ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്ററും ക്യാപ്റ്റനുമായിരുന്ന കെവിന്‍ പീറ്റേഴ്‌സന്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന കളിക്കിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കളിയില്‍ ഡെക്കായാണ് സഞ്ജു ക്രീസ് വിട്ടത്. ഭുവന്വേശ്വര്‍ കമാറിന്റെ ഒരു ഗംഭീര ബോളില്‍ അദ്ദേഹം വീഴുകയായിരുന്നു.
ഇന്ത്യയുടെ നിലവിലെ മറ്റു വിക്കറ്റ് കീപ്പര്‍മാരായ റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരേക്കാള്‍ പ്രതിഭയുള്ള ബാറ്ററാണ് സഞ്ജുവെന്നാണ് പീറ്റേഴ്‌സന്റെ നിരീക്ഷണം. അതുകൊണ്ടു തന്നെ ഓരോ മല്‍സസരത്തില്‍ ബാറ്റിങിനു ഇറങ്ങുമ്പോഴും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന ഉപദേശവും നല്‍കിയിരിക്കുകയാണ് അദ്ദേഹം.

റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരെപ്പോലെയല്ല സഞ്ജു സാംസണ്‍. കഴിവ് നോക്കുകയാണെങ്കില്‍ രണ്ടു പേരേക്കാള്‍ ഒരു ലെവല്‍ മുകളിലായിരിക്കും സഞ്ജുവിന്റെ സ്ഥാനം. അതുകൊണ്ടു തന്നെ എത്ര തന്നെ മികച്ച ബോള്‍ നേരിടേണ്ടി വന്നാലും അദ്ദേഹം ഒന്നില്‍പ്പോലും ബാറ്റിങില്‍ ഫ്‌ളോപ്പാവാന്‍ പാടില്ല. തന്റെ പ്രതിഭയെ ന്യായീകരിക്കാന്‍ സഞ്ജു മികച്ച പ്രകടനങ്ങളുമായി മുന്നോട്ടു പോവുക തന്നെ വേണമെന്നും പീറ്റേഴ്‌സന്‍ ഉപദേശിച്ചിരിക്കുകയാണ്.
സഞ്ജുവിനെ സംബന്ധിച്ച് വലിയൊരു അംഗീകാരം തന്നെയാണിത്. കാരണം ആധുനിക ക്രിക്കറ്റിലെ ക്ലാസ് ബാറ്റര്‍മാരിലൊരാളായ രാഹുലിനേക്കാള്‍ പ്രതിഭ സഞ്ജുവിനുണ്ടെന്നാണ് പീറ്റേളഴ്‌സന്റെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ഐപിഎല്ലിലെ ഇനിയുള്ള മല്‍സരങ്ങളിലും ലോകകപ്പില്‍ അവസരം ലഭിക്കുകയാണെങ്കില്‍ അവയിലും സഞ്ജുവിനു മികച്ച പ്രകടനങ്ങള്‍ നടത്തിയേ തീരൂ.
ഈ സീസണിലെ ഐപിഎല്ലിലുടനീളം ഗംഭീര ഫോമിലായിരുന്നു സഞ്ജു. ഈ കാരണത്താല്‍ തന്നെയാണ് രാഹുലിനെ ഓവര്‍ടേക്ക് ചെയ്ത് അദ്ദേഹം 15 അംഗ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിച്ചത്. പക്ഷെ ലോകകപ്പ് സെലക്ഷനു ശേഷം ആദ്യമായി ഇറങ്ങിയപ്പോള്‍ ഡെക്കാവാനായിരുന്നു സഞ്ജുവിന്റെ വിധി. ഈ ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള താരമാണ് സഞ്ജു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെയാളും കൂടിയാണ് അദ്ദേഹം.

10 മല്‍സരങ്ങളില്‍ നിന്നും 64.16 ശരാശരിയില്‍ 159.09 സ്‌ട്രൈക്ക് റേറ്റില്‍ 385 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പറും സഞ്ജുവാണ്. ഹൈദരാബാദുമായുള്ള കഴിഞ്ഞ മല്‍സരത്തിനു മുമ്പ് 70ന് മുകളില്‍ ശരാശരിയും 160ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ഒരൊറ്റ കളിയിലെ ദയനീയ പ്രകടനം കാരണം സഞ്ജുവിന്റെ ഗ്രാഫില്‍ ഇടിവ് സംഭവിച്ചിരിക്കുകയാണ്.
അതേസമയം, ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സഞ്ജുവിനു ഇടം ലഭിച്ചേക്കില്ലെന്നാണ് വിവരം. റിഷഭായിരിക്കും പ്ലെയിങ് ഇലവനിലുണ്ടാവുകയെന്ന സൂചനയാണ് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ കഴിഞ്ഞ ദിവസം നല്‍കിയത്. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാവുന്ന വിക്കറ്റ് കീപ്പറെയാണ് ഇന്ത്യക്കു ആവശ്യമെന്നും ഐപിഎല്ലില്‍ ഈ പൊസിഷനില്‍ കളിക്കുന്ന റിഷഭിനു ഈ കാരണത്താല്‍ മുന്‍തൂക്കം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.