അന്താരാഷ്ട്ര ടി20യില്‍ നിന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വിരമിക്കലിനു പിന്നാലെ സംഭവത്തില്‍ പുതിയൊരു ട്വിസ്റ്റ് വന്നിരിക്കുകയാണ്. ടി20യില്‍ നിന്നും വിരമിക്കാന്‍ യഥാര്‍ഥത്തില്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ഹിറ്റ്മാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് രോഹിത് ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ നിര്‍ബന്ധിതനായി തീര്‍ന്നോയെന്നു സംശയമുയരുന്നത്. സൗത്താഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് നേടിയതിനു പിന്നാലെയാണ് ഇതു തന്റെ അവസാന ടി20 മല്‍സരമായിരുന്നെന്നു രോഹിത് തുറന്നു പറഞ്ഞത്.
മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകമാണ് കോലിയും ടി20 മതിയാക്കുന്നതായി ലോകത്തെ അറിയിച്ചത്. എന്നാല്‍ പിന്നീട് മാധ്യമങ്ങളോടു സംസാരിക്കവെയാണ് ടി20യില്‍ നിന്നും വിരമിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നു രോഹിത് വെളിപ്പെടുത്തിയത്.

ടി20യില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ യഥാര്‍ഥത്തില്‍ ആലോചിച്ചിരുന്നില്ല. പക്ഷെ ചില സാഹചര്യങ്ങള്‍ വന്നതു കാരണം എനിക്കു ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വരികയായിരുന്നു. ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്നും കപ്പ് നേടി വിരമിക്കുന്നതിനേക്കാള്‍ വലുതായി ഒന്നുമില്ലെന്നും എനിക്കു തോന്നുകയും ചെയ്തുവെന്നു അല്‍പ്പം നിരാശയോടെയാണ് രോഹിത് വ്യക്തമാക്കിയത്. ഇന്ത്യക്കായി ഇനി ടി20യില്‍ കളിക്കില്ലെങ്കിലും ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി20യില്‍ നിന്നും വിരമിക്കാന്‍ തനിക്കു താല്‍പ്പര്യമില്ലായിരുന്നുവെന്ന രോഹിത്തിന്റെ വെളിപ്പെടുത്തലിനു പിന്നാലെ സംശയത്തിലായിരിക്കുന്നത് പുതിയ കോച്ചായി ഉടന്‍ ചുമതലയേറ്റെടുക്കുന്ന മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ്. ടി20 ലോകകപ്പ് വരെയായിരുന്നു നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡിനു കരാറുണ്ടായിരുന്നത്. ഇതു പുതുക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഗംഭീര്‍ പകരക്കാരനായി വരുന്നത്.
കോച്ചായി വന്ന ശേഷം ടി20 ടീമില്‍ വലിയ അഴിച്ചുപണിയാണ് ഗംഭീര്‍ നടത്താന്‍ പോവുന്നതെന്നും സീനിയര്‍ താരങ്ങള്‍ ഈ പ്ലാനിന്റെ ഭാഗമല്ലെന്നുമാണ് വിവരം. രോഹിത്തിനെ ഇക്കാര്യം ഗംഭീറോ, ബിസിസിഐയോ അറിയിച്ചു കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് സൂചനകള്‍.
ഇതു കാരണമാണ് ടി20യില്‍ തുടര്‍ന്നു കളിക്കാന്‍ ആഗ്രഹമുണ്ടായിട്ടും വിരമിക്കാന്‍ ഹിറ്റ്മാന്‍ നിര്‍ബന്ധിതനായതെന്നും സംശയിക്കുന്നു. ഗംഭീര്‍ കോച്ചായാല്‍ രോഹിത്തും കോലിയുമടക്കം പല സീനിയര്‍ താരങ്ങളെയും ടി20യില്‍ നിന്നും ഒഴിവാക്കുമെന്നുറപ്പാണ്.
ടീമില്‍ നിന്നും ഈ തരത്തില്‍ തഴയപ്പെടുന്നതിനേക്കാള്‍ നല്ലത് ഏറ്റവും ഉചിതമായ സമയത്തു തന്നെ വിരമിക്കുന്നതാണെന്നു രോഹിത്തിനും ബോധ്യമായിട്ടുണ്ടാവും. കോലിയുടെ വിരമിക്കലിനു പിന്നിലും ഇതു തന്നെയാണോയെന്ന കാര്യം വ്യക്തമല്ല.

ഇതേക്കുറിച്ച് അദ്ദേഹമൊന്നും സംസാരിച്ചിരുന്നില്ല. പുതിയ താരങ്ങള്‍ക്കു വഴിമാറിക്കൊടുക്കാനുള്ള സമയമാണിതെന്നും അതിശയിപ്പിക്കുന്ന കഴിവുകളുള്ള യുവതാരങ്ങള്‍ അവസരത്തിനായി പുറത്തു നില്‍ക്കുകയാണെന്നുമാണ് കോലി വ്യക്കമാക്കിയത്.
2026ലാണ് അടുത്ത ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ രോഹിത്തിനു തീര്‍ച്ചയായും കളിക്കാന്‍ സാധിക്കില്ല. കാരണം അപ്പോഴോക്കും അദ്ദേഹത്തിനു 39 വയസ്സാവും. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അത്ര മികവ് പുലര്‍ത്തുന്നയാളല്ല രോഹിത്. അതുകൊണ്ടു തന്നെ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ലോകകപ്പില്‍ കളിക്കുക അദ്ദേഹത്തിനു അസാധ്യം തന്നെയാരിക്കും.
അടുത്ത ടി20 ലോകകപ്പിനായി ഇന്ത്യയെ തയ്യാറെടുക്കുകയാണ് ഗംഭീറിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്. അടുത്ത രണ്ടു വര്‍ഷം കൊണ്ട് മികച്ചൊരു യുവനിരയെ ടി20യില്‍ വാര്‍ത്തെടുക്കാനായിരിക്കും അദ്ദേഹത്തിന്റെ പ്ലാന്‍.