഇന്ത്യയെ ബാധിക്കില്ല.

sanju samson rohit sharma

രോഹിത്തും കോലിയും ഓപ്പണറാവുകയും മൂന്നാം നമ്പറില്‍ സഞ്ജു സാംസണ്‍ കളിക്കുകയും ചെയ്താല്‍ ടോപ് ഓഡറില്‍ വലം കൈയന്‍മാരുടെ സമ്പൂര്‍ണ്ണ ആധിപത്യമാവും. നിലവിലെ ഇന്ത്യയുടെ പ്ലേയിങ് 11ന്‍ പ്രകാരം രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളുമാവും ഇന്ത്യയുടെ ഓപ്പണര്‍മാരാവുക. എന്നാല്‍ ടി20 ലോകകപ്പില്‍ കോലിയും രോഹിത്തും ഓപ്പണര്‍മാരായി എത്താനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ മധ്യനിരയില്‍ ശിവം ദുബെയെ കളിപ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കും.

ദുബെയെ കളിപ്പിച്ച് ഇന്ത്യ അധികമായി ഒരു ബൗളറെക്കൂടി ടീമിലേക്കെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ അയര്‍ലന്‍ഡിനെതിരേ ഇന്ത്യ പ്രധാന താരങ്ങളായ വിരാട് കോലിക്കും കുല്‍ദീപ് യാദവിനും വിശ്രമം നല്‍കുമെന്നാണ് വിവരം. പാകിസ്താനെതിരായ മത്സരത്തില്‍ ഇരുവരേയും നേരിട്ടിറക്കുന്നതാണ് ടീമിന് ഗുണം ചെയ്യുക. കോലി ന്യൂയോര്‍ക്കിലെ പിച്ചില്‍ കളിക്കുന്നത് വിലയിരുത്തി പാകിസ്താന്‍ തന്ത്രം മെനയാന്‍ സാധ്യതയുണ്ട്.

കൂടാതെ കുല്‍ദീപ് യാദവിന്റെ ബൗളിങ് വിലയിരുത്തി തന്ത്രം മെനയാനുള്ള അവസരവും പാക് ടീമിന് ലഭിക്കും. അതുകൊണ്ടുതന്നെ ഇന്ത്യ കോലിയേയും കുല്‍ദീപിനേയും അയര്‍ലന്‍ഡിനെതിരേ കളിപ്പിച്ചേക്കില്ലെന്നാണ് വിവരം. അയര്‍ലന്‍ഡിനെതിരേ ഇന്ത്യ സഞ്ജു സാംസണിനടക്കം അവസരം നല്‍കിയേക്കും. എന്നാല്‍ പാകിസ്താനെതിരേ സഞ്ജുവിന് സ്ഥാനമുണ്ടാകില്ല. ഏറ്റവും ശക്തമായ ടീമിനെത്തന്നെയാവും ഇന്ത്യ കളത്തിലിറക്കുക.

ഇന്ത്യ എന്ത് പരീക്ഷണമാവും പ്ലേയിങ് 11ല്‍ വരുത്തുകയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. ജയ്‌സ്വാളിനെ മാറ്റി കോലിയെ ഓപ്പണറാക്കിയാല്‍ ഇന്ത്യയുടെ പവര്‍പ്ലേയിലെ റണ്‍സിന്റെ വേഗം അത് കുറച്ചേക്കും. എന്തായാലും ടീം മാനേജ്‌മെന്റിന്റെ പദ്ധതി എന്താണെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Monday, June 3, 2024, 14:55 [IST]
Other articles published on Jun 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+