Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇന്ത്യ ലോകകപ്പ് നേടുമോ? ഈ പ്രശ്‌നം ഇപ്പോഴുമുണ്ട്- പരിഹാരം കാണാനായിട്ടില്ല

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശത്തിന് പിന്നാലെ ക്രിക്കറ്റ് ലോകത്തെ കാത്തിരിക്കുന്നത് ടി20 ലോകകപ്പാണ്. ജൂണ്‍ 1നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇതിനോടകം ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ എല്ലാ ടീമുകളും വലിയ കിരീട പ്രതീക്ഷയിലാണ്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ഇത്തവണ ടി20 ലോകകപ്പ് നടക്കുന്നത്. പല താരങ്ങള്‍ക്കും ഈ രണ്ട് സാഹചര്യത്തിലും കളിച്ച് അനുഭവസമ്പത്തില്ല.

അതുകൊണ്ടുതന്നെ പോരാട്ടം ഇത്തവണ കടുക്കും. ഇന്ത്യയെ സംബന്ധിച്ച് ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. തട്ടകത്തില്‍ ഏകദിന ലോകകപ്പ് തോറ്റ ഇന്ത്യക്ക് എന്ത് വിലകൊടുത്തും ടി20 ലോകകപ്പ് നേടിയെടുക്കേണ്ടതായുണ്ട്. രോഹിത് ശര്‍മക്ക് കീഴിലാവും ഇന്ത്യ ടി20 ലോകകപ്പിനിറങ്ങുകയെന്ന് ഏറെക്കുറെ ഉറപ്പാണ്. കരുത്തുറ്റ താരനിര ഇത്തവണ ഇന്ത്യക്കുണ്ടെങ്കിലും ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും ഇന്ത്യയെ വേട്ടയാടുകയാണ്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ കാര്യം മികച്ച ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമാണ്. ഇന്ത്യ ഏറെ നാളുകളായി മികച്ച ഇടം കൈയന്‍മാരെ തേടുകയാണ്. സഹീര്‍ ഖാന് ശേഷം മികച്ച ഇടം കൈയന്‍ പേസറെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ല. നിലവില്‍ അര്‍ഷ്ദീപ് സിങ്ങിനെയാണ് ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്നത്. ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് ഭേദപ്പെട്ട പേസറാണ്. എന്നാല്‍ മികച്ച ഇക്കോണമിയില്‍ പന്തെറിയുന്ന ബൗളറാണ് അര്‍ഷ്ദീപെന്ന് പറയാനാവില്ല.

അതുകൊണ്ടുതന്നെ അര്‍ഷ്ദീപിനെ മാത്രം ഇന്ത്യക്ക് വിശ്വസിക്കാനാവില്ല. കൂടുതല്‍ ഇടം കൈയന്‍ പേസര്‍മാരെ ഇന്ത്യക്ക് ടി20 ടീമിലേക്ക് വളര്‍ത്താനായിട്ടില്ല. ഇതിന് സാധിക്കുന്ന ബൗളര്‍മാരെ കണ്ടത്തേണ്ടിയിരിക്കുന്നു. വരുന്ന ഐപിഎല്ലിലൂടെ ഇന്ത്യ മികച്ച ഇടം കൈയന്‍ പേസര്‍മാരെ വളര്‍ത്തേണ്ടതാണ്. അതിന് സാധിക്കാത്ത പക്ഷം കാര്യങ്ങള്‍ കടുപ്പമായിരിക്കും. ഇന്ത്യക്ക് മികച്ച പേസ് കരുത്ത് അവകാശപ്പെടാമെങ്കിലും മികച്ച ഇടം കൈയന്റെ അഭാവം ടീമിനെ വേട്ടയാടും.

india cricket

രണ്ടാമത്തെ പ്രശ്‌നം മികച്ച പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ്. നിലവില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍. ഹാര്‍ദിക്കിന് പരിക്കേല്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് ഉത്തമനായ പകരക്കാരനെ കണ്ടത്തേണ്ടതായുണ്ട്. എന്നാല്‍ അതിന് ടീമിന് സാധിക്കുന്നില്ല. ശാര്‍ദ്ദുല്‍ ടാക്കൂര്‍ പേസ് ഓള്‍റൗണ്ടറാണെങ്കിലും വിശ്വസ്തനാണെന്ന് പറയാനാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് പുതിയ പേസ് ഓള്‍റൗണ്ടര്‍മാരെ കണ്ടെത്തേണ്ടതായുണ്ട്.

ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യക്ക് ടി20യിലേക്ക് പ്രതീക്ഷ നല്‍കുന്ന പേസ് ഓള്‍റൗണ്ടര്‍മാരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ ഈ പ്രശ്‌നം ഇപ്പോഴും ഇന്ത്യയെ അലട്ടുന്നു. ഹാര്‍ദിക്കിന്റെ പകരക്കാരനെ ഇന്ത്യ കണ്ടത്തേണ്ടതായുണ്ട്. ഹാര്‍ദിക് സമീപകാലത്തായി നിരന്തരം പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ഹാര്‍ദിക്കിന്റെ പകരക്കാരനെ കണ്ടത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം കപ്പ് നേടാമെന്ന് ഇന്ത്യ പ്രതീക്ഷിക്കേണ്ട.

മൂന്നാമത്തെ കാര്യം ഇടം കൈയന്‍ പേസര്‍മാരെ ഭയക്കുന്നു എന്നതാണ്. ഇന്ത്യ നെറ്റ്‌സില്‍ കൂടുതല്‍ ഇടം കൈയന്‍ പേസര്‍മാരെ പരിഗണിക്കേണ്ടതായുണ്ട്. കൂടുതല്‍ പരിശീലനം നടത്താത്ത പക്ഷം ഇന്ത്യ ഇടം കൈയന്‍മാര്‍ക്ക് മുന്നില്‍ പതറാനുള്ള സാധ്യതയാണ് കൂടുതല്‍. ഈ ദൗര്‍ബല്യം ഇതുവരെയായി പരിഹരിക്കാന്‍ ഇന്ത്യക്കായിട്ടില്ല. ഈ പ്രശ്‌നത്തിനും പരിഹാരം കാണണം. അല്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കും.

ഇത്തവണ അനുഭസമ്പത്തും യുവത്വവും സമന്വയിപ്പിച്ച ടീം ഇന്ത്യക്കുണ്ട്. ഇവര്‍ക്കെല്ലാം സ്ഥിരതയോടെ കസറാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. പ്രധാന മത്സരങ്ങളില്‍ കളി മറക്കുന്നതാണ് ഇന്ത്യയുടെ രീതി. 2023ലെ ഏകദിന ലോകകപ്പില്‍ തോല്‍വി അറിയാതെ ഇന്ത്യ ഫൈനലിലെത്തിയെങ്കിലും കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റു. ഈ പിഴവ് ആവര്‍ത്തികാതിരിക്കാന്‍ ഇന്ത്യക്ക് സാധിക്കാത്ത പക്ഷം ടി20 ലോകകപ്പ് നേട്ടവും കടുപ്പമായിരിക്കും.

Story first published: Sunday, March 10, 2024, 15:08 [IST]
Other articles published on Mar 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+