For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യ സൂപ്പര്‍ 8ല്‍ വീഴും! എതിരാളികള്‍ ഇവര്‍, മൂന്നില്‍ രണ്ടും കടുപ്പം

ഐസിസി ട്രോഫിക്കു വേണ്ടിയുള്ള ടീം ഇന്ത്യയുടെ കാത്തിരിപ്പ് ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെങ്കിലും അവസാനിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഐസിസിയുടെ ഒരു ട്രോഫിയും ഇന്ത്യക്കു നേടാനായിട്ടില്ല. 2013ലെ ചാംപ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യ അവസാനമായി ജേതാക്കളായത്.

ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ മല്‍സരക്രമം പ്രഖ്യാപിച്ചിരിക്കുകയാണ്. താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുകയാണ്. ബദ്ധവൈരികളായ പാകിസ്താന്‍ ഇത്തവണയും ഗ്രൂപ്പിലുണ്ടെങ്കിലും അയര്‍ലാന്‍ഡ്, കാനഡ, അമേരിക്ക എന്നിവരില്‍ നിന്നും ഇന്ത്യക്കു കാര്യമായ വെല്ലുവിളി ലഭിക്കാനിടയില്ല.

INDIA

എന്നാല്‍ സൂപ്പര്‍ 8 കടന്ന് ഇന്ത്യക്കു സെമി ഫൈനലിലേക്കു മുന്നേറുകയെന്നത് കടുപ്പം തന്നെയായിരിക്കും. കാരണം വളരെ ശക്തരായ എതിരാളികളെയാണ് സൂപ്പര്‍ 8ല്‍ ഇന്ത്യക്കു ലഭിച്ചേക്കുക. അങ്ങനെയെങ്കില്‍ വീണ്ടുമൊരു ഐസിസി ട്രോഫി ഇന്ത്യക്കു മറക്കേണ്ടതായി വരും. ഓരോ ഗ്രൂപ്പിലെയും ആദ്യത്തെ രണ്ടു സ്ഥാനക്കാരാണ് സൂപ്പര്‍ 8ലേക്കു യോഗ്യത നേടുക. ഗ്രൂപ്പ് എയിലെ നാലു മല്‍സരങ്ങളിലും ജയിച്ച് ഒന്നാംസ്ഥാനക്കാരായി തന്നെ ഇന്ത്യ സൂപ്പര്‍ എട്ടില്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അങ്ങനെയെങ്കില്‍ സൂപ്പര്‍ 8ലെ ഗ്രൂപ്പ് ഒന്നിലായിരിക്കും ഇന്ത്യയുടെ സ്ഥാനം. മറ്റു മൂന്നു ടീമുകള്‍ കൂടി ഇന്ത്യക്കൊപ്പം ഈ ഗ്രൂപ്പിലുണ്ടാവും. ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാര്‍, ഗ്രൂപ്പ് സിയിലെ ഒന്നാംസ്ഥാനക്കാര്‍, ഗ്രൂപ്പ് ഡിയിലെ രണ്ടാംസ്ഥാനക്കാര്‍ എന്നിവരാണ് ഈ ടീമുകള്‍.

ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനൊപ്പം ഓസ്‌ട്രേലിയ, നമീബിയ, സ്‌കോട്ട്‌ലാന്‍ഡ്, ഒമാന്‍ എന്നിവരും ഗ്രൂപ്പ് സിയില്‍ ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന്‍, ഉഗാണ്ട, പപ്പുവ ന്യൂ ഗ്വിനി എന്നിവരുമുണ്ട്. ഗ്രൂപ്പ് ഡിയിലെ ടീമുകള്‍ സൗത്താഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്‌സ്, നേപ്പാള്‍ എന്നിവരാണ്.

ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യത്തെ എട്ടു സീഡുകളായ ടീമുകളാണ് സൂപ്പര്‍ 8ല്‍ കടക്കുന്നതെങ്കില്‍ ഇന്ത്യ വെള്ളം കുടിക്കും. കാരണം ഇതു സംഭവിച്ചാല്‍ ഗ്രൂപ്പ് ബിയിലെ രണ്ടാസ്ഥാനക്കാരായി ഓസ്‌ട്രേലിയയും ഗ്രൂപ്പ് സി ചാംപ്യന്‍മാരായി ന്യൂസിലാന്‍ഡും ഗ്രൂപ്പ് ഡി രണ്ടാംസ്ഥാനക്കാരായി ശ്രീലങ്കയുമായിരിക്കും സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ ഗ്രൂപ്പിലുണ്ടാവുക. ഗ്രൂപ്പില്‍ ഓരോ ടീമും പരസ്പരം ഒരു തവണ വീതം ഏറ്റുമുട്ടും. ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയിലെത്തുകയും ചെയ്യും.

