For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ജിതേഷിന് മുന്‍തൂക്കം! സഞ്ജുവിനും പ്രതീക്ഷിക്കാം, നിര്‍ണായക വെളിപ്പെടുത്തല്‍

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിക്കുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയിരിക്കുകയാണ് ബിസിസിഐ ഒഫീഷ്യല്‍. ലോകകപ്പ് സ്‌ക്വാഡില്‍ റിഷഭ് ഇടം പിടിക്കുമെന്ന തരത്തില്‍ ക്രിക്ക്ബസായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതു പൂര്‍ണമായി ശരിയല്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ സത്യപ്രകാശാണ് ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ലോകകപ്പ് സ്‌ക്വാഡിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.

റിഷഭല്ല, മറിച്ച് ജിതേഷ് ശര്‍മയ്ക്കാണ് ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പ്രഥമ പരിഗണനയെന്നാണ് ബിസിസിഐ ഒഫീഷ്യല്‍ വ്യക്കമാക്കിയിരിക്കുന്നത്. ഇതു മുന്നില്‍ കണ്ടു തന്നെയാണ് ഇന്ത്യന്‍ ടീമിനൊപ്പം സമീപകാലത്തു താരത്തിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു റിഷഭ് പന്ത്, സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍ തുടങ്ങിയവരും പരിഗണിക്കപ്പെടുന്നുണ്ടെന്നും ഒഫീഷ്യല്‍ പറയുന്നു.

JITESH SHARMA

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനോടൊപ്പം നിരാശാജനകമായ പ്രകടനമാണ് ജിതേഷ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തവണ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ 15.40 എന്ന ദയനീയ ശരാശരിയില്‍ വെറും 77 റണ്‍സ് മാത്രമേ താരം സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 27 റണ്‍സാണ്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമികം റണ്‍സ് നേടിയത് സഞ്ജുവാണ്.

നാലു മല്‍സരങ്ങളില്‍ നിന്നു 59.33 ശരാശരിയില്‍ 150.85 സ്‌ട്രൈക്ക് റേറ്റില്‍ രണ്ടു ഫിഫ്റ്റികളടക്കം അദ്ദേഹം അടിച്ചെടുത്തത് 178 റണ്‍സാണ്. സഞ്ജുവിനു പിറകില്‍ രണ്ടാമന്‍ റിഷഭാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 30.60 ശരാശരിയില്‍ 154.55 സ്‌ട്രൈക്ക് റേറ്റില്‍ 153 റണ്‍സ് അദ്ദേഹം നേടി. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.

സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ ലോകകപ്പ് ടീമിലെ സ്ഥാനവുമായി ബന്ധപ്പെട്ടു നേരത്തേ വന്ന റിപ്പോര്‍ട്ടുകളെല്ലാം വെറും മാധ്യമസൃഷ്ടി മാത്രമാണെന്നാണ് ബിസിസിഐ ഒഫീഷ്യല്‍ പറയുന്നത്. കോലിയെ ലോകകപ്പിനുള്ള ടീമില്‍ നിന്നും ഒഴിവാക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ഒരിക്കല്‍പ്പോലും ആലോചിച്ചിട്ടില്ല. ടീമില്‍ അദ്ദേഹത്തിനു പ്രഥമ പരിഗണന തന്നെയാണുള്ളത്. ഇപ്പോഴും അങ്ങനെ തന്നെയാണ്. കോലി ഉറപ്പായും ടീമിലുണ്ടാവുമെന്നും ഒഫീഷ്യല്‍ വെളിപ്പെടുത്തി.

SANJU SAMSON

യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലിനു ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പില്ലെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം നിഷേധിച്ചു. ഗില്ലും യശസ്വി ജയ്‌സ്വാളും തീര്‍ച്ചയായും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കും. പ്ലെയിങ് ഇലവനില്‍ ആരൊക്കെയാണ് വേണമെന്നതിനക്കുറിച്ച് തീരുമാനിക്കുക കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായിരിക്കുമെന്നും ഒഫീഷ്യല്‍ അറിയിച്ചു.

ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലിലെ കണ്ടുപിടുത്തങ്ങളിലൊന്നായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ യുവ പേസ് സെന്‍സേഷന്‍ മായങ്ക് യാദവിനു ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ബിസിസിഐ ഒഫീഷ്യല്‍ തള്ളിക്കളഞ്ഞു. ലോകകപ്പ് ടീമില്‍ മായങ്കിനെ ഉള്‍പ്പെടുത്തില്ല. പക്ഷെ നെറ്റ് ബൗളറായി അദ്ദേഹത്തെ ടീമിനൊപ്പം കൂട്ടും. ടീമിന്റെ ഭാവി പരിപാടികളില്‍ മായങ്ക് തീര്‍ച്ചയായുമുണ്ടാവുമെന്നും ഒഫീഷ്യല്‍ പറയുന്നു.

15 അംഗ സ്‌ക്വാഡിനെയാണ് ലോകകപ്പിനു വേണ്ടി ഇന്ത്യ തിരഞ്ഞെടുക്കുക. 5-6 ബാക്കപ്പുകളും 4-5 നെറ്റ് ബൗളര്‍മാരും കൂടി സംഘത്തിലുണ്ടാവും. ഏകദേശം 25 താരങ്ങളായിരിക്കും ലോകകപ്പിനായി യാത്ര തിരിക്കുന്ന ഇന്ത്യന്‍ സംഘത്തിലുണ്ടാവുക. ഈ മാസം 30നോ, മേയ് ഒന്നിനോ ആയിരിക്കും ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

Story first published: Wednesday, April 10, 2024, 14:13 [IST]
Other articles published on Apr 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+