For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: രാഹുലിനെ തഴയരുത്, ഉറപ്പായും ടീമിലെടുക്കണം! മൂന്നു കാരണങ്ങള്‍

പരിക്കിനെ തോല്‍പ്പിച്ച ശേഷം ടീം ഇന്ത്യയിലേക്കുള്ള രണ്ടാം വരവില്‍ ഗംഭീര പ്രകടനമാണ് സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി സൗത്താഫ്രിക്കയ്‌ക്കെതിരേ സെഞ്ചൂറിയനില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയോടെ രാഹുല്‍ ടീമിന്റെ രക്ഷകനായി മാറിയിരുന്നു. കഴിഞ്ഞ ഏഷ്യാ കപ്പിലൂടെയായിരുന്നു പരിക്ക് ഭേദമായ ശേഷം അദ്ദേഹം മടങ്ങിയെത്തിയത്.

ടൂര്‍ണമെന്റില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കവഹിച്ച രാഹുല്‍ പിന്നീട് നടന്ന ലോകകപ്പിലും കസറി. വിക്കറ്റ് കീപ്പിങ് ചുമതല കൂടി ഏറ്റെടുത്തതോടെ രാഹുലിന്റെ കരിയര്‍ തന്നെ അടിമുടി മാറിയിരിക്കുകയാണ്. അതോടൊപ്പം ടോപ് ഓര്‍ഡറില്‍ നിന്നും മധ്യനിരയിലേക്കു ഇറങ്ങിയതും അദ്ദേഹത്തിന്റെ ബാറ്റിങ് മറ്റൊരു തലത്തിലേക്കു ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

KL RAHUL

ഏകദിനം, ടെസ്റ്റ് എന്നിവയില്‍ രാഹുല്‍ തന്റെ സ്ഥാനം ഭദ്രമാക്കിക്കഴിഞ്ഞു. ഇനി ടി20യിലും നഷ്ടമായ തന്റെ സ്ഥാനം അദ്ദേഹം തിരിച്ചുപിടിക്കുമോയെന്നാണ് അറിയാനുള്ളത്. അടുത്ത വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ രാഹുലിനെ ഇന്ത്യക്കു ടീമിലെടുക്കാവുന്നതാണ്. അദ്ദേഹം തീര്‍ച്ചയായും ടീമില്‍ സ്ഥാനം അര്‍ഹിക്കുകയും ചെയ്യുന്നുണ്ട്.

ഇതിനുള്ള മൂന്നു പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ആദ്യത്തേത് രാഹുലിന്റെ നിലവിലെ മിന്നുന്ന ഫോം തന്നെയാണ്. ഏഷ്യാ കപ്പിലൂടെ കളിക്കളത്തില്‍ തിരിച്ചെത്തിയ ശേഷം അദ്ദേഹം അവിശ്വസനീയ ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

ഇങ്ങനെയൊരാളെ ടി20 ലോകകപ്പ് പോലെയൊരു വമ്പന്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. ബാറ്ററുടെ റോളില്‍ മാത്രമല്ല വിക്കറ്റ് കീപ്പറുടെ കുപ്പായത്തിലും രാഹുല്‍ മിന്നിക്കുകയാണ്. ഒരു സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ അല്ലാതിരുന്നിട്ടു പോലും അദ്ദേഹം വിക്കറ്റിനു പിന്നില്‍ എല്ലാവരെയും ഞെട്ടിക്കുകയാണ്.

റിവ്യു എടുക്കുന്ന കാര്യത്തിലും രാഹുല്‍ പുലര്‍ത്തുന്ന അസാധാരണ മികവ് ഏതൊരു ക്യാപ്റ്റനും മുതല്‍ക്കൂട്ടാവും. കഴിഞ്ഞ ലോകകപ്പില്‍ നായകന്‍ രോഹിത് ശര്‍മയെ പല തവണ റിവ്യു എടുക്കാന്‍ സഹായിച്ചത് രാഹുലിന്റെ ഉപദേശമായിരുന്നു.

നിലവില്‍ ഇഷാന്‍ കിഷനും ജിതേഷ് ശര്‍മയുമാണ് ടി20യില്‍ വിക്കറ്റ് കീപ്പര്‍ റോളിലേക്കു രംഗത്തുള്ളതെങ്കിലും ഇവരേക്കാള്‍ മികച്ച ഓപ്ഷനായി ഇപ്പോള്‍ രാഹുല്‍ മാറിയിരിക്കുകയാണ്. ടി20 ലോകകപ്പില്‍ ഇന്ത്യ ഇഷാനെ മൂന്നാം നമ്പറില്‍ കളിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ രാഹുലിന് നാലാം നമ്പറോ, അഞ്ചാം നമ്പറോ നല്‍കാവുന്നതാണ്.

കഴിവ് നോക്കുകയാണെങ്കില്‍ ലോകകപ്പ് വേദിയായ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളില്‍ രാഹുലാണ് ബെസ്റ്റ് എന്നതാണ് അദ്ദേഹത്തെ ടീമിലെടുക്കേണ്ടതിന്റെ രണ്ടാമത്തെ കാരണം. വിന്‍ഡീസിലെ പിച്ചുകള്‍ സ്ലോയായിരിക്കും. എന്നാല്‍ അമേരിക്കയിലെ പിച്ചുകള്‍ എങ്ങനെയാവുമെന്നു ഒരു വ്യക്തതയുമില്ല.

വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് രാഹുലിനുണ്ട്. ഈ കാരണത്താലാണ് നാട്ടിലെയും വിദേശത്തെയും പിച്ചുകളില്‍ അദ്ദേഹത്തിനു ഒരുപോലെ തിളങ്ങാന്‍ കഴിയുന്നത്. വെസ്റ്റ് ഇന്‍ഡീസില്‍ നേരത്തേ കളിച്ചപ്പോഴുള്ള അനുഭവസമ്പത്തും രാഹുലിനു മുതല്‍ക്കൂട്ടായി മാറും.

KL RAHUL

നിലവിലെ ഇന്ത്യന്‍ ടീമില്‍ കൂടുതലും യുവതാരങ്ങളാണ്. അതുകൊണ്ടു തന്നെ വളരെ പക്വതയുള്ള, അതോടൊപ്പം ശാന്തപ്രകൃതമുള്ള ഒരാളെ ഇന്ത്യക്കു ടീമില്‍ ആവശ്യമാണ്. ഇതാണ് രാഹുലിനെ ഇന്ത്യ ടീമിലുള്‍പ്പെടുത്തേണ്ടതിന്റെ മൂന്നാമത്തെ കാരണം.

ടൂര്‍ണമെന്റില്‍ ചില സമയങ്ങളില്‍ ഇന്ത്യക്കു വളരെ കടുപ്പമേറിയ സാഹചര്യങ്ങളിലൂടെ കടന്നു പോവേണ്ടതായി വരും. ഇത്തരം സാഹചര്യങ്ങളിലായിരിക്കും രാഹുലിന്റെ സേവനം ടീമിനു ഏറ്റവുമധികം ആവശ്യമായി വരുന്നത്.

നാട്ടില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു ഈ തരത്തിലുള്ള ചില ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിലൂടെ കടന്നുപോവേണ്ടതായി വന്നിരുന്നു. അന്നു രാഹുലിന്റെ പക്വതയോടെയുള്ള സമീപനം ടീമിനു വളകെയധികം ഗുണം ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ടി20 ലോകകപ്പിലും അദ്ദേഹത്തെ ടീമിനു ആവശ്യമാണ്.

Story first published: Thursday, December 28, 2023, 13:38 [IST]
Other articles published on Dec 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+