Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യിലെ സൂപ്പര്‍ ക്യാപ്റ്റനാര്; ധോണിയോ, രോഹിത്തോ? കണക്കുകള്‍ കള്ളം പറയില്ല, നോക്കാം

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ നായകനെന്ന നിലയില്‍ തന്റെ പേരും സുവര്‍ണ ലിപികളാല്‍ കുറിച്ചിരിക്കുകയാണ് രോഹിത് ശര്‍മ. തന്റെ മുന്‍ഗാമിയായ വിരാട് കോലിക്കു സാധിക്കാതെ പോയ നേട്ടമാണ് ക്യാപ്റ്റനായി മൂന്നാമത്തെ വര്‍ഷം തന്നെ ഹിറ്റ്മാന്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. കോലിക്കു കീഴില്‍ ഒരു ഐസിസി ട്രോഫി പോലും നേടാനാവാതെ ഇന്ത്യ വലഞ്ഞിരുന്നു. ആ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഒടുവില്‍ രോഹിത് വേണ്ടി വരികയും ചെയ്തു.

യഥാര്‍ഥത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ട20 ക്യാപ്റ്റനാണോ രോഹിത്? മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലാണ് പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായത്. ഇപ്പോഴിതാ രോഹിത്തും അദ്ദേഹത്തിനൊപ്പം എലൈറ്റ് ക്ലബ്ബില്‍ അംഗമായി മാറിയിരിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയിലുള്ള കണക്കുകളെടുത്താല്‍ ധോണിയേക്കാള്‍ മുന്നിലുള്ളത് രോഹിത്താണ്.

ROHIT SHARMA

ഇന്ത്യന്‍ ടി20 ടീമിനോടൊപ്പം 79.03 എന്ന കിടിലന്‍ വിജയ ശതമാനമാണ് രോഹിത്തിനുള്ളത്. 62 ടി20കളിലാണ് അദ്ദേഹം ടീമിനെ നയിച്ചിട്ടുള്ളത്. ഇതില്‍ 50ലും ഇന്ത്യ ജയിച്ചുകയറിയപ്പോള്‍ തോറ്റത് വെറും 12 എണ്ണത്തില്‍ മാത്രമാണ്. ടി20യില്‍ മറ്റൊരു ക്യാപ്റ്റനും ഇന്ത്യയെ 50 മല്‍സരങ്ങളില്‍ ജയിപ്പിച്ചിട്ടില്ല. ഇതു തീര്‍ച്ചയായും അതിശയിപ്പിക്കുന്ന റെക്കോര്‍ഡ് തന്നെയാണ്.

വളരെ തന്ത്രശാലിയായ ക്യാപ്റ്റന്‍മാരുടെ നിരയിലാണ് രോഹിത്തിന്റെ സ്ഥാനം. ഏതു സമ്മര്‍ദ്ദഘട്ടത്തിലും നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിനു പ്രത്യേക മിടുക്ക് തന്നെയുണ്ട്. ഈ ടി20 ലോകകപ്പില്‍ തന്നെ ഒരുപാട് മല്‍സരങ്ങളില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി ബ്രില്ല്യന്‍സ് നമുക്കു കാണാന്‍ സാധിച്ചിരുന്നു.

അദ്ദേഹത്തിന്റെ ബൗളിങ് റൊട്ടേഷനുകളും ഫീല്‍ഡ് ക്രമീകരണവുമെല്ലാം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. പ്രത്യേകിച്ചും പാകിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ രോഹിത്തിന്റെ മിടുക്ക് കൈയടി അര്‍ഹിക്കുന്നു.

കണക്കുകളില്‍ മാത്രം ഒതുങ്ങുന്നതല്ല രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവ്. ടീമിനെ അദ്ദേഹം നയിക്കുന്ന ശൈലിയിലും കളിക്കാരെ വളര്‍ത്തിയെടുക്കുന്നതില്‍ പുലര്‍ത്തുന്ന ശ്രദ്ധയും എടുത്തു പറയേണ്ടത് തന്നെയാണ്. ടീമിനകത്തു കളിക്കാര്‍ക്കു നല്ലൊരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കാരുള്ള ക്യാപ്റ്റനാണ് രോഹിത്. റുതുരാജ് ഗെയ്ക്വാദ്, ധ്രുവ് ജുറേല്‍, അര്‍ഷ്ദീപ് സിങ് തുടങ്ങി ഒരുപാട് യുവതാരങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനു അദ്ദേഹം ചുക്കാന്‍ പിടിച്ചു. ഇക്കാര്യത്തില്‍ രോഹിത് എല്ലായ്‌പ്പോഴും മറ്റു ക്യാപ്റ്റന്‍മാരേക്കാള്‍ ഒരുപടി മുകളിലാണ്.

ROHIT SHARMA- YASHASVI JAISWAL

യുവതാരങ്ങളുമായി വളരെയധികം സൗഹൃദം കാത്തുസൂക്ഷിക്കുകയും ടീമിനു പുറത്ത് ഈഗോ വെടിഞ്ഞ് ഒരു സുഹൃത്തിനെ പോലെ പെരുമാറുകയും ചെയ്യുന്ന ക്യാപ്റ്റനാണ് രോഹിത്. കളിക്കളത്തില്‍ പിഴവ് വരുത്തിയാല്‍ അവരെ ശകാരിക്കുമെങ്കിലും പുറത്ത് അവര്‍ക്കൊപ്പം കറങ്ങാനും ഭക്ഷണം കഴിക്കാനും ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം.

പല യുവതാരങ്ങളും ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ആദ്യമായി ദേശീയ ടീമിലേക്കു വരുമ്പോള്‍ ഏതൊരു യുവതാരത്തിനും പരിഭ്രമവും ആശങ്കയുമെല്ലാം കാണും. പക്ഷെ ഇവരെ ഇതെല്ലാം മാറ്റിയെടുക്കാനും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാവും പ്രചോദിപ്പിക്കാറുള്ള ക്യാപ്റ്റനാണ് ഹിറ്റ്മാന്‍.

മലയാളി താരം സഞ്ജു സാംസണ്‍ ഒരിക്കല്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ഒരു വലിയ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടപ്പോള്‍ ഡ്രസിങ് റൂമില്‍ തനിച്ചിരുന്ന തന്നെ രോഹിത് ഫോണില്‍ വിളിച്ചതായും പുറമെ നിന്നും ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചതായും സഞ്ജു വെളിപ്പെടുത്തിയിരുന്നു.

Story first published: Monday, July 1, 2024, 12:54 [IST]
Other articles published on Jul 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+