For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ജുറേലിനെപ്പറ്റി ഒരു കാര്യമുറപ്പ്, ലോകകപ്പില്‍ സഞ്ജു കളിക്കട്ടെ! റെയ്‌ന പറയുന്നു

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ടീം ഇന്ത്യക്കു വേണ്ടി യുവ വിക്കറ്റ് കീപ്പിങ് സെന്‍സേഷനായ ധ്രുവ് ജുറേല്‍ കളിക്കുമോയെന്നതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന അവസാന രണ്ടു ടെസ്റ്റുകളില്‍ കളിക്കുകയും തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ജുറേലിനെ പലരും ലോകകപ്പ് ടീമിലേക്കും വിക്കറ്റ് കീപ്പറുടെ റോളിലേക്കു ചൂണ്ടിക്കാണിക്കുന്നുണ്ട്.

പക്ഷെ ജുറേലിന ഇപ്പോള്‍ ലോകകപ്പ് സ്‌ക്വാഡില്‍ പ്രതീക്ഷിക്കുന്നത് അല്‍പ്പം നേരത്തെയായി പോവുമെന്നാണ് റെയ്‌നയുടെ അഭിപ്രായം. മാത്രമല്ല താരത്തെക്കുറിച്ച് ഒരു കാര്യത്തില്‍ അദ്ദേഹം ഒരു ഉറപ്പും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിനായി ചുരുങ്ങിയത് 50 ടെസ്റ്റുകളിലെങ്കിലും ജുറേലിനു കളിക്കാന്‍ സാധിക്കുമെന്നാണ് റെയ്‌നയുടെം പ്രവചനം.

DHRUV JUREL

ടി20 ലോകകപ്പില്‍ ധ്രുവ് ജുറേല്‍ ഇന്ത്യക്കു വേണ്ടി കളിക്കുമെന്നു ഞാന്‍ പറയില്ല. കാരണം ലോകകപ്പില്‍ വിക്കറ്റ് കീപ്പറുടെ റോളിലേക്കു സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയവരെല്ലാമുണ്ട്. എങ്കിലും ജുറേലിന്റെ സാധ്യത പൂര്‍ണമായും നമുക്കു തള്ളാന്‍ സാധിക്കില്ല. ലോകകപ്പിനു മുമ്പ് ആര്‍ക്കും പരിക്ക് പറ്റിയേക്കാം. അങ്ങനെ വന്നാല്‍ ജുറേലിനു നേരിയ ലോകകപ്പ് സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും റെയ്‌ന വ്യക്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റില്‍ ധ്രുവ് ജുറേല്‍ തീര്‍ച്ചയായും 50-60 ടെസ്റ്റുകളില്‍ ഇന്ത്യക്കു വേണ്ടി കളിക്കുക തന്നെ ചെയ്യും. അവന്റെ വിക്കറ്റ് കീപ്പിങും കഴിവും പരിണിക്കുമ്പോള്‍ നല്ല ഭാവിയുണ്ടെന്നു കാണാം. മികച്ച പ്രകടനത്തോടെ ജുറേല്‍ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. എന്നാല്‍ ടി20 ലോകകപ്പിനുളള ടീമില്‍ കയറിപ്പറ്റുകയെന്നതു അവനു വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്നും റെയ്‌ന ചൂണ്ടിക്കാട്ടി.

ഐപിഎല്ലിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ടി20 ലോകകപ്പിനുള്ള വിക്കറ്റ് കീപ്പര്‍മാരെ ഇന്ത്യ തീരുമാിനിക്കുക. ഒരുപാട് ഡബിള്‍ ഹെഡ്ഡര്‍ മല്‍സരങ്ങള്‍ ഈ സീസണിലുണ്ടാവും. സഞ്ജു സാംസണ്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം മല്‍സരഗതി മാറ്റിമറിക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം.

തീര്‍ച്ചയായും രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ വന്നേക്കും. ചിലപ്പോള്‍ ജുറേലിനും ടീമില്‍ ഇടം കിട്ടിയേക്കാം. ഇപ്പോള്‍ നമുക്കൊന്നും പറയാന്‍ സാധിക്കില്ല. ധ്രുവ് ജുറേല്‍ ടി20യില്‍ ഓപ്പണ്‍ ചെയ്യാനും സാധിക്കുന്നയാളാണ്. പാഡില്‍ സ്വീപ്പും വളരെ നന്നായി കളിക്കും. ദിനേശ് കാര്‍ത്തികിന്റെ ശൈലിയില്‍ ബാറ്റ് ചെയ്യുന്നയാളാണ് അവന്‍. സെലക്ടര്‍മാര്‍ ഗൗരവത്തോടെ തന്നെ ജുറേലിനെ കാണണമെന്നും റെയ്‌ന ആവശ്യപ്പെട്ടു.

SANJU- ROHIT

ധ്രുവ് ജുറേലിന്റെ വിക്കറ്റ് കീപ്പിങ് എനിക്കു നന്നായി ഇഷ്ടപ്പെട്ടു. കൂടാതെ റാഞ്ചി ടെസ്റ്റിലെ ബാറ്റിങും ഉജ്ജ്വലമായിരുന്നു. പിച്ച് ചെയ്ത ശേഷം ബോള്‍ വളരെ താഴ്ന്നാണ് വന്നുകൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ ബാറ്റിങ് അത്ര എളുപ്പമായിരുന്നില്ല.

എന്നിട്ടും ഒന്നാമിന്നിങ്‌സില്‍ 90 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ജുറേലിനായിരുന്നു. വളരെ നിര്‍ഭയമായ ബാറ്റിങായിരുന്നു അവന്‍ കാഴ്ചവച്ചത്. ഏഴു വിക്കറ്റുകള്‍ നഷ്ടമായിട്ടും ജുറേല്‍ ചില വമ്പന്‍ സിക്‌സറുകളടിച്ചു. ആര്‍മി കുടുംബത്തില്‍ നിന്നാണ് അവന്റെ വരവ്. തോല്‍ക്കാന്‍ മനസ്സില്ലാത്ത ആ പോരാട്ടവീര്യമാണ് ജുറേലിനെ സ്‌പെഷ്യലാക്കുന്നതെന്നും റെയ്‌ന വിശദമാക്കി.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെയും അദ്ദേഹം പ്രശംസിച്ചു. കളിക്കാരെ അദ്ദേഹം കൈകാര്യം ചെയ്യുന്ന രീതി വളരെ മികച്ചതാണ്. ചില കളിക്കാര്‍ക്കു രോഹിത് വിശ്രമം നല്‍കുന്നു. പകരം കൊണ്ടുവരുന്ന താരങ്ങളാവട്ടെ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്യുന്നു. ടീമിനെ വളരെ മികച്ച രീതിയിലാണ് അദ്ദേഹം നയിച്ചുകൊണ്ടിരിക്കുന്നതെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, February 28, 2024, 14:48 [IST]
Other articles published on Feb 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+