For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കോലി ഓപ്പണിങ്, സഞ്ജു മൂന്നാമന്‍! ഇന്ത്യന്‍ പ്ലേയിങ് 11 നിര്‍ദേശിച്ച് ആര്‍പി സിങ്

മുംബൈ: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി ഒരു ദിവസം മാത്രമാണ് ബാക്കി. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് എല്ലാ ടീമുകളും. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ പ്രതീക്ഷകള്‍ വാനോളമാണ്. രോഹിത് ശര്‍മക്ക് കീഴിലിറങ്ങുന്ന ഇന്ത്യന്‍ ടീം ഇത്തവണ കപ്പടിക്കാന്‍ കെല്‍പ്പുള്ള ശക്തമായ ടീമാണ്. ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടും.

ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയാവണമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നേരത്തെ മുതല്‍ സജീവമാണ്. പല പ്രമുഖരും പല നിര്‍ദേശങ്ങളും മുന്നോട്ട് വെക്കുകയും ചെയ്തു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ പേസറായ ആര്‍പി സിങ് ഇന്ത്യയുടെ പ്ലേയിങ് 11 സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. യശ്വസി ജയ്‌സ്വാളിനെ ഒഴിവാക്കിയുള്ള പ്ലേയിങ് 11നെയാണ് ആര്‍പി സിങ് നിര്‍ദേശിച്ചിരിക്കുന്നതെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.

ഓപ്പണിങ്ങില്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പം വിരാട് കോലിയെയാണ് ആര്‍പി സിങ് നിര്‍ദേശിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ ആര്‍സിബിയുടെ ഓപ്പണറാണ് കോലി. എന്നാല്‍ ഇന്ത്യക്കായി 9 ടി20കളില്‍ മാത്രമാണ് അദ്ദേഹം ഓപ്പണറായിട്ടുള്ളത്. ഇതിലെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുമുണ്ട്. ഇന്ത്യയെ സംബന്ധിച്ച് കോലിയുടേയും രോഹിത്തിന്റേയും വിക്കറ്റ് നിര്‍ണ്ണായകമായതിനാല്‍ രണ്ട് പേരേയും ഒന്നിച്ച് ഓപ്പണിങ്ങിലിറക്കാന്‍ ടീം ധൈര്യം കാട്ടാറില്ല.

കോലിക്ക് ഓപ്പണറാവാന്‍ താല്‍പര്യമുണ്ടെങ്കിലും ഇന്ത്യ മൂന്നാം നമ്പറിലേ കോലിയെ കളിപ്പിക്കുകയുള്ളൂ. യശ്വസി ജയ്‌സ്വാള്‍ ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ കടന്നാക്രമിക്കാന്‍ കഴിവുള്ള താരമാണ്. അതുകൊണ്ടുതന്നെ താരത്തെ ഇന്ത്യ ഓപ്പണിങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തിയേക്കില്ല. മൂന്നാം നമ്പറില്‍ സഞ്ജു സാംസണെ കളിപ്പിക്കണമെങ്കില്‍ വിരാട് കോലി ഓപ്പണറാവണം. അല്ലാത്ത പക്ഷം കോലി മൂന്നാം നമ്പറില്‍ കളിക്കും. ഇതോടെ സഞ്ജു സാംസണെ പുറത്തിരുത്താന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവും.

sanju samson rinku singh

നാലാം നമ്പറില്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കണമെന്നാണ് ആര്‍പി സിങ് പറയുന്നത്. മധ്യ ഓവറുകളില്‍ ഫീല്‍ഡിങ് നിയന്ത്രണം മാറുമ്പോള്‍ കടന്നാക്രമിച്ച് കളിക്കാന്‍ സൂര്യകുമാര്‍ യാദവിനെപ്പോലൊരു മികച്ച ബാറ്റ്‌സ്മാനെ അത്യാവശ്യമാണ്. സൂര്യകുമാര്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന താരമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്ഥിരതയോടെയുള്ള പ്രകടനം ഇന്ത്യക്ക് ടി20 ലോകകപ്പില്‍ വലിയ പ്രതീക്ഷ നല്‍കുന്നു.

അഞ്ചാം നമ്പറില്‍ റിഷഭ് പന്ത് വേണമെന്നാണ് ആര്‍പി സിങ് പറയുന്നത്. മധ്യനിരയില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ അത്യാവശ്യമായതിനാല്‍ റിഷഭ് കളിക്കേണ്ടത് വളരെ നിര്‍ണ്ണായകമാണ്. ഇന്ത്യ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ പരിഗണിക്കാനാണ് സാധ്യത. കാര്‍ അപകടത്തെത്തുടര്‍ന്ന് വലിയ ഇടവേളയെടുത്ത റിഷഭ് അവസാന ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. ആറാം നമ്പറില്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ കളിക്കും.

ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജ കളിക്കുമ്പോള്‍ എട്ടാം നമ്പറില്‍ അക്ഷര്‍ പട്ടേല്‍ എത്താനാണ് സാധ്യത. സ്പിന്‍ പിച്ചിന്റെ ആനുകൂല്യം പരിഗണിച്ച് ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പരിഗണിച്ചേക്കും. മൂന്നാം പേസറായി ഹാര്‍ദിക് പാണ്ഡ്യയുള്ളതിനാല്‍ രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ മാത്രമാണ് ടീം പരിഗണിക്കാന്‍ സാധ്യത.

ഒമ്പതാം നമ്പറില്‍ കുല്‍ദീപ് യാദവ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കളിക്കുമ്പോള്‍ പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കൊപ്പം അര്‍ഷ്ദീപ് സിങ് കളിച്ചേക്കും. ഇടം കൈയന്‍ പേസറെന്ന മുന്‍തൂക്കം അര്‍ഷ്ദീപിനുണ്ട്. അതുകൊണ്ടുതന്നെ മുഹമ്മദ് സിറാജിനെ മറികടന്ന് അര്‍ഷ്ദീപ് പ്ലേയിങ് 11ലെത്താനാണ് കൂടുതല്‍ സാധ്യത.

Story first published: Saturday, June 1, 2024, 7:30 [IST]
Other articles published on Jun 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+