T20 World Cup 2024: പാകിസ്താനെ തകര്‍ക്കണോ? ഇന്ത്യ എവിടെ ശ്രദ്ധിക്കണം? 3 കാര്യങ്ങളിതാ
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ പോരാട്ടം 9ന് നടക്കാന്‍ പോവുകയാണ്. രണ്ട് ടീമും ഇതുവരെ കളിച്ച് പരിചയമില്ലാത്ത ന്യൂയോര്‍ക്കിലാണ് മത്സരമെന്നത് പോരാട്ടത്തെ ആവേശകരമാക്കുന്നു. ഇന്ത്യ-പാക് പോരാട്ടം കേവലം മത്സരമെന്നതിലുപരിയായി വൈകാരികമായ പോരാട്ടമായതിനാല്‍ രണ്ട് ടീമിനും ജയം നിര്‍ണ്ണായകമാണ്. ഇന്ത്യയെ തോല്‍പ്പിക്കാന്‍ സര്‍വ്വ സന്നാഹങ്ങളോടെയാണ് പാകിസ്താന്‍ ഇറങ്ങുന്നത്.
ഇത്തവണ പാകിസ്താന്റെ പേസ് കരുത്ത് അതി ശക്തമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ഭയക്കണം. അവസാന ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു. ഇതിന് കണക്കുവീട്ടാനുറച്ചാവും ബാബര്‍ ആസമും സംഘവും വരുന്നത്. എന്നാല്‍ ഇത്തവണ പാക് വെല്ലുവിളി മറികടക്കുക ഇന്ത്യക്ക് എളുപ്പമാവില്ല. പാക് ടീമിനെ തോല്‍പ്പിക്കാന്‍ ഇന്ത്യ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? പരിശോധിക്കാം. ഒന്നാമത്തെ കാര്യം പാകിസ്താന്റെ പേസ് നിരയെ കരുതണമെന്നതാണ്.
സമീപകാലത്തെ ടി20 ലോകകപ്പിലെ കണക്കുകള്‍ നോക്കുമ്പോള്‍ ഇന്ത്യയുടെ ടോപ് ഓഡറിനെതിരേ പാകിസ്താന്റെ ന്യൂബോള്‍ ബൗളര്‍മാര്‍ ആധിപത്യം കാട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് ഇടം കൈയന്‍ പേസര്‍മാര്‍. ഷഹിന്‍ ഷാ അഫ്രീദിക്കൊപ്പം മുഹമ്മദ് അമീറും ഇപ്പോള്‍ പാകിസ്താന്‍ നിരയിലേക്കെത്തിയിട്ടുണ്ട്. രണ്ട് ഇടം കൈയന്‍ പേസര്‍മാരും ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നവരാണ്. ഇന്ത്യക്കെതിരേ ഇതിനോടകം മികച്ച റെക്കോഡും ഇവര്‍ സൃഷ്ടിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പാകിസ്താന്റെ ഇടം കൈയന്‍ പേസര്‍മാര്‍ ഭീഷണിയാണെന്ന് പറയാം. ഇന്ത്യ ആദ്യം ശ്രദ്ധിക്കേണ്ടത് ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനത്തിലേക്കാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ വിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണ്. ഇരുവരേയും തുടക്കത്തിലേ അമീറും ഷഹിനും ചേര്‍ന്ന് മടക്കിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാവും. അതുകൊണ്ടുതന്നെ ഈ രണ്ട് വിക്കറ്റ് പവര്‍പ്ലേയ്ക്കുള്ളില്‍ പോകാതെ നോല്‍ക്കുകയെന്നത് നിര്‍ണ്ണായകമാണ്.

രണ്ടാമത്തെ കാര്യം ജസ്പ്രീത് ബുംറയുടെ പ്രകടനമാണ്. ഐപിഎല്ലില്‍ മിന്നും പ്രകടനമാണ് ബുംറ കാഴ്ചവെച്ചത്. ഇതേ ഫോം ടി20 ലോകകപ്പിലും നിര്‍ണ്ണായകമാണ്. പാകിസ്താന്റെ ബാറ്റിങ് നിരയില്‍ ബാബര്‍ ആസമും മുഹമ്മദ് റിസ്വാനുമാണ് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നവര്‍. ഇവരെ തുടക്കത്തിലേ മടക്കാനുള്ള പദ്ധതിയിടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് ജയിക്കാന്‍ അത്യാവശ്യമാണ്. 2021ലെ ടി20 ലോകകപ്പില്‍ 10 വിക്കറ്റിന് ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചിരുന്നു.
അന്ന് തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ ബാബറും റിസ്വാനും തിളങ്ങിയിരുന്നു. ഇവരെ തുടക്കത്തിലേ പുറത്താക്കുകയെന്നത് വളരെ നിര്‍ണ്ണായകമാവും. അതുകൊണ്ടുതന്നെ കൃത്യമായ പദ്ധതി ഇന്ത്യക്ക് അത്യാവശ്യമാണെന്ന് പറയാം. ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനം നിര്‍ണ്ണായകമാണ്. ഡെത്തോവറുകളില്‍ ഇന്ത്യയുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും.
രവീന്ദ്ര ജഡേജയുടെ ബാറ്റിങ് പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ജഡേജ നേടുന്ന ഓരോ റണ്‍സും വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ജഡേജയുടെ ഡെത്തോവറിലെ ബാറ്റിങ് പ്രകടനം വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം. പാകിസ്താനെക്കാള്‍ കരുത്തുറ്റ സ്പിന്‍ നിര ഇന്ത്യക്കുണ്ട്. ഇവരെല്ലാം ഫോമിലാണെന്നതും പാകിസ്താനെതിരേ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. പാകിസ്താന്‍ ബാറ്റിങ് നിരയുടെ പ്രകടനം മത്സരഫലം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications