സിഡ്‌നി: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്നിരിക്കുകയാണ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന കുട്ടിക്രിക്കറ്റ് മാമാങ്കത്തില്‍ കപ്പടിക്കാന്‍ എല്ലാ ടീമുകളും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ ശക്തമായ താരനിരയാണുള്ളത്. രോഹിത് ശര്‍മ നായകനും ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനുമായുള്ള ടീമിനെയാണ് ഇന്ത്യ ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 60 റണ്‍സിന് തോല്‍പ്പിച്ചു.
ഇതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും മികച്ച പ്രകടനമാണ് സന്നാഹത്തില്‍ കാഴ്ചവെച്ചത്. 'ആദ്യം തന്നെ ചോദിക്കട്ടെ ആരാണ് നായകന്‍. രാഹുല്‍ ദ്രാവിഡ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. ഐപിഎല്ലിലെ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് വളരാതെ പരിശീലകന്‍ ശ്രദ്ധിക്കണം' മാത്യു ഹെയ്ഡന്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ 60 റണ്‍സിന് ജയിച്ചിരുന്നു.
എന്നാല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും തമ്മില്‍ അടുത്ത ബന്ധം കാട്ടിയിട്ടില്ല. ഐപിഎല്ലിനിടെയുണ്ടായ സംഭവങ്ങള്‍ ഇരുവരും തമ്മില്‍ ശത്രുതയുണ്ടാക്കിയിരുന്നു. രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാണ് ഹാര്‍ദിക് പാണ്ഡ്യ മുംബൈയുടെ നായകനാവുന്നത്. രോഹിത്തിനോട് വേണ്ടത്ര ആലോചനയില്ലാതെയാണ് മുംബൈയുടെ നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക്കിനെ മാറ്റിയത്.
ഇതിന് പിന്നില്‍ ഹാര്‍ദിക്കിന്റെ ഇടപെടലാണെന്നാണ് രോഹിത് ശര്‍മയുടെ ആരാധകര്‍ ആരോപിക്കുന്നത്. രോഹിത് ഇക്കാര്യം പരോക്ഷമായും ആരോപിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും തമ്മില്‍ അടുത്ത ബന്ധമല്ല ഉള്ളത്. മത്സരത്തിനിടെ രോഹിത്തിനെ ബൗണ്ടറി ലൈനില്‍ ഹാര്‍ദിക് ഫീല്‍ഡ് ചെയ്യിച്ചതും വേണ്ടത്ര ബഹുമാനം നല്‍കാത്തതും വലിയ വിവാദമായിരുന്നു. അതുകൊണ്ടുതന്നെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരേ മുംബൈ ടീമിലെ സീനിയര്‍ താരങ്ങളെല്ലാം വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഹാര്‍ദിക്കിനെ എതിര്‍ത്തവരാണ്. രോഹിത് ശര്‍മയെ അനുകൂലിക്കുന്നവരാണ് കൂടുതല്‍. ഈ പ്രശ്‌നം ഇന്ത്യന്‍ ടീമിലേക്ക് നീണ്ടാല്‍ ഹാര്‍ദിക് പാണ്ഡ്യ ഒറ്റപ്പെടാനും പ്രകടനം മോശമാകാനുമുള്ള സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാഹുല്‍ ദ്രാവിഡ് പരിശീലകനെന്ന നിലയില്‍ ജാഗ്രത കാട്ടണമെന്നാണ് മാത്യു ഹെയ്ഡന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഐപിഎല്ലില്‍ ഹാര്‍ദിക് മോശം ഫോമിലായിരുന്നു.
എന്നാല്‍ ടി20 ലോകകപ്പില്‍ കസറുമെന്ന മുന്നറിയിപ്പാണ് ഹാര്‍ദിക് പ്രകടനംകൊണ്ട് നല്‍കിയത്. ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തി 23 പന്തില്‍ 40 റണ്‍സോടെ ഹാര്‍ദിക് പുറത്താവാതെ നിന്നു. 2 ഫോറും 4 സിക്‌സും ഹാര്‍ദിക് പറത്തി. 173ന് മുകളിലായിരുന്നു ഹാര്‍ദിക്കിന്റെ സ്‌ട്രൈക്ക് റേറ്റ്. പന്തെടുത്തപ്പോഴും മോശമാക്കിയില്ല. 3 ഓവറില്‍ 30 റണ്‍സ് വഴങ്ങിയെങ്കിലും 1 വിക്കറ്റാണ് ഹാര്‍ദിക് നേടിയത്. ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.
ഹാര്‍ദിക്കും രോഹിത്തും തമ്മില്‍ നല്ല ബന്ധത്തിലാണെങ്കില്‍ അത് ഇന്ത്യക്ക് ഗുണം ചെയ്യും. എന്നാല്‍ ഇരുവരും തമ്മില്‍ മോശം ബന്ധത്തിലാണെങ്കില്‍ ടീമിന്റെ പ്രകടനത്തെയത് കാര്യമായിത്തന്നെ ബാധിക്കും. അതുകൊണ്ടുതന്നെ ഇവര്‍ തമ്മിലുള്ള പ്രശ്‌നം ഇന്ത്യന്‍ ടീമിനെ ബാധിക്കാത്ത തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത് ടീം മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണ്. രോഹിത് ശര്‍മയും വിരാട് കോലിയും ചേര്‍ന്നാവും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക.
യശ്വസി ജയ്‌സ്വാള്‍ ഓപ്പണറായി കളിച്ചേക്കില്ല. സന്നാഹ മത്സരത്തില്‍ ഇന്ത്യ ജയ്‌സ്വാളിനെ പരിഗണിച്ചിരുന്നില്ല. സഞ്ജു സാംസണിനെ പുറത്തിരുത്തി ഇന്ത്യ റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍.