For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: അര്‍ഷ്ദീപ് പന്ത് ചുരണ്ടി! അംപയര്‍ കാണുന്നില്ലേ? ചോദ്യമുയര്‍ത്തി ഇന്‍സമാം

കറാച്ചി:ടി20 ലോകകപ്പിന്റെ ആവേശം സെമി ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. നാളെ നടക്കുന്ന സെമിയില്‍ അഫ്ഗാനിസ്ഥാന്‍-ദക്ഷിണാഫ്രിക്കയേയും ഇന്ത്യ-ഇംഗ്ലണ്ടിനേയും നേരിടും. ഇത്തവണത്തെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ടി20 ലോകകപ്പില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ കുതിക്കുന്നത്. സെമിയില്‍ ഇംഗ്ലണ്ടിനേയും വീഴ്ത്തി ഇന്ത്യ മുന്നോട്ട് പോകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ ബാറ്റിങ് നിരയെക്കാള്‍ മികവ് കാട്ടുന്ന ബൗളിങ് നിരയാണ്. പേസ് നിരയില്‍ അര്‍ഷ്ദീപ് സിങ് ജസ്പ്രീത് ബുംറയോടൊപ്പം നിന്ന് ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യക്കായി ഇടം കൈയന്‍ പേസര്‍ മികവ് കാട്ടി മുന്നേറുമ്പോള്‍ ചോദ്യമുയര്‍ത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസവുമായ ഇന്‍സമാം ഉല്‍ ഹഖ്. അര്‍ഷ്ദീപ് പന്ത് ചുരണ്ടിയെന്നാണ് മുന്‍ പാക് നായകന്‍ ആരോപിക്കുന്നത്. അംപയര്‍ ശ്രദ്ധിക്കണമെന്നും ഇന്‍സമാം പറയുന്നു.

'15ാം ഓവര്‍ എറിയുമ്പോഴും അര്‍ഷ്ദീപിന് റിവേഴ്‌സ് സ്വിങ് ലഭിക്കുന്നു. ഇത് വളരെ നേരത്തെയാണ്. 13ാം ഓവര്‍ മുതല്‍ പന്ത് റിവേഴ്‌സ് സ്വിങ് ലഭിക്കാവുന്ന തരത്തില്‍ തയ്യാറാണ്. അംപയര്‍ കണ്ണ് ഇങ്ങോട്ട് തുറന്നുവെക്കണം' എന്നാണ് ഇന്‍സമാം പറഞ്ഞത്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും ഒരുപോലെ മികച്ച പ്രകടനം നടത്താന്‍ അര്‍ഷ്ദീപിന് സാധിക്കുന്നുണ്ട്. ഇന്ത്യയുടെ ഏക ഇടം കൈയന്‍ പേസറെന്ന നിലയില്‍ അര്‍ഷ്ദീപ് തന്റെ ജോലി ഭംഗിയായി നിര്‍വഹിക്കുന്നു.

അര്‍ഷ്ദീപിന്റെ മികച്ച സ്വിങ് ബൗളിങ് ബാറ്റ്‌സ്മാന്‍മാരെ പ്രയാസപ്പെടുത്തുന്നുണ്ടായിരുന്നു. ഇതാണ് ഇന്‍സമാമിന് സംശയമുണ്ടാക്കിയത്. പന്ത് പഴകുന്നതിനനുസരിച്ച് സ്വിങ് കണ്ടെത്താന്‍ പ്രയാസമാണ്. എന്നാല്‍ ഡെത്തോവറിലും അര്‍ഷ്ദീപിന് സ്വിങ് ലഭിക്കുന്നത് പന്തില്‍ ചുരണ്ടിയതുകൊണ്ടാണെന്നാണ് ഇന്‍സമാം പറയുന്നത്. എന്നാല്‍ ഇത്തരമൊരു ആരോപണം മറ്റാരും ഉന്നയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്‍സമാമിനെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ട്രോളുന്നത്.

