For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ജയ്‌സ്വാള്‍ ചതിക്കും! കോലി-രോഹിത് ഓപ്പണിങ് മതി; നിര്‍ദേശിച്ച് ഇര്‍ഫാന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഓറഞ്ച് ക്യാപ് നേടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെട്ട താരമായിരുന്നു യശ്വസി ജയ്‌സ്വാള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി കസറുന്ന പ്രകടനം നടത്തിയ ജയ്‌സ്വാളിന് പക്ഷെ ഐപിഎല്ലിലേക്കെത്തിയപ്പോള്‍ മികവ് ആവര്‍ത്തിക്കാനായില്ല. വെടിക്കെട്ട് ഓപ്പണറുടെ പല പ്രകടനങ്ങളും തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ഒരു സെഞ്ച്വറി പ്രകടനം നടത്തിയത് മാറ്റി നിര്‍ത്തിയാല്‍ ജയ്‌സ്വാള്‍ ദുരന്തമായിരുന്നുവെന്ന് പറയാം.

13 മത്സരത്തില്‍ നിന്ന് 348 റണ്‍സാണ് ജയ്‌സ്വാളിന് നേടാനായത്. 1 സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടിയ താരം 42 ഫോറും 13 സിക്‌സുമാണ് ആകെ നേടിയത്. പവര്‍പ്ലേ പോലും പിന്നിടാന്‍ ഇടം കൈയന്‍ യുവ ഓപ്പണര്‍ക്ക് സാധിക്കുന്നില്ല. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ജയ്‌സ്വാള്‍ നിരാശപ്പെടുത്തുമ്പോള്‍ ചങ്കിടിപ്പ് ഇന്ത്യക്കാണ്. രോഹിത് ശര്‍മക്കൊപ്പം ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറാവേണ്ടത് ജയ്‌സ്വാളാണ്. എന്നാല്‍ താരത്തിന്റെ നിലവിലെ ഫോം പ്രശ്‌നമാണ്.

ഇന്ത്യ ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറി ചിന്തിക്കണോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇപ്പോഴിതാ ജയ്‌സ്വാളിന്റെ സമീപകാല പ്രകടനം വിലയിരുത്തുമ്പോള്‍ കോലി-രോഹിത് ഓപ്പണിങ്ങാവും കൂടുതല്‍ ഗുണം ചെയ്യുകയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടറും അവതാരകനുമായ ഇര്‍ഫാന്‍ പഠാന്‍. 'പരിഗണിക്കപ്പെടേണ്ട വലിയ കാര്യമാണിത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതാണ് ജയ്‌സ്വാളിനെ ഓപ്പണിങ്ങിലേക്കെത്തിക്കുന്നത്.

ജയ്‌സ്വാളുള്ളപ്പോള്‍ എതിര്‍ ടീം ഇടം കൈയന്‍ സ്പിന്നറെ തുടക്കത്തിലേ ഉപയോഗിക്കില്ല. അവന്‍ ഫോമിലാണെങ്കില്‍ എല്ലാവരും ഒന്നു ഭയക്കും. എന്നാല്‍ നിലവിലെ ഫോമില്‍ ഇന്ത്യന്‍ ടീം രണ്ടാമതൊന്ന് ആലോചിക്കും. ജയ്‌സ്വാള്‍ ഓപ്പണ്‍ ചെയ്യണോ അതോ കോലി-രോഹിത് ഓപ്പണിങ് വേണോയെന്ന് ടീം ആലോചിക്കും. ജയ്‌സ്വാള്‍ ഫോമിലേക്കെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചതിനാല്‍ ലോകകപ്പിന് മുമ്പ് ഇനിയും മത്സരങ്ങള്‍ ജയ്‌സ്വാളിന് ലഭിക്കും.

Yashasvi Jaiswal

ജയ്‌സ്വാളിന് പോസിറ്റീവായ കാര്യങ്ങളുണ്ടെങ്കിലും അവന്റെ നിലവിലെ ഫോം രാജസ്ഥാന്‍ റോയല്‍സിനെയും പ്രയാസപ്പെടുത്തും' സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇടത് വലത് കൂട്ടുകെട്ട് ഓപ്പണിങ്ങിലുണ്ടാവേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അല്ലാത്ത പക്ഷം എതിര്‍ ടീമുകള്‍ ഇത് മുതലാക്കിയേക്കും. കോലിയും രോഹിത്തും ഇന്ത്യയുടെ നട്ടെല്ലുകളാണ്. ഇരുവരും വ്യത്യസ്ത ശൈലിയില്‍ കളിക്കുന്നവരാണ്.

രോഹിത് കടന്നാക്രമിച്ച് കളിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ കോലി നിലയുറപ്പിച്ച് വലിയ ഇന്നിങ്‌സ് കളിക്കാനാണ് ശ്രമിക്കുന്നത്. പവര്‍പ്ലേയില്‍ ഇവര്‍ക്ക് എത്രത്തോളം പ്രഹര ശേഷിയില്‍ കളിക്കാന്‍ സാധിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ജയ്‌സ്വാള്‍ ആദ്യ പന്ത് മുതല്‍ കടന്നാക്രമിച്ച് കളിക്കുന്ന താരമാണ്. എന്നാല്‍ മോശം ഫോമാണ് താരത്തെ വേട്ടയാടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തുമ്പോള്‍ ഫോം വീണ്ടെടുക്കാന്‍ ജയ്‌സ്വാളിനാവുമെന്ന് പ്രതീക്ഷിക്കാം.

കോലി-രോഹിത് ഓപ്പണിങ് കൂട്ടുകെട്ട് ഇറങ്ങുകയും ഇരുവരും പെട്ടെന്ന് പുറത്താവുകയും ചെയ്താല്‍ ഇന്ത്യയെ അത് കാര്യമായി ബാധിക്കും. പിന്നീടെത്തുന്നവര്‍ക്കത് വലിയ സമ്മര്‍ദ്ദം നല്‍കുകയും ടീം കൂട്ടത്തകര്‍ച്ചയെ നേരിടുകയും ചെയ്യാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കോലി മൂന്നാം നമ്പറില്‍ തുടരാനാണ് സാധ്യത കൂടുതല്‍. ജയ്‌സ്വാള്‍ പ്രതിഭാശാലിയായ താരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ നിലവിലെ ഫോം ടീം മാനേജ്‌മെന്റ് കാര്യമായി പരിഗണിക്കുന്നില്ല.

ജയ്‌സ്വാളിന്റെ ഫോം ചര്‍ച്ച ചെയ്യുമ്പോള്‍ രോഹിത് ശര്‍മയുടെ പ്രകടനത്തെക്കുറിച്ചും പറയാതിരിക്കാനാവില്ല. നായകന്‍ രോഹിത് ശര്‍മ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം നഷ്ടമായ രോഹിത് ഈ സീസണില്‍ ഒരു സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ ദുരന്തമായിരുന്നു. ജയ്‌സ്വാളിനെക്കാളും ഇന്ത്യ പ്രാധാന്യം കല്‍പ്പിക്കുന്നത് രോഹിത് ശര്‍മയുടെ ഫോമിനാണ്. എന്തായാലും രോഹിത്തും ജയ്‌സ്വാളും ഫോമിലേക്കെത്താതെ പോയാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായിരിക്കുമെന്നുറപ്പ്.

Story first published: Thursday, May 16, 2024, 13:30 [IST]
Other articles published on May 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+