For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: പേരിലല്ല കാര്യം, കപ്പടിപ്പിക്കാന്‍ സാധിക്കുന്നവരാണ് വേണ്ടത്! ഇന്ത്യയോടു ഹെയ്ഡന്‍

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വരാനിരിക്കെ ബിസിസിഐയെയും സെലക്ഷന്‍ കമ്മിറ്റിയെയും കുഴപ്പിക്കുന്ന ചോദ്യം ചോദിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. പ്രകടനത്തേക്കാള്‍ കളിക്കാരുടെ താരമൂല്യത്തിനു മുന്‍തൂക്കം നല്‍കുന്ന ഇന്ത്യയുടെ രീതിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഐപിഎല്ലില്‍ മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടുന്ന ഇതിഹാസ ബാറ്റര്‍ വിരാട് കോലിയെക്കൊണ്ട് ഇന്ത്യക്കു ലോകകപ്പ്‌ നേടിത്തരാന്‍ സാധിക്കുമോയെന്നും ഹെയ്ഡന്‍ ചോദിച്ചിരിക്കുകയാണ്.

ലോകകപ്പ് പോലെയുള്ള വലിയ ഇവന്റുകള്‍ക്കായി ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ഓസ്‌ട്രേലിയ പിന്തുടരുന്ന രീതി എന്താണെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് വീക്ഷണത്തില്‍ ഞങ്ങളുടെ ഫിലോസഫി വളരെ സിംപിളാണ്. ഞങ്ങള്‍ വലിയ പേരുകളെയും ഐക്കണുകളെയുമല്ല തിരഞ്ഞെടുക്കാറുള്ളത്. പകരം ലോകകപ്പ് നേടിത്തരാന്‍ സാധിക്കുന്നവരെയാണ് ടീമില്‍ എടുക്കാറുള്ളത്.

VIRAT KOHLI

ഞങ്ങള്‍ക്കും ലോകകപ്പ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട് സംവാദങ്ങളുണ്ട്. ഡേവിഡ് വാര്‍ണര്‍ ലോകകപ്പിനു പോവണോ? ഞങ്ങള്‍ക്കും വെല്ലുവിളികളുണ്ട്. വിജയിക്കാന്‍ പോവുന്ന ടീം ഏതാണെന്നു തീരുമാനിക്കുന്നതില്‍ കഴിഞ്ഞ 20-30 വര്‍ഷങ്ങള്‍ ഞങ്ങളെ സംബന്ധിച്ച് വളരെ മികച്ചതായിരുന്നുവെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഹെയ്ഡന്‍ വ്യക്തമാക്കി.

ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ച വിരാട് കോലിയുടെ കാര്യത്തിലാണ്. നിങ്ങള്‍ക്കു ലോകകപ്പ് നേടിത്തരാന്‍ പോവുന്ന ആ വ്യക്തി അദ്ദേഹമാണോ? കഴിഞ്ഞ ഏകദിന ലോകകപ്പില്‍ വിരാട് ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. ഏതു ടൂര്‍ണമെന്റില്‍ കളിച്ചാലും കണക്കുകളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ വിരാട് മോശമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ എന്നെ സംബന്ധിച്ചുള്ള വെല്ലുവിളി അദ്ദേഹത്തിന്റെ അനുഭവസത്താണോ അതോ യുവത്വത്തിന്റെ ഊര്‍ജമാണോ ലോകകപ്പില്‍ ആവശ്യം എന്ന കാര്യത്തിലാണെന്നും ഹെയ്ഡന്‍ പറഞ്ഞു.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഈ സീസണില്‍ 500 റണ്‍സുമായി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും കോലി സ്വന്തം പേരില്‍ ഭദ്രമാക്കിയിരിക്കുകയാണ്. പക്ഷെ 147 എന്ന അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ആധുനിക ടി20 ക്രിക്കറ്റിനു അത്ര യോജിച്ചതല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പവര്‍പ്ലേയില്‍ അഗ്രസീവായി ബാറ്റ് ചെയ്യുന്ന കോലി മധ്യ ഓവറുകളിലെ സ്ലോ ബാറ്റിങിന്റെ പേരിലാണ് പഴി കേട്ടുകൊണ്ടിരിക്കുന്നത്.

ടി20 ലോകകപ്പില്‍ കോലി നേരിടാന്‍ പോവുന്ന പ്രധാന വെല്ലുവിളി എന്തായിരിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഹെയ്ഡന്‍. ലോകകപ്പില്‍ നാലു മല്‍സരങ്ങളാണ് ഇന്ത്യ അമേരിക്കയില്‍ കളിക്കുന്നത്. തീര്‍ത്തും അപരിചിതമായ സാഹചര്യങ്ങളാണ് അവിടെയുള്ളത്. വെസ്റ്റ് ഇന്‍ഡീസിലേതു പോലെ അവിടുത്ത സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ല.

VIRAT KOHLI

മധ്യഓവറുകളില്‍ സ്പിന്നര്‍മാരെ നന്നായി തുണയ്ക്കുന്നതാണ് കരീബിയന്‍ മണ്ണിലെ പിച്ചുകളെന്നു കാണാം. അതുകൊണ്ടു തന്നെ ആദ്യത്തെ ആറോവറുകള്‍ക്കു ശേഷം ബാറ്റ് ചെയ്യുമ്പോഴാണ് വിരാട് കോലിയുടെ വെല്ലുവിളി ആരംഭിക്കുക. ബോളിന്റെ വേഗത പോവുമ്പോള്‍ നിങ്ങള്‍ക്കു (ഇന്ത്യ) അതു നന്നായി കൈകാര്യം ചെയ്യാവുന്ന ശിവം ദുബെ, റിങ്കു സിങ് എന്നിവരെപ്പോലെയുളള കളിക്കാരുണ്ടെന്നും ഹെയ്ഡന്‍ ചൂണ്ടിക്കാട്ടി.

അപ്പോഴും ചോദ്യം ബാക്കിയാണ്. ഇന്ത്യന്‍ ടീം യുവനിരയുമായി ലോകകപ്പിനു പോവണോ? കഴിഞ്ഞ നവംബറില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം ഓസ്‌ട്രേലിയെയെ ടി20 പരമ്പരയില്‍ 4-1നു പരാജയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ലോകകപ്പ് ടീം ചര്‍ച്ചകളുടെ ഭാഗം പോലുമില്ലാത്ത റുതുരാജ് ഗെയ്ക്വാദിനെപ്പോലെയുള്ള താരങ്ങള്‍ അന്നു ഇന്ത്യക്കായി കളിച്ചിരുന്നു. റുതുരാജും യശസ്വി ജയ്‌സ്വാളുമെല്ലാം പരമ്പരയില്‍ സെഞ്ച്വറികള്‍ നേടുകയും ചെയ്തിരുന്നതായും ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 30, 2024, 15:20 [IST]
Other articles published on Apr 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+