ന്യൂസിലാന്‍ഡും ഓസ്‌ട്രേലേിയയും സൂപ്പര്‍ 8ല്‍ ഇന്ത്യക്കു വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. ലങ്കയ്‌ക്കെതിരേ മാത്രമാണ് ഇന്ത്യക്കു വിജയം ഉറപ്പിക്കാന്‍ സാധിക്കുക. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു എല്ലായ്‌പ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ടീമാണ് ന്യൂസിലാന്‍ഡ്.

പല തവണ അവരോടു ഇന്ത്യക്കു തോല്‍വിയേറ്റു വാങ്ങേണ്ടി വരികയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ കിവികളെ തോല്‍പ്പിക്കാനായെങ്കിലും ടി20 ലോകകപ്പില്‍ ഇതു ആവര്‍ത്തിക്കുക ഇന്ത്യക്കു കടുപ്പമായിരിക്കും. കൂടാതെ ഓസ്‌ട്രേലിയെയും ഇന്ത്യ ഭയക്കണം. ടൂര്‍ണമെന്റ് പുരോഗമിക്കുന്തോറും കൂടുതല്‍ അപകടകാരികളായി മാറുന്ന ടീമാണ് ഓസീസ്.

ROHIT SHARMA

ടി20 മാച്ച് വിന്നര്‍മാരായ നിരവധി പേര്‍ ഓസീസ് സംഘത്തിലുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി 10 മല്‍സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ഇന്ത്യക്കു ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ അടിതെറ്റുകയായിരുന്നു. വലിയ മല്‍സരങ്ങളില്‍ എല്ലായ്‌പ്പോഴും ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കുന്നവരാണ് ഓസീസ്. അതുകൊണ്ടു തന്നെ സൂപ്പര്‍ 8ല്‍ അവര്‍ക്കെതിരേയും ഇന്ത്യ വിയര്‍ക്കും.

പിന്നെ ഇന്ത്യക്കു വിജയസാധ്യതയുള്ള ഏക ടീം ശ്രീലങ്കയാണ്. പക്ഷെ സൂപ്പര്‍ 8ല്‍ അവരെ മാത്രം തോല്‍പ്പിച്ചാല്‍ ഇന്ത്യക്കു സെമി ഫൈനലില്‍ കടക്കാന്‍ കഴിയില്ല. ഗ്രൂപ്പില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ വരുന്ന ടീമുകള്‍ക്കു മാത്രമാണ് സെമിയിലേക്കു യോഗ്യത ലഭിക്കുക. അങ്ങനെ വന്നാല്‍ ന്യൂസിലാന്‍ഡും ഓസീസുമായിരിക്കും സെമിയില്‍ ഇടം പിടിച്ചേക്കുക. ഇന്ത്യക്കൊപ്പം ലങ്കയും സൂപ്പര്‍ 8ല്‍ പുറത്താവുകയും ചെയ്യും.

അതേസമയം, ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനോടു തോല്‍ക്കുകയും ശേഷിച്ച മൂന്നു കളിയിലും ജയിക്കുകയും ചെയ്താല്‍ സൂപ്പര്‍ 8ല്‍ ഗ്രൂപ്പ് രണ്ടിലായിരിക്കും ഇന്ത്യയുടെ സ്ഥാനം. ഈ ഗ്രൂപ്പില്‍ ഇന്ത്യയുടെ എതിരാളികളായി വരാന്‍ സാധ്യതയുള്ള ടീമുകള്‍ ഇംഗ്ലണ്ട് (ഗ്രൂപ്പ് ബി ഒന്നാംസ്ഥാനക്കാര്‍), വെസ്റ്റ് ഇന്‍ഡീസ് (ഗ്രൂപ്പ് സി രണ്ടാംസ്ഥാനക്കാര്‍), സൗത്താഫ്രിക്ക (ഗ്രൂപ്പ് ഡി ഒന്നാംസ്ഥാനക്കാര്‍) എന്നിവരായിരിക്കും.

Story first published: Saturday, January 6, 2024, 7:11 [IST]
Other articles published on Jan 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+