For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: പരിക്ക് ഭീതിയില്‍ സൂര്യ! നെറ്റ്സില്‍ തപ്പിത്തടഞ്ഞ് ദുബെ, സഞ്ജുവിന് നറുക്കുവീഴുമോ?

ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യക്കു വേണ്ടി ഒരവസരം പോലും ലഭിക്കാതെ പുറത്തിരിക്കേണ്ടിവന്ന മലയാളി താരം സഞ്ജു സാംസണിനു സൂപ്പര്‍ എട്ടില്‍ ടീമിലേക്കു നറുക്കുവീണേക്കും. നേരത്തേ നടന്ന ഗ്രൂപ്പുതലത്തിലം മൂന്നു കളിയിലിലും റിഷഭ് പന്താണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറയി പ്ലെയിങ് ഇലവനിലേക്കു വന്നത്. അഞ്ചാം നമ്പറില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയും കളിച്ചതോടെ സഞ്ജുവിന്റെ വഴി പൂര്‍ണമായി അടയുകയായിരുന്നു. കാനഡയ്‌ക്കെതിരേയുള്ള അപ്രസക്തമായ അവസാന കളിയില്‍ അദ്ദേഹം പരീക്ഷിക്കപ്പെട്ടേക്കുമെന്നു കരുതിയെങ്കിലും മല്‍സരം ഉപേക്ഷിക്കപ്പെട്ടതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ സഞ്ജുവിനു അനുകൂലമായി വന്നുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച അഫ്ഗാനിസ്താനുമായുള്ള സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ അദ്ദേഹത്തിനു അവസരം ലഭിക്കാനിടയുണ്ട്. സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനേറ്റ പരിക്കാണ് ഇതിനൊരു കാരണം. സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്കായി വെസ്റ്റ് ഇന്‍ഡീസിലെത്തിയ ശേഷം ഇന്ത്യന്‍ ടീം ആദ്യ പരിശീലന സെഷനില്‍ പങ്കെടുത്തിരുന്നു. നെറ്റ്‌സില്‍ വച്ച് ബാറ്റിങ് പരിശീലനം നടത്തവെയാണ് സ്‌കൈയുടെ കൈയ്ക്കു പരിക്കേറ്റത്.

ROHIT-SANJU

സൂര്യയുടെ വലതു കൈക്കുഴയ്ക്കു തൊട്ടരികിലായിരുന്നു ബോള്‍ കൊണ്ടത്. തുടര്‍ന്ന് കടുത്ത വേദനയനുഭവപ്പെട്ട താരത്തെ ടീം ഡോക്ടര്‍ പരിശോധിക്കുകയും ചെയ്തു. പരിക്ക് അത്ര സാരമുള്ളതല്ലെന്നു ടീം ഫിസിയോ സ്ഥിരീകരിച്ചതോടെ സൂര്യ ബാറ്റിങ് തുടരുകയും ചെയ്തിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം പരിക്കേറ്റ ഭാഗത്ത് അദ്ദേഹം അര മണിക്കൂറോളം ഐസ് വയ്ക്കുകയും ചെയ്തിരുന്നു.

പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വീണ്ടും കൈയ്ക്കു വേദനയനുഭവപ്പട്ടാല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവും. അങ്ങനെ വന്നാല്‍ അഫ്ഗാനിസ്താനെതിരായ ആദ്യ കളിയില്‍ സൂര്യക്കു വിശ്രമം നല്‍കിയേക്കും. സൂര്യയെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിനിര്‍ത്തിയാല്‍ സ്വാഭാവികമായും ഈ റോളിലേക്കു പ്രഥമ പരിഗണന സഞ്ജുവിനു തന്നെയായിരിക്കും.

അതു സംഭവിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്. സൂപ്പര്‍ എട്ടുള്‍പ്പെടെ ഇന്ത്യയുടെ ഇനിയുള്ള മല്‍സരങ്ങളെല്ലാം വെസ്റ്റ് ഇന്‍ഡീസിലാണ്. ഇവിടെ സഞ്ജുവിന്റെ ബാറ്റിങ് റെക്കോര്‍ഡും മോശമല്ല. അഫ്ഗാനെതിരേ സൂര്യക്കു വിശ്രമം നല്‍കുമോയന്നാണ് അറിയാനുള്ളത്. സൂര്യയുടെ പരിക്ക് മാത്രമല്ല ദുബെയുടെ മോശം ഫോമും സൂപ്പര്‍ എട്ടില്‍ സഞ്ജുവിനു പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

SURYAKUMAR YADAV

ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ്‌സില്‍ ബാറ്റ് ചെയ്യവെ ബാറ്റിങില്‍ ദുബെ ശരിക്കും തപ്പിതടഞ്ഞതായാണ് ടീമിന്റെ നെറ്റ് സെഷന്‍ നേരിട്ടകണ്ട സ്‌പോര്‍ട്‌സ് ടുഡയേുടെ റിപ്പോര്‍ട്ടര്‍ പറഞ്ഞിരിക്കുന്നത്. താരത്തിന്റെ ബാറ്റിങില്‍ ഒട്ടുംതന്നെ ഒഴുക്കില്ലായിരുന്നുവെന്നും ടൈമിങ് കണ്ടെത്താന്‍ നന്നായി വിഷമിച്ചുവെന്നും റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്രൂപ്പുഘട്ടത്തിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ബാറ്റിങില്‍ ദുബെ തപ്പിത്തടയുന്നത് കണ്ടിരുന്നു. അയര്‍ലാന്‍ഡുമായുള്ള ആദ്യ കളിയില്‍ റണ്ണൊന്നുമെടുക്കാന്‍ സാധിക്കാതിരുന്ന അദ്ദേഹം പാകിസ്താനെതിരേ മൂന്നു റണ്‍സിനും പുറത്തായിരുന്നു. ഈ രണ്ടു മല്‍സരങ്ങളിലും ദുബെ ബൗളും ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കണമെന്നും പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നും പല മുന്‍ താരങ്ങളും ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ അമേരിക്കയുമായുള്ള അവസാന കളിയില്‍ തുടക്കത്തില്‍ ടൈമിങില്ലാതെ പതറിയെങ്കലും പിന്നീട് പുറത്താവാതെ 31 റണ്‍സ് നേടിയിരുന്നു. പക്ഷെ ഒട്ടും ഒഴുക്കുള്ള ഇന്നിങ്‌സായിരുന്നില്ല ഇത്. ദുബെ ഇപ്പോഴും ശരിയായ താളം വീണ്ടെടുത്തിട്ടില്ലെന്നാണ് വിന്‍ഡീസിലെത്തിയ ശേഷം നെറ്റ് സെഷനിലെ പ്രകടനം തെളിയിക്കുന്നത്. ദുബെയുടെ ഈ മോശം ഫോം സഞ്ജുവിനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചേക്കുകയും ചെയ്യും.

Story first published: Tuesday, June 18, 2024, 7:31 [IST]
Other articles published on Jun 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+