india cricket

പാകിസ്താന്‍ സൂപ്പര്‍ എട്ട് കാണാതെ പുറത്തായതിലുള്ള നിരാശയാണ് ഇന്‍സമാം ഇത്തരത്തില്‍ പ്രതികരിക്കാന്‍ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. പാകിസ്താന്റെ തോല്‍വിയുടെ ക്ഷീണം മറക്കാന്‍ ഇന്ത്യന്‍ താരങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ആരാധകര്‍ ആരോപിക്കുന്നു. എന്നാല്‍ മുന്‍ പാകിസ്താന്‍ നായകന്‍ സലീം മാലിക്കും ഇന്‍സമാമിന്റെ അഭിപ്രായത്തെ പിന്തുണച്ചു. ' ചില ടീമുകള്‍ വരുമ്പോള്‍ അംപയര്‍മാര്‍ കണ്ണുകള്‍ അടക്കാറുണ്ടെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്.

അതിലൊരു ടീമാണ് ഇന്ത്യ. ഒരിക്കല്‍ സിംബാബ് വെ പര്യടനം നടത്തുമ്പോള്‍ പന്തിന്റെ ഒരുവശം മാത്രം നനഞ്ഞിരിക്കുന്നതായി കണ്ടു. ഇതില്‍ ഞാന്‍ അംപയറോട് പരാതി പറഞ്ഞപ്പോള്‍ അന്ന് എനിക്ക് പിഴ നല്‍കുകയാണ് ചെയ്തത്' സലീം മാലിക്ക് പറഞ്ഞു. പാകിസ്താന്‍ താരങ്ങളുടെ ചെറിയ പിഴവ് പോലും വലിയ വിവാദമാകുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ എന്ത് ചെയ്താലും അത് അംപയര്‍മാര്‍ ശ്രദ്ധിക്കാറില്ലെന്നും ഇന്‍സമാം പറഞ്ഞു.

'ഞാന്‍ പറഞ്ഞതുപോലെ പാകിസ്താന്‍ താരങ്ങളെക്കുറിച്ച് മറ്റാരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ ഇവിടെയത് വലിയ ചര്‍ച്ചാ വിഷയമാവും. റിവേഴ്‌സ് സ്വിങ് എപ്പോഴാണ് ലഭിക്കുകയെന്നത് എല്ലാവര്‍ക്കുമറിയാം. 15ാം ഓവറില്‍ റിവേഴ്‌സ് സ്വിങ് ലഭിക്കുകയെന്നാല്‍ പന്തില്‍ കാര്യമായെന്തോ ചെയ്തിട്ടുണ്ടെന്നാണ് അത് വ്യക്തമാക്കുന്നത്. ജസ്പ്രീത് ബുംറക്ക് റിവേഴ്‌സ് സ്വിങ് ലഭിക്കുന്നതില്‍ അവന്റെ ബൗളിങ് ആക്ഷന്‍ സഹായിക്കുന്നുണ്ട്.

എന്നാല്‍ അര്‍ഷ്ദീപിനെപ്പോലെ ആക്ഷന്‍ ഉള്ളവര്‍ക്ക് റിവേഴ്‌സ് സ്വിങ് ഡെത്തോവറില്‍ ലഭിക്കാന്‍ കാര്യമായ തട്ടിപ്പ് പന്തില്‍ നടത്തിയിട്ടുണ്ടാവും' ഇന്‍സമാം ഉല്‍ഹഖ് കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ ടീം ഇന്ത്യയുടെ ഗ്രൂപ്പിലായിരുന്നു. എന്നാല്‍ നിരാശപ്പെടുത്തി ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. അമേരിക്കയോട് അട്ടിമറി തോല്‍വി നേരിട്ടതാണ് പാകിസ്താന് വലിയ നാണക്കേടായത്.

Story first published: Wednesday, June 26, 2024, 13:51 [IST]
Other articles published on Jun 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+