For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യ കപ്പടിക്കുമോ? മുന്നില്‍ ഈ പ്രശ്‌നങ്ങള്‍! പരിഹാരം കടുപ്പം; അറിയാം

മുംബൈ: ടി20 ലോകകപ്പിനായുള്ള പടയൊരുക്കങ്ങളിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. ഐപിഎല്ലിന് പിന്നാലെ തന്നെ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് കിരീടം ടീമിന് നേടാനായിരുന്നില്ല. അതുകൊണ്ടുതന്നെ വരുന്ന ടി20 ലോകകപ്പ് കിരീടം ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലന സ്ഥാനത്ത് നിന്ന് പടിയിറങ്ങുകയാണ്. കൂടാതെ രോഹിത് ശര്‍മ നായകസ്ഥാനവും ഒഴിഞ്ഞേക്കും. അതുകൊണ്ടുതന്നെ രണ്ട് പേര്‍ക്കുമായി കിരീടം നേടിക്കൊടുക്കണമെന്ന് ഇന്ത്യന്‍ ടീം ആഗ്രഹിക്കുന്നു. എന്നാല്‍ ഇത്തവണയും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ടീമിനെ പിന്നോട്ടടിക്കാന്‍ സാധ്യതയുള്ള ചില പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നതാണ് വസ്തുത. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ പ്രശ്‌നം ഫോമാണ്. ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന താരങ്ങളില്‍ മിക്കവരും ഐപിഎല്ലില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. നായകന്‍ രോഹിത് ശര്‍മയാണ് ഏറ്റവും മോശം ഫോമിലുള്ളത്. ഐപിഎല്‍ 17ാം സീസണില്‍ ഒരു സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ രോഹിത്തിന് കാര്യമായൊന്നും നേടാനായിട്ടില്ല. രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി യശ്വസി ജയ്‌സ്വാളും നിരാശപ്പെടുത്തുന്നു. രണ്ട് പേരുടേയും ഫോം ഇന്ത്യക്ക് വലിയ തലവേദനയാണ്.

ഇവര്‍ക്ക് ഫോമിലേക്കെത്താനാവാത്ത പക്ഷം ഇന്ത്യക്ക് കപ്പിലേക്കെത്തുക കടുപ്പമായിരിക്കും. ദേശീയ ടീമിലേക്കെത്തുമ്പോള്‍ ഇവര്‍ക്ക് ഫോം കണ്ടെത്താനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. അല്ലാത്ത പക്ഷം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ തകിടം മറിഞ്ഞേക്കും. രണ്ടാമത്തെ പ്രശ്‌നം താരങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല.

indian team

ഐപിഎല്ലില്‍ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യ നായകസ്ഥാനത്തേക്കെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. രോഹിത്തും ഹാര്‍ദിക്കും തമ്മില്‍ നിലവില്‍ നല്ല സൗഹൃദ ബന്ധമില്ല. ഹാര്‍ദിക് പാണ്ഡ്യ നെറ്റ്‌സില്‍ പരിശീലനത്തിനെത്തിയപ്പോള്‍ രോഹിത് പരിശീലനം അവസാനിപ്പിച്ച് മടങ്ങിയെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇരുവരും മോശം ബന്ധത്തില്‍ തുടരുന്നത് ലോകകപ്പില്‍ ഇന്ത്യയെ ബാധിക്കാന്‍ സാധ്യതകളേറെയാണ്.

നായകനും ഉപ നായകനും രണ്ട് തട്ടിലായാല്‍ ടീമിന്റെ ഒത്തൊരുമ നഷ്ടപ്പെടുകയും ടീം രണ്ട് തട്ടിലാവുകയും ചെയ്യും. അതുകൊണ്ടുതന്നെ ലോകകപ്പിന് മുമ്പ് ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതായുണ്ട്. ഇക്കാര്യത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും സീനിയര്‍ താരം വിരാട് കോലിക്കും നിര്‍ണ്ണായകമായ ഇടപെടല്‍ നടത്താനാവണം. ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഇന്ത്യയെ ഈ പ്രശ്‌നം കാര്യമായി ബാധിക്കുമെന്നുറപ്പാണ്.

ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് പാളിയോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം പ്രധാന താരങ്ങളെല്ലാം ഫ്‌ളോപ്പാണ്. ശിവം ദുബെ മധ്യനിരയുടെ വിശ്വസ്തനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും താരത്തിന് നീതികാട്ടാന്‍ അവസാന മത്സരങ്ങളില്‍ സാധിച്ചിട്ടില്ല. റിസര്‍വ് താരമായ റിങ്കു സിങ് മറക്കാനാഗ്രഹിക്കുന്ന ഐപിഎല്‍ സീസണാണ് കടന്ന് പോകുന്നത്. ഇതേ പ്രകടനം ഇവര്‍ തുടര്‍ന്നാല്‍ ഇന്ത്യ പ്രയാസപ്പെടും.

പേസ് ബൗളിങ് നിരയിലും പ്രശ്‌നങ്ങളുണ്ട്. ജസ്പ്രീത് ബുംറ സ്ഥിരതയോടെ ഐപിഎല്ലില്‍ പന്തെറിയുന്നു. എന്നാല്‍ അര്‍ഷ്ദീപ് സിങ്ങും മുഹമ്മദ് സിറാജും ഇക്കോണമി കാത്ത് പന്തെറിയാന്‍ പ്രയാസപ്പെടുന്നു. സിറാജ് അവസാന മത്സരങ്ങളില്‍ ഭേദപ്പെട്ട് നില്‍ക്കുന്നുണ്ടെങ്കിലും ടി20യിലെ ആകെ പ്രകടനം പരിശോധിക്കുമ്പോള്‍ നിരാശപ്പെടുത്തുകയാണ്. എത്രയും വേഗം ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ട് ശക്തമായി ലോകകപ്പില്‍ പോരാടാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ വിലയിരുത്താം.

Story first published: Thursday, May 16, 2024, 14:15 [IST]
Other articles published on May 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+