For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ദുബെ ടീമിലേക്കു വന്നാല്‍ ആരുടെ സീറ്റ് തെറിക്കും? ജഡ്ഡുവടക്കം 3 പേര്‍! അറിയാം

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലെ സര്‍പ്രൈസ് താരമാവാന്‍ തയ്യാറെടുക്കുകയാണ് വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെ. നേരത്തേ ആരും തന്നെ ലോകകപ്പ് സ്‌ക്വാഡില്‍ അദ്ദേഹത്തിനു സാധ്യത കല്‍പ്പിച്ചിരുന്നില്ല. പക്ഷെ വെറും രണ്ടു മല്‍സരങ്ങള്‍ കൊണ്ടു തന്നെ ദുബെ എല്ലാം മാറ്റി മറിച്ചിരിക്കുകയാണ്. അഫ്ഗാനിസ്താനെതിരേ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും അപരാജിത ഫിഫ്റ്റിയോടെയാണ് ദുബെ കസറിയത്.

കൂടാതെ ആറാമത്തെ ബൗളിങ് ഓപ്ഷനായി അദ്ദേഹത്തെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ രണ്ടു ടി20കളിലും ഉപയോഗിക്കുകയും ചെയ്തിരുന്നു. രണ്ടു മല്‍സരങ്ങളിലും ആദ്യ ഓവറുകളില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തിയാണ് ദുബെ ക്യാപ്റ്റന്റെ വിശ്വാസം കാത്തത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി ദുബെയെ ടി20 ലോകകപ്പിലെടുക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.

SHUBMAN GILL

വരാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനൊപ്പവും മിന്നുന്ന പ്രകടനം തുടര്‍ന്നാല്‍ ദുബെയ്ക്കു ടി20 ലോകകപ്പില്‍ തീര്‍ച്ചയായും സ്ഥാനം പ്രതീക്ഷിക്കാം. ദുബെ ടീമിലേക്കു വന്നാല്‍ അതു മറ്റു ചില താരങ്ങളുടെ സ്ഥാനം നഷ്ടമാവാന്‍ ഇടയാക്കുകയും ചെയ്യും. ദുബെ കാരണം സ്ഥാനം പോവാനിടയുള്ള മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

യുവ ഓപ്പണറും ബാറ്റങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലാണ് ആദ്യത്തെയാള്‍. യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ തന്റെ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. രോഹിത് ശര്‍മയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുകയെങ്കില്‍ മറ്റൊരു ഓപ്പണറും അദ്ദേഹമായിരിക്കും. ബാക്കപ്പ് ഓപ്പണറുടെ റോളിലേക്കു റുതുരാജ് ഗെയ്ക്വാദും മല്‍സരരംഗത്തുണ്ടാവും.

എന്നാല്‍ മധ്യനിരയില്‍ ഒരു എക്‌സ്ട്രാ ബാറ്ററായി ശിവം ദുബെയെ ഇന്ത്യ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ബാക്കപ്പ് ഓപ്പണറെ വേണ്ടെന്നു വയ്ക്കാനാണ് സാധ്യത. കാരണം ആവശ്യമെങ്കില്‍ ഈ റോള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നയാളാണ് വിരാട് കോലി. അതുകൊണ്ടു തന്നെ ഒരു ബാക്കപ്പിനെ ഇന്ത്യക്കു ആവശ്യവുമില്ല. ഈ കാരണത്താല്‍ തന്നെ ദുബെയുണ്ടെങ്കില്‍ ഗില്ലിനെ ഇന്ത്യ തഴയുകയും ചെയ്യും.

രണ്ടാമത്തെയാള്‍ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയാണ്. ദുബെയുടെ അപ്രതീക്ഷിത എന്‍ട്രിയോടെ ഇതിനകം തിലകിന്റെ മോഹങ്ങള്‍ക്കു മങ്ങലേറ്റു കഴിഞ്ഞു. അന്താരാഷ്ട്ര കരിയര്‍ നന്നായി തുടങ്ങാന്‍ തിലകിനായിരുന്നെങ്കിലും അവസാനായി കളിച്ച മല്‍സരങ്ങളിലെല്ലാം ഫ്‌ളോപ്പായി തീര്‍ന്നിരുന്നു. ഇതു തന്നെയാണ് ദുബെയ്ക്കു ഇലവനിലേക്കും വഴിയൊരുക്കിയത്. തനിക്കു ലഭിച്ച അവസരങ്ങള്‍ അദ്ദേഹം നന്നായി മുതലെടുക്കുകയും ചെയ്തിട്ടുണ്ട്.

RAVINDRA JADEJA

തിലകിനു ഇനിയൊരു തിരിച്ചുവരവ് അത്ര എളുപ്പമായിരിക്കില്ല. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരാളെയാണ് ദുബെയിലൂടെ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ബാറ്റിങില്‍ അദ്ദേഹത്തോളം പ്രഹരശേഷി തിലകിനില്ല. അതുകൊണ്ടു തന്നെ ദുബെ ഇപ്പോഴത്തെ ഫോം തുടരുകയാണെങ്കില്‍ ലോകകപ്പ് സ്‌ക്വാഡില്‍ തിലക് സ്ഥാനം മറക്കുന്നതാവും നല്ലത്.

ശിവം ദുബെ കാരണം കുഴപ്പത്തിലായ മൂന്നാമത്തെ താരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ടി20 ലോകകപ്പ് സ്‌ക്വാഡിലേക്കു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായി ജഡേജയെയും അക്ഷര്‍ പട്ടേലിനെയും ഉള്‍പ്പെടുത്താനായിരുന്നു നേരത്തേ ഇന്ത്യയുടെ പ്ലാന്‍. എന്നാല്‍ ഇപ്പോള്‍ ദുബെയ്ക്കായി ഇവരിലൊരാളെ ഇന്ത്യ ഒഴിവാക്കിയേക്കും.

അതു ജഡേജ തന്നെയാവാനാണ് സാധ്യത. കാരണം ഈ ഫോര്‍മാറ്റില്‍ നിലവില്‍ ബൗളിങിലും ബാറ്റിങിലും ജഡ്ഡുവിനേക്കാള്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നത് അക്ഷറിനാണ്. ഡെത്ത് ഓവറുകളില്‍ റണ്ണെടുക്കാനും മിടുക്കനാണ് താരം. ഫീല്‍ഡിങിലൊഴികെ ബാക്കിയെല്ലാത്തിലും അക്ഷറാണ് ഒരുപടി മുന്നില്‍. അതുകൊണ്ടു തന്നെ ദുബെയെ ടീമിലേക്കു വിളിച്ചാല്‍ ജഡേജയെ ഒഴിവാക്കുകയെന്ന വമ്പന്‍ തീരുമാനം ഇന്ത്യന്‍ സെലക്ടര്‍മാര്‍ എടുത്തേക്കും.

Story first published: Monday, January 15, 2024, 20:01 [IST]
Other articles published on Jan 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+