For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഐപിഎല്ലില്‍ മിന്നിച്ചു, ഇവര്‍ ഇന്ത്യന്‍ ടീമിലെ സര്‍പ്രൈസുകളാവും! ആരൊക്കെ?

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഐപിഎല്ലിലെ പ്രകടനം കൂടി വിലയിരുത്തിയാവും അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി 15 അംഗ സ്‌ക്വാഡിനെ തിരഞ്ഞെടുക്കുക. വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഐപിഎല്ലില്‍ കസറിയ പലരെയും ലോകകപ്പ് ടീമിലേക്കു പരിഗണിച്ചേക്കും. ഇക്കൂട്ടത്തില്‍ ക്യാപ്ഡ് താരങ്ങള്‍ മാത്രമല്ല ഇനിയും അരങ്ങേറിയിട്ടില്ലാത്ത ചില കളിക്കാരുമുണ്ട്.

ലോകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള ചില സര്‍പ്രൈസ് താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ വലംകൈയന്‍ ഫാസ്റ്റ് ബൗളറായ സന്ദീപ് ശര്‍മയാണ് ഈ ലിസ്റ്റിലെ ഒരാള്‍. റോയല്‍സിനായി ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

SANDEEP SHARMA

ന്യൂബോള്‍ കൊണ്ട് മാത്രമല്ല മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം സഞ്ജുവിന്റെ വജ്രായുധമായി സന്ദീപ് മാറിക്കഴിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു വിക്കറ്റിനു വേണ്ടി സഞ്ജു പലപ്പോഴും ആശ്രയിക്കുന്നത് അദ്ദേഹത്തെയാണ്. ഈ പ്രതീക്ഷ സന്ദീപ് തെറ്റിക്കുകയും ചെയ്യാറില്ല. ക്യാപ്റ്റന്‍ പന്തേല്‍പ്പിക്കുമ്പോഴെല്ലാം വിക്കറ്റുകള്‍ വീഴ്ത്താന്‍ പേസര്‍ക്കു സാധിക്കാറുണ്ട്. ബൗളിങിലെ വേരിയേഷനുകളും യോര്‍ക്കറുകള്‍ എറിയാനുള്ള മിടുക്കുമാണ് സന്ദീപിനെ അപകടകാരിയാക്കി മാറ്റുന്നത്.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ലോകകപ്പില്‍ സന്ദീപും ഇന്ത്യന്‍ ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ അതു മാരക കോമ്പിനേഷന്‍ ആയി മാറുമെന്നതില്‍ സംശയമില്ല. റോയല്‍സിനു വേണ്ടി ഈ സീസണില്‍ നാലു മല്‍സരങ്ങളിലാണ് സന്ദീപ് ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും 13.37 എന്ന ഗംഭീര ശരാശരിയില്‍ എട്ടു വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു. 7.15 എന്ന അതിശയിപ്പിക്കുന്ന ഇക്കോണമി റേറ്റും വലംകൈയന്‍ പേസര്‍ക്കുണ്ട്.

ഇന്ത്യന്‍ ലോകകകപ്പ് ടീമില്‍ ഇടം പിടിച്ചേക്കാവുന്ന രണ്ടാമത്തെ സര്‍പ്രൈസ് താരമാണ് മറ്റൊരു ഫാസ്റ്റ് ബൗളര്‍ മായങ്ക് യാദവ്. ഈ സീസണിലെ ഐപിഎല്ലിലെ കണ്ടെത്തലുകളിലൊന്നായി മാറിയ താരമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഈ തീപ്പൊരി ബൗളര്‍. 150 കിമിക്കു മുകളില്‍ വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന അധികം ബൗളര്‍മാര്‍ ഇന്ത്യയില്‍ ഇല്ല. ഈ കാരണത്താല്‍ തന്നെയാണ് മായങ്ക് സ്‌പെഷ്യലായി മാറുന്നത്.

ഒരു കളിയില്‍ തന്നെ പല തവണ 150 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്തതോടെയാണ് മായങ്ക് ശ്രദ്ധിക്കപ്പെടുന്നത്. ബൗളിങിലെ വേഗത മാത്രമല്ല കണിശതയുമാണ് താരത്തെ അപകടകാരിയാക്കുന്നത്. ഈ ഐപിഎല്ലിലൂടെ അരങ്ങേിയ മായങ്ക് ആദ്യ കളിയില്‍ മാത്രമല്ല രണ്ടാമത്തെ മല്‍സരത്തിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

SHASHANK SINGH

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ കളിയില്‍ 156.7 കിമി വേഗത്തില്‍ ബൗള്‍ ചെയ്താണ് മായങ്ക് ലോകത്തെ വിസ്മയിപ്പിച്ചത്. ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ നാലാമത്തെ ബോള്‍ കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ കുപ്പായത്തിലും തീര്‍ച്ചയായും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ഫാസ്റ്റ് ബൗളറാണ് മായങ്ക്. അതുകൊണ്ടു തന്നെ ലോകകപ്പ് ടീമില്‍ താരം ഇടം പിടിച്ചേക്കാനും സാധ്യതയുണ്ട്.

പഞ്ചാബ് കിങ്‌സിനായി ഫിനിഷറുടെ റോളില്‍ ഇതിനകം ചില തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ചുകഴിഞ്ഞ ശശാങ്ക് സിങാണ് ലോകകപ്പ് ടീമില്‍ ഇടം പിടിച്ചേക്കാവുന്ന മൂന്നാമത്തെ സര്‍പ്രൈസ് താരം. തനിച്ചു മല്‍സരഗതി മാറ്റി മറിക്കാനുള്ള കഴിവാണ് താരത്തെ ഹീറോയാക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ക്രീസിലെത്തിയ ശേഷം നിരവധി തീപ്പൊരി ഇന്നിങ്‌സുകള്‍ ശശാങ്ക് കളിച്ചുകഴിഞ്ഞു.

ഏറ്റവും അവസാനമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സിനെതിരേ പഞ്ചാബ് 261 റണ്‍സെന്ന ലോക റെക്കോര്‍ഡ് സ്‌കോര്‍ ചേസ് ചെയ്തപ്പോഴും താരം കസറി. 28 ബോളില്‍ പുറത്താവാതെ 68 റണ്‍സാണ് ശശാങ്ക് വാരിക്കൂട്ടിയത്. എട്ടു വമ്പന്‍ സിക്‌സറുകളടക്കമായിരുന്നു ഇത്. ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടിയും ഫിനിഷറുടെ റോളില്‍ ഉജ്ജ്വല പ്രകടനനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു സാധിച്ചേക്കും.

Story first published: Monday, April 29, 2024, 6:36 [IST]
Other articles published on Apr 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+