Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇവര്‍ കളിക്കില്ലെന്നു ഉറപ്പിക്കാന്‍ വരട്ടെ! ഇനിയും ടീമിലെത്താം, ആരാവുമത്?

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ ഈയാഴ്ച പ്രഖ്യാപിച്ചിരുന്നു. ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിച്ച ഒട്ടുമിക്ക താരങ്ങളും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ചുരുക്കം ചിലര്‍ക്കു മാത്രമാണ് 15 അംഗ സ്‌ക്വാഡില്‍ ഇടം ലഭിക്കാതെ പോയത്. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യയുടെ അന്തിമ സ്‌ക്വാഡ് ഇതു തന്നെയാവുമെന്നു ഉറപ്പിക്കാന്‍ വരട്ടെ. ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇനിയും സമയമുണ്ട്. ഈ മാസം 25 വരെ ലോകകപ്പ് സ്‌ക്വാഡില്‍ മാറ്റം വരുത്താന്‍ ടീമുകള്‍ക്കു ഐസിസി സമയം അനുവദിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇല്ലെങ്കിലും ഇനിയും ടീമിലേക്കു വരാന്‍ ഏറ്റവുമധികം സാധ്യതയുള്ള മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. തമിഴ്‌നാട്ടില്‍ നിന്നുള്ള ഇടംകൈയന്‍ സീമര്‍ ടി നടരാജനാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

NATARAJAN

ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഇപ്പോള്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ് നടരാജന്‍. എട്ടു മല്‍സരങ്ങളില്‍ നിന്നും 8.96 ഇക്കോണമി റേറ്റില്‍ 15 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിക്കഴിഞ്ഞു. ബൗളിങിലെ വേരിയേഷനുകളും യോര്‍ക്കറുകളും കൊണ്ട് ബാറ്റര്‍മാര്‍ക്കു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ നട്ടുവിനായിട്ടുണ്ട്.

നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏക ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങാണ്. പക്ഷെ ഐപിഎല്ലില്‍ അത്ര മികച്ച പ്രകടനമല്ല താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുപാട് റണ്‍സും അര്‍ഷ്ദീപ് വിട്ടുകൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അര്‍ഷ്ദീപിനു പകരം നടരാജിനെ ലോകകപ്പ് ടീമിലേക്കു ഇന്ത്യക്കു പരിഗണിക്കാനുള്ള സാധ്യതയും കൂടുതലാണ്. ദേശീയ ടീമിനായി ഇതിനകം മൂന്നു ഫോര്‍മാറ്റുകളിലും കളിച്ചു കഴിഞ്ഞ താരമാണ് അദ്ദേഹം.

മറ്റൊരു ഫാസ്റ്റ് ബൗളറായ സന്ദീപ് ശര്‍മയാണ് ഇന്ത്യന്‍ ലോകകപ്പ് സക്വാഡില്‍ ഇടം പിടിച്ചേക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡില്‍ വിശ്വസിക്കാവുന്ന മറ്റൊരു ഫാസ്റ്റ് ബൗളറില്ലെന്നു കാണാം. ബുംറയ്‌ക്കൈാപ്പം പേസ് ബൗളിങ് നിരയിലേക്കു സന്ദീപ് വന്നാല്‍ അതു ഇന്ത്യയുടെ പേസാക്രമണത്തിനു മൂര്‍ച്ച കൂട്ടുമെന്നുറപ്പാണ്. റോയല്‍സിനായി ഗംഭീര ബൗളിങാണ് സന്ദീപ് കാഴ്ചവയ്ക്കുന്നത്.

SANDEEP SHARMA

അഞ്ചു മല്‍സരങ്ങളില്‍ നിന്നും 7.26 ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ന്യൂബോള്‍ കൊണ്ടും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം സന്ദീപ് തീപ്പൊരി ബൗളിങാണ് കാഴ്ചവയ്ക്കുന്നത്. ബുംറയ്ക്കു കൂട്ടായി അദ്ദേഹത്തെ ലോകകപ്പ് സ്‌ക്വാഡിലേക്കു പരിഗണിക്കാനുള്ള സാധ്യത തള്ളാന്‍ സാധിക്കില്ല.

സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്കു ഇനിയും വന്നേക്കാനിടയുള്ള മൂന്നാമത്തെ താരം. രാഹുലിനു പകരം റിഷഭ് പന്ത്, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരെയാണ് ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍മാരായി ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. ടി20യില്‍ മധ്യനിരയില്‍ കളിച്ച് പരിചയമില്ലെന്ന കാരണത്താലാണ് രാഹുലിനെ ഒഴിവാക്കിയതെന്നു മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ മധ്യനിരയില്‍ ഇറങ്ങിയ കസറിയ ബാറ്ററാണ് രാഹുല്‍. ടി20 വ്യത്യസ്ത ഫോര്‍മാറ്റാണെങ്കിലും ഇവിടെയും തിളങ്ങാനുള്ള പ്രതിഭ അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ ലോകകപ്പ് സ്‌ക്വാഡിലേക്കു രാഹുല്‍ ഇനിയും പരിഗണിക്കപ്പെട്ടേക്കാനുള്ള സാധ്യതയുണ്ട്.

Story first published: Saturday, May 4, 2024, 16:25 [IST]
Other articles published on May 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+