For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: 2 പേര്‍ മിന്നിക്കും, ഓരോ ഇന്ത്യന്‍ താരത്തിന്‍റെയും സ്കോര്‍ എത്ര? പ്രവചനം

ബാര്‍ബഡോസ്: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 ലോകകപ്പിലെ കലാശപ്പോരിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കവെ വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് പ്രമുഖ ജ്യോതിഷി സുമിത് ബജാജ്. ഇന്ത്യയുടെ ടീം ടോട്ടലും ടീമിലെ ഓരോ കളിക്കാരുടെയും സ്‌കോറുകളുമാണ് അദ്ദേഹം എക്‌സിലൂടെ പ്രവചിച്ചിരിക്കുന്നത്. ഇതില്‍ എത്രയെണ്ണമായിരിക്കും കൃത്യമായി വരികയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. നേരത്തേ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലായിരിക്കും ഫൈനലില്‍ ഏറ്റുമുട്ടുകയെന്നു കൃത്യമായി പ്രവിചിച്ചിട്ടുള്ള ജ്യോതിഷി കൂടിയാണ് സുമിത് ബജാജ്.

രണ്ടാം ലോക കിരീടം ലക്ഷ്യമിട്ടാണ് 2007ലെ പ്രഥമ ടി20 ലോകകപ്പിലെ ചാംപ്യന്‍മാരായ ഇന്ത്യ വീണ്ടുമൊരു ഫൈനല്‍ കളിക്കുന്നത്. കൂടാതെ ഐസിസി ട്രോഫിക്കായുള്ള നീണ്ട കാത്തിരിപ്പ് കൂടി ഇന്ത്യക്കു അവസാനിപ്പിച്ചേ തീരുകയുള്ളൂ. 2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ജേതാക്കളായതിനു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും കപ്പുയര്‍ത്താന്‍ ഇന്ത്യക്കായിട്ടില്ല.

ROHIT SHARMA- VIRAT KOHLI

കഴിഞ്ഞ വര്‍ഷം രണ്ടു ഐസിസി ടൂര്‍ണമെന്റുകളുടെ ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കു ഭാഗ്യമുണ്ടായിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ് എന്നിവയായിരുന്നു ഇത്. പക്ഷെ രണ്ടിലും ഓസ്‌ട്രേിലയിക്കു മുന്നില്‍ ഇന്ത്യ കപ്പ് അടിയറവയ്ക്കുകയായിരുന്നു. മറുഭാഗത്ത് കന്നി ലോകകപ്പാണ് സൗത്താഫ്രിക്കയുടെ സ്വപ്നം. ലോകകപ്പില്‍ ഇതു അവരുടെ ആദ്യത്തെ ഫൈനല്‍ കൂടിയാണ്.

സൗത്താഫ്രിക്കയുമായുള്ള ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ആരും ഫിഫ്റ്റിയടിക്കില്ലെങ്കിലും മികച്ച ടോട്ടല്‍ നേടാന്‍ സാധിക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനനം. ടൂര്‍ണമെന്റിലുടനീളം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയായിരിക്കും ഫൈനലില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 46 റണ്‍സാണ് അദ്ദേഹം നേടുകയെന്നും ജ്യോതിഷി പ്രവചിക്കുന്നു. ഈ റണ്‍സ് നേടാനായാല്‍ ടൂര്‍ണമെന്റില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോറും ഇതായിരിക്കും.

ഓസ്‌ട്രേലിയയുമായുള്ള സൂപ്പര്‍ എട്ട് പോരാട്ടത്തിലും ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലിലും അഗ്രസീവ് ഫിഫ്റ്റികള്‍ കുറിക്കാന്‍ സാധിച്ചെങ്കിലും ഫൈനലില്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു ഈ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കില്ല. 22 റണ്‍സ് മാത്രമെടുത്ത് ഹിറ്റ്മാന്‍ പുറത്താവുമെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. മൂന്നാം നമ്പറില്‍ കളിക്കുന്ന റിഷഭ് പന്തിനു ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിയില്ല. വെറും അഞ്ചു റണ്‍സ് മാത്രമേ അദ്ദേഹം നേടുകയുള്ളൂവെന്നു ജ്യോതിഷി പ്രവചിച്ചു.

SURYAKUMAR YADAV

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവില്‍ നിന്നും വീണ്ടും മികച്ചൊരു ഇന്നിങ്‌സ് ടീമിനു പ്രതീക്ഷിക്കാം. വിലപ്പെട്ട 41 റണ്‍സ് സ്‌കോര്‍ ചെയ്തായിരിക്കും സ്‌കൈ പുറത്താവുക. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഫ്‌ളോപ്പായ ശിവം ദുബെയില്‍ നിന്നും മോശമല്ലാത്ത പ്രകടനം പ്രതീക്ഷിക്കാം. 28 റണ്‍സ് നേടി ദുബെ ക്രീസ് വിടുമെന്നും ജ്യോതിഷി കുറിക്കുന്നു.

വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയും ഫൈനലില്‍ ഭേദപ്പെട്ട പ്രകടനം നടത്തും. 27 റണ്‍സാണ് ഹാര്‍ദിക് സ്‌കോര്‍ ചെയ്യുക. പക്ഷെ അക്ഷര്‍ പട്ടേല്‍ ഫ്‌ളോപ്പാവും. മൂന്നു റണ്‍സ് മാത്രമേ അദ്ദേഹം നേടുകയുള്ളൂ. മറ്റൊരു ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ ഭേദപ്പെട്ട ഇന്നിങ്‌സ് കളിക്കും. 18 റണ്‍സാണ് താരം നേടുക. ഫൈനലില്‍ ഇന്ത്യയുടെ ടീം ടോട്ടല്‍ 190 റണ്‍സായിരിക്കുമെന്നും ജ്യോതിഷി പ്രവചിച്ചിട്ടുണ്ട്.

Story first published: Saturday, June 29, 2024, 15:58 [IST]
Other articles published on Jun 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+