For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കപ്പടിക്കാന്‍ ഓള്‍റൗണ്ടര്‍മാര്‍ വേണം, ഇവരെ വളര്‍ത്തൂ, ഇന്ത്യക്കായി മിന്നിക്കും

ക്രിക്കറ്റില്‍ ഏതൊരു ടീമിനെയും സംബന്ധിച്ച് ഓള്‍റൗണ്ടര്‍മാര്‍ അവിഭാജ്യഘടകമാണ്. വലിയ ടൂര്‍ണമെന്റുകളും, വലിയ മാച്ചുകളും ജയിക്കണമെങ്കില്‍ മികച്ച ഓള്‍റൗണ്ടര്‍മാര്‍ കൂടിയേ തീരൂ. വലിയ നേട്ടങ്ങള്‍ കൊയ്തിട്ടുള്ള ടീമുകളെ എടുക്കുകയാണെങ്കില്‍ അവര്‍ക്കൊപ്പമെല്ലാം ഒന്നിലേറെ ലോകോത്തര ഓള്‍റൗണ്ടര്‍മാരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.

ഇന്ത്യന്‍ ടീമിലേക്കു വരികയാണെങ്കില്‍ നിലവില്‍ അധികം ഓള്‍റൗണ്ടര്‍മാരെയൊന്നും ചൂണ്ടിക്കാണിക്കാനില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ടീമിന്റെ പ്രധാന ഓള്‍റൗണ്ടര്‍മാര്‍. ഇവരില്‍ ഹാര്‍ദിക്കിനു ഓള്‍റൗണ്ടറെന്ന നിലയില്‍ പഴയതു പോലെ വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നു കാണാന്‍ സാധിക്കും.

VENKATESH IYER

അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയിലായിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യ പോരിനിറങ്ങുക. 2007ലെ പ്രഥമ എഡിഷനില്‍ ചിരവൈരികളായ പാകിസ്താനെ പരാജയപ്പെടുത്തി കപ്പുയര്‍ത്തിയ ശേഷം ഇന്ത്യക്കു ടൂര്‍ണമെന്റില്‍ വിജയിക്കാനായിട്ടില്ല. ടി20 ലോക കിരീടത്തിനായുള്ള കാത്തിരിപ്പ് അടുത്ത വര്‍ഷമെങ്കിലും അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാനത്തെ ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ വരെയെത്താന്‍ ഇന്ത്യക്കു സാധിച്ചിരുന്നു. പക്ഷെ സെമിയില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യ നിഷ്പ്രഭരാവുകയായിരുന്നു. 10 വിക്കറ്റിനായിരുന്നു ഇന്ത്യയെ ഇംഗ്ലണ്ട് നാണംകെടുത്തിയത്. 2024ലെ അടുത്ത എഡിഷനില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തണമെങ്കില്‍ ഇന്ത്യ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടത് ആവശ്യമാണ്.

മികച്ച ഓള്‍റൗണ്ടര്‍മാരെ അടുത്ത ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കേണ്ട രണ്ടു പേര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം. സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ഇവരില്‍ ആദ്യത്തെയാള്‍. ഇന്ത്യക്കു വേണ്ടി ഇതിനകം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചുകഴിഞ്ഞ താരമാണ് അദ്ദേഹം.

2021ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലൂടെയായിരുന്നു വെങ്കടേഷ് വരവറിയിക്കുന്നത്. ഇതേ വര്‍ഷം തന്നെ ടി20 ലോകകപ്പിനു ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി ഹാര്‍ദിക് ബ്രേക്കെടുത്തപ്പോള്‍ പകരക്കാരനായി വെങ്കിയെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തുകയും ചെയ്തു. ബാറ്റും ബോളും കൊണ്ട് മോശമല്ലാത്ത പ്രകടനവും താരം കാഴ്ചവച്ചിരുന്നു. പക്ഷെ ഹാര്‍ദിക് ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരികെ വന്നപ്പോള്‍ വെങ്കടേഷ് തഴയപ്പെടുകയായിരുന്നു. പിന്നീടൊരിക്കലും അവസരം ലഭിച്ചതുമില്ല.

NITISH RANA

ഭാവിയിലേക്കു തീര്‍ച്ചയായും ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുന്ന താരമായിരിക്കും വെങ്കടേഷ്. അതുകൊണ്ടു തന്നെ ഇനി വരാനിരിക്കുന്ന ടി20 മല്‍സരങ്ങളില്‍ അദ്ദേഹത്തിനു അവസരം നല്‍കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ദേശീയ ടീമിനായി ഒമ്പതു ടി20കളില്‍ നിന്നും 133 റണ്‍സും ഒമ്പതു വിക്കറ്റുകളും വെങ്കടേഷ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ രണ്ടു മല്‍സരങ്ങളിലാണ് താരം കളിച്ചത്. ഇവയില്‍ നേടിയത് 24 റണ്‍സാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശിനായി 12 മല്‍സരങ്ങളില്‍ നിന്നും 585 റണ്‍സ് വെങ്കടേഷ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. കൂടാതെ 32 ലിസ്റ്റ് എ മല്‍സരങ്ങളില്‍ നിന്നും 1252ഉം ടി20യില്‍ 94 മല്‍സരങ്ങളില്‍ നിന്നും 2177 റണ്‍സും സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചു.

നിതീഷ് റാണയാണ് ഇന്ത്യന്‍ ടീം വളര്‍ത്തിക്കൊണ്ടു വരേണ്ട മറ്റൊരു ഓള്‍റൗണ്ടര്‍. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഒരുപോലെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. സമാപിച്ച ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നായകന്‍ കൂടിയായിരുന്നു റാണ. പരിക്കു കാരണം ശ്രേയസ് അയ്യര്‍ക്കു വിട്ടുനില്‍ക്കേണ്ടി വന്നതോടെയാണ് അദ്ദേഹത്തിനു ക്യാപ്റ്റനായി നറുക്കുവീണത്.

ഇന്ത്യക്കു വേണ്ടി ഒരു ഏകദിനവും രണ്ടു ടി20കളുമാണ് റാണ ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും 7, 15 എന്നിങ്ങനെ റണ്‍സെടുക്കുകയും ചെയ്തു. ഈ പ്രകടനങ്ങളുടെ പേരില്‍ റാണയെ എഴുതിത്തള്ളാന്‍ സാധിക്കില്ല. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കും.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡല്‍ഹിക്കായി 44 മല്‍സരങ്ങളില്‍ നിന്നും 2507 റണ്‍സ് റാണ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ലിസ്റ്റ് എ യില്‍ 66 കളിയില്‍ നിന്നും 2073ഉം 175 ടി20കളില്‍ നിന്നും 4275ഉം റണ്‍സ് സ്‌കോര്‍ ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞു.

Story first published: Thursday, June 22, 2023, 12:43 [IST]
Other articles published on Jun 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+