For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ബാബര്‍ രാജാവായി തുടരുമോ? പിന്നിലാക്കാന്‍ കോലിയും രോഹിത്തും! എളുപ്പമല്ല

കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടാന്‍ പോവുകയാണ്. അഫ്ഗാനിസ്ഥാനൊപ്പം ബംഗ്ലാദേശും ഓസ്‌ട്രേലിയയുമാണ് സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ മറ്റ് എതിരാളികള്‍. മഴ ഭീഷണി നിലനില്‍ക്കെ എല്ലാ മത്സരങ്ങളും ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ സൂപ്പര്‍ എട്ടില്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത് വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും മോശം ഫോമാണ്. രണ്ട് പേരും ഗ്രൂപ്പ് ഘട്ടത്തില്‍ നിരാശപ്പെടുത്തിയിരുന്നു.

അതുകൊണ്ടുതന്നെ സൂപ്പര്‍ എട്ടിലെ ഇവരുടെ പ്രകടനത്തിലേക്കാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. കോലിക്കും രോഹിത്തിനും മുന്നില്‍ ചില വമ്പന്‍ നേട്ടങ്ങളും കാത്തിരിക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ടി20യിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്താനുള്ള അവസരമാണ്. നിലവില്‍ ബാബര്‍ അസം കൈയടക്കിവെച്ചിരിക്കുന്ന ഈ റെക്കോഡ് സ്വന്തമാക്കാന്‍ കോലിക്കും രോഹിത്തിനും വരുന്ന മത്സരങ്ങളില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ബാബര്‍ ടി20യിലെ രാജാവായി തുടരും.

4145 റണ്‍സോടെ ബാബര്‍ ടി20 റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കോലിയുടേയും രോഹിത്തിന്റേയും പേരില്‍ 4042 റണ്‍സാണുള്ളത്. പാകിസ്താന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിനാല്‍ ബാബറിന് നിലവില്‍ റണ്‍സുയര്‍ത്താനുള്ള അവസരമില്ല. അതുകൊണ്ടുതന്നെ കോലിക്കും രോഹിത്തിനും സൂപ്പര്‍ എട്ടില്‍ തിളങ്ങിയാല്‍ ബാബറിനെ മറികടക്കാന്‍ സാധിച്ചേക്കും. രോഹിത്തിനും കോലിക്കും 104 റണ്‍സാണ് ബാബറിനെ മറികടക്കാന്‍ ആവശ്യം.

സൂപ്പര്‍ എട്ടില്‍ തിളങ്ങിയാല്‍ കോലിക്കും രോഹിത്തിനും ഈ റെക്കോഡിലേക്കെത്താനായേക്കും. ഇത്തവണ സാധിച്ചില്ലെങ്കില്‍ ഇനിയൊരു അവസരം ഇവര്‍ക്ക് ലഭിച്ചേക്കില്ല. കാരണം ടി20 ലോകകപ്പിന് ശേഷം രോഹിത്തിനേയും കോലിയേയും ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ നിന്ന് പുറത്താക്കുമെന്നാണ് വിവരം. കുട്ടിക്രിക്കറ്റില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത് കോലിക്കും രോഹിത്തിനും സുവര്‍ണ്ണാവസരമാണ്.

rohit sharma

സൂപ്പര്‍ എട്ടും കടന്ന് ഇന്ത്യ സെമിയിലേക്കെത്തുമോയെന്നത് കണ്ടറിയേണ്ടതാണ്. നിലവില്‍ സൂപ്പര്‍ എട്ട് മുന്നിലുള്ളതിനാല്‍ ബാബറിനെ മറികടക്കാന്‍ കോലിക്കും രോഹിത്തിനും അവസരമുണ്ട്. ബാബര്‍ അസമിനെ പാകിസ്താന്‍ ടി20 ടീമില്‍ നിന്ന് ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. ടി20 ലോകകപ്പിലടക്കം ബാബര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ രോഹിത്തിനും കോലിക്കും ഇത് സുവര്‍ണ്ണാവസരമാണ്.

അമേരിക്കയിലെ പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമായിരുന്നു. കൂടാതെ ഇവിടെ ബാറ്റ് ചെയ്ത് അനുഭവസമ്പത്തും ഇന്ത്യന്‍ താരങ്ങള്‍ക്ക് കുറവായിരുന്നു. അതുകൊണ്ടുതന്നെ പ്രകടനം നിരാശപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസാണ് വേദി. രോഹിത്തും കോലിയുമെല്ലാം ഇവിടെ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുമുണ്ട്. ഈ അനുഭവസമ്പത്ത് ഇവരെ ഫോമിലേക്കെത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൂപ്പര്‍ എട്ടില്‍ ഇവരുടെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്.

രണ്ട് സീനിയര്‍ താരങ്ങളും ചേര്‍ന്ന് ഓപ്പണ്‍ ചെയ്യുമ്പോള്‍ പവര്‍പ്ലേ പ്രതീക്ഷിച്ചപോലെ മുതലാക്കാനാകുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ യശ്വസി ജയ്‌സ്വാളിനെ ഓപ്പണിങ്ങിലേക്ക് തിരികെ കൊണ്ടുവന്നേക്കും. വിന്‍ഡീസിലെ സ്പിന്‍ സാഹചര്യം വിലയിരുത്തി കുല്‍ദീപ് യാദവിനെക്കൂടി പ്ലേയിങ് 11 ഉള്‍പ്പെടുത്തി മുഹമ്മദ് സിറാജിനെ ഒഴിവാക്കാനാണ് സാധ്യത കൂടുതല്‍. അഫ്ഗാന്‍ ചെറിയ എതിരാളികളല്ല. ടീമെന്ന നിലയില്‍ അവര്‍ വളരെയധികം ശക്തിപ്പെട്ടിട്ടുണ്ട്.

റാഷിദ് ഖാനെപ്പോലെ അനുഭവസമ്പന്നരായ സ്പിന്നര്‍മാര്‍ അഫ്ഗാന്‍ നിരയിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിങ് നിര നന്നായി വിയര്‍ക്കും. വിരാട് കോലിയും രോഹിത്തും ഫോമിലേക്കെത്താതെ പോയാല്‍ ഇന്ത്യ പ്രയാസപ്പെടും. റിഷഭ് പന്തും സൂര്യകുമാറും പരിക്കിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും സൂചനകളുണ്ട്. എന്തായാലും ഇന്ത്യയുടെ ബാറ്റിങ് നിര നിലവാരം കാട്ടിയില്ലെങ്കില്‍ അഫ്ഗാനോട് ഇന്ത്യ തോല്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Story first published: Thursday, June 20, 2024, 11:38 [IST]
Other articles published on Jun 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+