Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: രാഹുലിനെ തഴയും ? വന്‍ ട്വിസ്റ്റ്, ജിതേഷിനൊപ്പം സഞ്ജു ലോകകപ്പിന്, ഈ കാരണം

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുല്‍ വന്നേക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍ എന്നിവരെയെല്ലാം ഓവര്‍ടേക്ക് ചെയ്തായിരുന്നു താരം വളരെ പെട്ടെന്നു ബിസിസിഐയുടെ ഫേവറിറ്റ് ലിസ്റ്റില്‍ മുന്നില്‍ കയറിയത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാഹുലിനെ ടി20 ലോകകപ്പില്‍ പരിഗണിച്ചേക്കില്ലെന്നാണ് വ്യക്തമാവുന്നത്.

എന്താണ് ഇതിനു പിന്നിലെ പ്രധാനപ്പെട്ട കാരണമെന്നു നോക്കാം. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന രാഹുല്‍ ഐപിഎല്ലിന്റെ 17ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നയിച്ചുകൊണ്ട് കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റകളുടെ പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്.

KL RAHUL

പക്ഷെ ഒരേയൊരു ടെസ്റ്റില്‍ മാത്രമേ രാഹുലിനു കളിക്കാനായുള്ളൂ. പരിക്കു കാരണം ആദ്യ ടെസ്റ്റിനു ശേഷം അദ്ദേഹത്തിനു പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വരികയായിരുന്നു. ഐപിഎല്ലില്‍ കളിക്കാന്‍ രാഹുല്‍ ഫിറ്റ്‌നസ് തെളിയിച്ചുകഴിഞ്ഞു. രണ്ടു ദിവസത്തിനകം അദ്ദേഹം ടീമിനൊപ്പം ചേരുമെന്നുമാണ് വിവരം.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും താരത്തിനു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിക്കഴിഞ്ഞുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷെ ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ വിക്കറ്റ് കീപ്പിങില്‍ നിന്നും മാറി നില്‍ക്കണമെന്നാണ് രാഹുലിനു ബിസിസിഐ നല്‍കിയ ഉപദേശം. ഇതോടെ ക്യാപ്റ്റന്‍സിക്കൊപ്പം സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മാത്രം അദ്ദേഹത്തിനു കളിക്കേണ്ടി വരികയും ചെയ്യും. രാഹുലിന്റെ ലോകകപ്പ് സ്ഥാനം അവതാളത്തിലാക്കുന്നതും ഇത് തന്നെയാണ്.

വിക്കറ്റ് കീപ്പിങില്‍ നിന്നും രാഹുല്‍ വിട്ടുനിന്നാല്‍ അതു ലോകകപ്പ് സാധ്യതകളെ കാര്യമായി ബാധിച്ചേക്കും. കാരണം ബാറ്റിങിനൊപ്പം വിക്കറ്റ് കീപ്പിങിലും പൂര്‍ണ ഫിറ്റായിട്ടുള്ള ഒരാളെയാണ് ലോകകപ്പ് ടീമില്‍ ഇന്ത്യക്കു ആവശ്യം. പക്ഷെ രാഹുല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മാത്രം സീസണിന്റെ പകുതിയോ, ചിലപ്പോള്‍ മുഴുവനോ കളിച്ചാല്‍ ലോകകപ്പില്‍ മറ്റൊരാളെ വിക്കറ്റ് കീപ്പറുടെ റോളിലേക്കു ഇന്ത്യ പരിഗണിക്കും.

ലോകകപ്പ് സെലക്ഷന്‍ മുന്നില്‍ കണ്ടാണ് ഈ സീസണിലെ ഐപിഎല്ലില്‍ രാഹുല്‍ ഓപ്പണിങ് വിട്ട് മധ്യനിരയിലേക്കു മാറിയത്. കാരണം മധ്യനിര ബാറ്ററായ വിക്കറ്റ് കീപ്പറെയാണ് ലോകകപ്പില്‍ ടീമിനു ആവശ്യം. ഈ റോളില്‍ ലഖ്‌നൗ ടീമിനൊപ്പം മിന്നിച്ചാല്‍ പ്രഥമ പരിഗണനയും രാഹുലിനായിരിക്കും. പക്ഷെ വിക്കറ്റ് കീപ്പിങില്‍ നിന്നും തല്‍ക്കാലത്തേക്കു മാറി നില്‍ക്കണമെന്ന ബിസിസിഐ നിര്‍ദേശം ഇപ്പോള്‍ വന്നതോടെ അദ്ദേഹത്തിന്റെ സാധ്യതകളും തുലാസിലായിരിക്കുകയാണ്.

SANJU SAMSON

നിലവില്‍ രാഹുല്‍ കഴിഞ്ഞാല്‍ ലോകകപ്പ് ടീമിലേക്കു ഏറ്റവുമധികം സാധ്യതയുള്ളയാള്‍ ജിതേഷാണ്. കാരണം ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി ഫിനിഷറായാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ ആഭ്യന്തര ക്രിക്കറ്റിലും മധ്യനിരയിലോ, ലോവര്‍ ഓര്‍ഡറിലോയാണ് ജിതേഷ് സ്ഥിരമായി ബാറ്റ് ചെയ്യുന്നത്. ഇന്ത്യന്‍ ടീമിലും ഇങ്ങനെയൊരാളെയാണ് വിക്കറ്റ് കീപ്പറായി ടീമിനു വേണ്ടത്.

രാഹുലിനു സ്ഥാനം നഷ്ടമായാല്‍ ജിതേഷായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചേയ്‌സ് വിക്കറ്റ് കീപ്പറെന്നുറപ്പാണ്. ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവും ടീമിലേക്കു വന്നേക്കും. നിലവില്‍ ടോപ്പ് ഓര്‍ഡറിലാണ് അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിലുള്‍പ്പെടെ കളിച്ചു കൊണ്ടിരിക്കുന്നത്.

എങ്കിലും ആവശ്യമെങ്കില്‍ മധ്യനിരയിലും ബാറ്റ് ചെയ്യാന്‍ സഞ്ജുവിനു സാധിക്കും. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ കെല്‍പ്പുള്ളതിനാല്‍ ഫിനിഷറുടെ റോളും അദ്ദേഹത്തിനു ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Story first published: Monday, March 18, 2024, 22:54 [IST]
Other articles published on Mar 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+