Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇന്ത്യന്‍ പ്ലെയിങ് 11ല്‍ സ്ഥാനമുറപ്പ് ആര്‍ക്കെല്ലാം? ഇവര്‍ കളിക്കും! അറിയാം

രണ്ടു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ഐസിസി ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കുകയാണ്. ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായിട്ടാണ് കുട്ടി ക്രിക്കറ്റിലെ രാജാക്കന്‍മാരെ കണ്ടെത്താനുള്ള വമ്പന്‍ പോരാട്ടം. പതിവുപോലെ ഇത്തവണയും കിരീട ഫേവറിറ്റുകളുടെ നിരയില്‍ ടീം ഇന്ത്യയുണ്ട്. ഒരു ഐസിസി ട്രോഫിക്കു വേണ്ടിയുള്ള 10 വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനു ഇത്തവണയെങ്കിലും അന്ത്യം കുറിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് മെന്‍ ഇന്‍ ബ്ലൂസ്.

പരിചയസമ്പത്തിനൊപ്പം യുവത്വവും സമന്വയിപ്പിച്ച ടീമിനെയാണ് ലോകകപ്പില്‍ ഇന്ത്യ അണിനിരത്താന്‍ തയ്യാറെടുക്കുന്നത്. രോഹിത് ശര്‍മയും വിരാട് കോലിയും ടൂര്‍ണമെന്റിലുണ്ടാവില്ലെന്നായിരുന്നു ആദ്യം കരുതപ്പെട്ടിരുന്നത്. പക്ഷെ ഈ വര്‍ഷം ഇരുവരെയും ടി20 ടീമിലേക്കു തിരികെ വിളിച്ച ബിസിസിഐ ഇവര്‍ ലോകകപ്പിലും ടീം പ്ലാനിന്റെ ഭാഗമാണെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ലോകകപ്പില്‍ ഇന്ത്യന്‍ സംഘത്തിലെ താരങ്ങള്‍ ആരൊക്കെയാവുമെന്ന കാര്യത്തില്‍ ഏറെക്കുറെ ചിത്രം തെളിഞ്ഞുകഴിഞ്ഞു. ചിലരുടെ കാര്യത്തില്‍ മാത്രമാണ് ഇനി സംശയം ബാക്കിയുള്ളത്.

ROHIT - KOHLI

ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞ കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം. രോഹിത്തിന്റെ മടങ്ങിവരവോടെ ഓപ്പണിങില്‍ അദ്ദേഹത്തിന്റെ പങ്കാളിയായി യുവ ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ കളിക്കുമെന്നുറപ്പായിരിക്കുകയാണ്. ശുഭ്മന്‍ ഗില്ലിനു പുറത്തിരുന്നു കളി കാണേണ്ടതായി വരും. ഏതു തരത്തിലുള്ള പിച്ചുകളിലും ഒരുപോലെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ജയ്‌സ്വാളിനെ ഗില്ലിനേക്കാള്‍ അപകടകാരിയാക്കി മാറ്റുന്നത്.

വണ്‍ഡൗണായി മൂന്നാം നമ്പറില്‍ വിരാട് കോലിയുടെ ഊഴമായിരിക്കും. അദ്ദേഹം ടീമിലുള്ളപ്പോള്‍ പ്ലെയിങ് ഇലവനില്‍ ഈ പൊസിഷനില്‍ മറ്റാരെയും ഇന്ത്യക്കു തിരയേണ്ടതില്ല. മൂന്നാം നമ്പറില്‍ മാത്രമല്ല ആവശ്യമെങ്കില്‍ ഓപ്പണറായി കളിക്കാനും സാധിക്കുന്നയാളാണ് കോലി.

അദ്ദേഹത്തിനു ശേഷം നാലാം നമ്പറില്‍ 360 ബാറ്ററായ സൂര്യകുമാര്‍ യാദവായിരിക്കും ഇറങ്ങുക. ടി20 ഫോര്‍മാറ്റിലെ സൂപ്പര്‍ ഹീറോയായ അദ്ദേഹത്തെ ഇന്ത്യക്കു ഒരിക്കലും ഇലവനില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയില്ല. നിലവില്‍ ടി20 റാങ്കിങില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററും കൂടിയാണ് സ്‌കൈ.

അഞ്ചാമനായി ബാറ്റ് ചെയ്യുക സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. നേരത്തേ ഹാര്‍ദിക്കിനു കീഴിലായിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യയിറങ്ങുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷെ രോഹിത്തിന്റെ മടങ്ങിവരവ് ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി മോഹം അവസാനിപ്പിച്ചിരിക്കുകയാണ്.

HARDIK- SURYAKUMAR YADAV

ഹാര്‍ദിക് കഴിഞ്ഞാല്‍ ആറാമനായി യുവ താരവും ഫിനിഷിങില്‍ ഇന്ത്യയുടെ കണ്ടെത്തലുമായ റിങ്കു സിങിന്റെ ഊഴമായിരിക്കും. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ അദ്ദേഹം സഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.

പ്ലെയിങ് ഇലവനില്‍ ടോപ്പ് സിക്‌സില്‍ ഇവരെല്ലാം സ്ഥാനമുറപ്പാക്കിയവരാണ്. പക്ഷെ ഏഴാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെയാണ് ടീമിനു ആവശ്യം. നിലവില്‍ ഈ റോളിനായി പോരടിക്കുന്നത് ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരാണ്. കൂടാതെ യുവതാരം ധ്രുവ് ജുറേലിനും പ്രതീക്ഷയ്ക്കു വകയുണ്ട്.

മല്‍സരം ഫിനിഷ് ചെയ്യാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെയാണ് ടീമിനു ആവശ്യം. നിലവില്‍ ഇക്കാര്യത്തില്‍ ജിതേഷിനാണ് മുന്‍തൂക്കം. കാരണം ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത് ഇതേ റോളിലാണ്.

എട്ടാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ സീറ്റുറപ്പാക്കിക്കഴിഞ്ഞു. അക്ഷര്‍ പട്ടേലും ഈ റോളിലേക്കു രംഗത്തുണ്ടെങ്കിലും ജഡ്ഡുവിനായിരിക്കും മുന്‍തൂക്കം. ഒമ്പതാമനായി സ്പിന്നര്‍ കുല്‍ദീപ് യാദവും 10, 11 സ്ഥാനങ്ങളില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരും കളിക്കും. ഇങ്ങനെ നോക്കിയാല്‍ ഏഴാം നമ്പറിലൊഴികെ മറ്റെല്ലാ പൊസിഷനുകളിലും ഇന്ത്യക്കു താരങ്ങളെ ലഭിച്ചു കഴിഞ്ഞതായി നമുക്കു കാണാം.

Story first published: Sunday, February 11, 2024, 9:14 [IST]
Other articles published on Feb 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+